Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമൊകവൂർ ബൈപാസിൽ...

മൊകവൂർ ബൈപാസിൽ കക്കൂസ്​ മാലിന്യം തള്ളി

text_fields
bookmark_border
മൊകവൂർ: വേങ്ങേരി-പൂളാടിക്കുന്ന് ബൈപാസിൽ മൊകവൂരിൽ ഒാടയിലേക്ക് കക്കൂസ് മാലിന്യം തള്ളി. വ്യാഴാഴ്ച അർധരാത്രിയോടെയാണ് മൊകവൂർ ജങ്ഷന് സമീപത്തെ ബൈപാസി​െൻറ അടിപ്പാതയായി ഉപയോഗിക്കുന്ന ഒാടയിലേക്ക് സാമൂഹികദ്രോഹികൾ മാലിന്യം തള്ളിയത്. ഒാടയുെട ഇരുഭാഗങ്ങളിൽനിന്നുമായി മാലിന്യം തള്ളിയതിനാൽ ബൈപാസിനടിയിലെ ഒാടയിൽ മാലിന്യം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുകയാണ്. വലിയ വാഹനത്തിൽ കൊണ്ടുവന്നാണ് മാലിന്യം തള്ളിയിരിക്കുന്നത്. വാർഡ് കൗൺസിലർ എൻ.പി. പത്മനാഭൻ വിവരമറിയിച്ചതിനെ തുടർന്ന് കോർപറേഷനിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി ക്ലോറിൻ വിതറിയിട്ടുണ്ടെങ്കിലും ദുർഗന്ധം വമിക്കുകയാണ്. മാലിന്യം തള്ളിയ ഭാഗത്തിന് സമീപം പലതവണ കക്കൂസ് മാലിന്യം തള്ളിയിരുന്നു. റെസിഡൻറ്സ് അസോസിയേഷൻ കാമറ സ്ഥാപിച്ചതോടെ ആ ഭാഗത്ത് മാലിന്യം തള്ളുന്നത് ഒഴിവായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ എലത്തൂർ എസ്.െഎ എസ്. അരുൺപ്രസാദി​െൻറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story