Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒാഖി ദുരിതം:...

ഒാഖി ദുരിതം: ലക്ഷദ്വീപുകാരോട്​ അവഗണനയെന്ന്​ പരാതി

text_fields
bookmark_border
കോഴിക്കോട്: ഒാഖി ചുഴലിക്കാറ്റിൽ ദുരിതമനുഭവിച്ച ലക്ഷദ്വീപുകാരോട് പ്രാദേശിക ഭരണകൂടം അവഗണനയോടും ക്രൂരവുമായാണ് പ്രതികരിച്ചതെന്ന് മലബാർ ദ്വീപ് വെൽെഫയർ സ​െൻറർ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. േനവിയും കോസ്റ്റ്ഗാർഡും ലക്ഷദ്വീപുകാർക്ക് സഹായമേകിയില്ല. കേരളത്തിൽവന്ന് സാന്ത്വനിപ്പിച്ച പ്രതിരോധ മന്ത്രി നിർമല സീതാരാമൻ ദ്വീപിൽ വരാതിരുന്നത് വേദനാജനകമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഉടൻ ലക്ഷദ്വീപ് സന്ദർശിക്കണമെന്നും അലി മണിക്ഫാൻ, കെ.പി മുത്തുക്കോയ, അബ്ദുൽ ഗഫൂർ, ഷമീം എന്നിവർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story