Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2017 11:18 AM IST Updated On
date_range 7 Dec 2017 11:18 AM ISTപട്ടാണിക്കൂപ്പിൽ ക്വാറി ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം
text_fieldsbookmark_border
പുൽപള്ളി: പട്ടാണിക്കൂപ്പിൽ ജനവാസ കേന്ദ്രത്തിൽ ക്വാറിയും ക്രഷറും ആരംഭിക്കാൻ നീക്കം നടത്തുന്നതായി ക്വാറി വിരുദ്ധ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഇതിെൻറ ഭാഗമായി നൂറിലധികം കുടുംബങ്ങൾ ഉപയോഗിക്കുന്ന കുടിവെള്ള പദ്ധതി ഇവിടെനിന്നും മാറ്റാനുള്ള നീക്കം നടത്തുകയാണ്. എന്തു വിലകൊടുത്തും ക്വാറി പ്രവർത്തനം തടയുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാട്ടർ ടാങ്ക് നിർമിക്കുന്നതിന് പഞ്ചായത്തിന് വിട്ടുനൽകിയ സ്ഥലത്തുള്ള ജലസംഭരണി ഇവിടെനിന്നും മാറ്റിസ്ഥാപിക്കുന്നതിെൻറ ഭാഗമായി പുതിയ ടാങ്കിെൻറ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിൽ ഈ പ്രവൃത്തി നിർത്തിെവക്കാൻ പഞ്ചായത്ത് നിർദേശം നൽകിയിട്ടുണ്ട്. ഇവിടെ ക്വാറി തുറന്നാൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകും. ഇരുപതോളം ആദിവാസി കുടുംബങ്ങളും നാലു ദേവാലയങ്ങളും ഈ പ്രദേശത്തുണ്ട്. ചെറുകിട വീടുകളാണ് ഭൂരിഭാഗവും. ഇത്തരമൊരു സാഹചര്യത്തിൽ ക്വാറിക്ക് അനുമതി നൽകരുതെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ജോസ് നെല്ലേടം, സജി പെരുമ്പിൽ, ബിജു പാറക്കൽ, ആബു താഹിർ എന്നിവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജില്ല കലക്ടർ, മൈനിങ് ആൻഡ് ജിയോജളി വകുപ്പ്, ഗ്രാമപഞ്ചായത്ത് അധികൃതർ, റവന്യു വകുപ്പ്, പരിസ്ഥിതി വകുപ്പ് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. അയ്യപ്പൻ വിളക്ക് മഹോത്സവം പുൽപള്ളി: ശബരിമല അയ്യപ്പ സേവാ സമാജം പുൽപള്ളി യോഗത്തിെൻറ നേതൃത്വത്തിൽ പുൽപള്ളിയിൽ അയ്യപ്പൻ വിളക്ക് മഹോത്സവം നടത്തി. പുൽപള്ളി സീതാദേവി ക്ഷേത്ര മൈതാനിയിലായിരുന്നു അയ്യപ്പൻ വിളക്ക്. ഗണപതി ഹോമം, അയ്യപ്പ ധർമ പഠനശിബിരം, അന്നദാനം, പാലക്കൊമ്പ് എഴുന്നള്ളിപ്പ്, ഭജന, വെട്ടും തടയും, ആഴീ പൂജ, കനലാട്ടം എന്നിവ നടന്നു. എം. കെ. ശ്രീനിവാസൻ മാസ്റ്റർ, എം. കൃഷ്ണക്കുറുപ്പ്, ശിവരാമൻ പാറക്കുഴി തുടങ്ങിയവർ നേതൃത്വം നൽകി. പുൽപള്ളി - ചെറ്റപ്പാലം റോഡിെൻറ ശോച്യാവസ്ഥ: ഇന്ന് മുതൽ ബസുകൾ സർവിസ് നിർത്തും പുൽപള്ളി: പുൽപള്ളി - ചെറ്റപ്പാലം റോഡിെൻറ തകർച്ചക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച മുതൽ റൂട്ടിൽ സർവിസ് നടത്തുന്ന ബസുകൾ ഓട്ടം നിർത്തിവക്കുമെന്ന് ൈപ്രവറ്റ് ബസ് കോഒാഡിനേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. റോഡ് പണിക്ക് ടെൻഡർ നൽകി മാസങ്ങൾ കഴിഞ്ഞിട്ടും പണികൾ ആരംഭിക്കാത്തത് പ്രതിഷേധാർഹമാണ്. നിലവിൽ ബസ് സർവിസ് നടത്താൻ പാടുപെടുകയാണ്. വാർത്തസമ്മേളനത്തിൽ എം.ജെ. സജി, പി.ആർ. മഹേഷ് മണി പാമ്പനാൽ എന്നിവർ പങ്കെടുത്തു. കുറുവാദ്വീപിൽ നിയന്ത്രണം; മനുഷ്യച്ചങ്ങല തീർത്തു പുൽപള്ളി : കുറുവാദ്വീപിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിെൻറ നേതൃത്വത്തിൽ കുറുവാദ്വീപിൽ മനുഷ്യച്ചങ്ങല തീർത്തു. ഒരുവിഭാഗം ഉദ്യോഗസ്ഥരും കപട പ്രകൃതി സ്നേഹികളും ദ്വീപ് അടച്ചുപൂട്ടാനാണ് ശ്രമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സമരം. സിജു തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി കെ.കെ. അബ്രഹാം ഉദ്ഘാടനം ചെയ്തു. മനോജ് വീരാടി, ഷംസാദ് മരക്കാർ, ആൻറണി ചോലക്കര, കെ. മണി, സജീവൻ എന്നിവർ സംസാരിച്ചു. വൈത്തിരി താലൂക്ക് ആശുപത്രി വളപ്പ് പരിസ്ഥിതി സൗഹൃദമാക്കുന്നു വൈത്തിരി: വൈത്തിരി താലൂക്ക് സർക്കാർ ആശുപത്രി പ്രകൃതി സൗഹൃദവും ശുചിത്വ പൂർണവുമാക്കുന്നതിനായി ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി, സ്റ്റാഫ് കൗൺസിൽ, കുടുംബശ്രീ, പൂക്കോട് വൈറ്ററിനറി എൻ.എസ്.എസ് യൂനിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആശുപത്രി പരിസരം ശുചിയാക്കി. ആശുപത്രി പരിസരത്ത് പച്ചക്കറി തോട്ടവും നിർമിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. റഷീദ് ഉദ്ഘാടനം ചെയ്തു. രമേശ്, മഹേഷ്, മഞ്ജുഷ്, വിജേഷ്, ഡോ. ഹംസ, പി.പി. അബ്ദു എന്നിവർ പ്രസംഗിച്ചു. കൺവീനർ മഹേഷ് സ്വാഗതവും പി. രമേശ് നന്ദിയും പറഞ്ഞു. WEDWDL8 വൈത്തിരി താലൂക്ക് ആശുപത്രി ശൂചീകരണത്തിൽ പങ്കാളികളായവർ ഹൈടെക് മദ്റസക്ക് കുറ്റിയടിച്ചു പൊഴുതന: വലിയപാറ മൻഫഉൽ ഇസ്ലാം ജമാഅത്തിന് കീഴിൽ നിർമിക്കുന്ന ആധുനിക ഹൈടെക് മദ്റസ നിർമാണത്തിെൻറ കുറ്റിയടിക്കൽ ചടങ്ങ് സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ല പ്രസിഡൻറ് കെ.ടി. ഹംസ മുസ്ലിയാർ നിർവഹിച്ചു. ചടങ്ങിൽ മഹല്ല് പ്രസിഡൻറ് അബ്ദുല്ലക്കുട്ടി ദാരിമി, ഖത്വീബ് അബൂബക്കർ ബാഖവി, കെ.പി.എസ്. തങ്ങൾ, സെക്രട്ടറി പി.ടി. ആലിക്കുട്ടി, ബിൽഡിങ് കമ്മിറ്റി കൺവീനർ കെ. അലിമാസ്റ്റർ, പി.കെ. ഹസ്സൻ ഹാജി, അത്തിക്കൽ അബു ഹാജി, സി. ഹംസ, കെ.കെ. ഹനീഫ, വി. മൊയ്തീൻ, സ്വദർ മുഅല്ലിം ഷാജഹാൻ വാഫി, പി.സി. സുലൈമാൻ, പി.കെ. ഖാദർ എന്നിവർ സംബന്ധിച്ചു. WEDWDL10 വലിയപാറ മൻഫഉൽ ഇസ്ലാം ഹൈടെക് മദ്റസ കുറ്റിയടിക്കൽ കർമം സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ല പ്രസിഡൻറ് കെ.ടി. ഹംസ മുസ്ലിയാർ നിർവഹിക്കുന്നു സർഫാസി നിയമം നടപ്പാക്കുന്നതിൽനിന്നും ധനകാര്യസ്ഥാപനങ്ങൾ പിന്തിരിയണം - എം.എൽ.എ കൽപറ്റ: കേന്ദ്രസർക്കാർ കർഷകെൻറമേൽ അടിച്ചേൽപ്പിച്ച കരിനിയമമാണ് സർഫാസി നിയമമെന്ന് സി.കെ. ശശീന്ദ്രൻ എം.എൽ.എ. കർഷകസംരക്ഷണ സമിതി ജില്ല കമ്മിറ്റി ജില്ലസഹകരണ ബാങ്കിെൻറ മുന്നിൽ സംഘടിപ്പിച്ച ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതുപോലുള്ള കരിനിയമങ്ങൾക്കെതിരെ യോജിച്ച കർഷക സമരങ്ങൾ ഉണ്ടാവേണ്ടിയിരിക്കുന്നുവെന്നും വയനാട്ടിലെ കർഷകരുടെ പ്രശ്നങ്ങൾ കേരളനിയമസഭയിൽ ഉന്നയിക്കുമെന്നും പ്രശ്നപരിഹാരത്തിന് പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കർഷക സംരക്ഷണ സമിതി ജില്ല ഉപാധ്യക്ഷൻ കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. എൻ.സി.പി. സംസ്ഥാന ജനറൽ സെക്രട്ടറി ആലീസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. കെ. കുഞ്ഞിക്കണ്ണൻ, വന്ദന ഷാജു, കെ.കെ. രാജൻ, സി.എം. ശിവരാമൻ, തെക്കേടത്ത് മുഹമ്മദ്, കെ.കെ. കൃഷ്ണൻകുട്ടി, ജോണി കൈതമറ്റം, ബേബി തിരുനെല്ലി, ജയൻ ബത്തേരി, അമ്പിലേരി വേലായുധൻ, റഫീഖ് ബത്തേരി എന്നിവർ സംസാരിച്ചു. WEDWDL11 കർഷകസംരക്ഷണ സമിതി ജില്ല കമ്മിറ്റി ജില്ല സഹകരണ ബാങ്കിെൻറ മുന്നിൽ സംഘടിപ്പിച്ച ഏകദിന ഉപവാസ സമരം സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story