ബാബരി മസ്​ജിദ്: മതേതരത്വത്തിന്​ ഭരണകൂടത്തിൽനിന്ന്​ കിട്ടാത്ത നീതിയുടെ പ്രതീകം ^ഹമീദ് വാണിയമ്പലം

05:48 AM
07/12/2017
ബാബരി മസ്ജിദ്: മതേതരത്വത്തിന് ഭരണകൂടത്തിൽനിന്ന് കിട്ടാത്ത നീതിയുടെ പ്രതീകം -ഹമീദ് വാണിയമ്പലം കോഴിക്കോട്: ബാബരി മസ്ജിദ് ഇന്ത്യൻ മതേതര സമൂഹത്തിന് ഭരണകൂടത്തിൽനിന്ന് ഇനിയും കിട്ടാത്ത നീതിയുടെ പ്രതീകമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. ബാബരി മസ്ജിദ് തകർത്തതി​െൻറ 25ാം വാർഷികത്തിൽ കോഴിക്കോട് കടപ്പുറത്ത് വെൽഫെയർ പാർട്ടി സിറ്റി കമ്മിറ്റി സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മസ്ജിദ് പുനർനിർമിക്കുമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്നും ഇന്ത്യയിലെ മതേതര സമൂഹത്തോട് അന്ന് നൽകിയ വാഗ്ദാനം കേന്ദ്രം ഭരിച്ചവർ ഇതുവരെ പാലിച്ചിട്ടില്ല. 25 വർഷമായിട്ടും ഇതിേന്മൽ നടന്നുവരുന്ന സിവിൽ കേസിൽ അന്തിമ തീർപ്പും വന്നിട്ടില്ല. ലിബർഹാൻ കമീഷൻ മസ്ജിദ് തകർത്തതിൽ ആർ.എസ്.എസി​െൻറ പങ്ക് വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടും അക്രമികൾക്കെതിരെ ചെറുവിരലനക്കാനായിട്ടില്ല. മസ്ജിദ് തകർത്തവരെ ശിക്ഷിക്കാത്തതോടെ ഇനി തങ്ങളെന്തു ചെയ്താലും കുഴപ്പമില്ല എന്ന മാനസിക നിലയിലേക്ക് സംഘ്പരിവാറിനെ മാറ്റി. അതാണ് മതേതര ഇന്ത്യ ഇന്ന് നേരിടുന്ന കനത്ത വെല്ലുവിളി. മതേതര പാർട്ടികൾ മൃദു ഹിന്ദുത്വം പുലർത്തിയാൽ നേട്ടം ബി.ജെ.പിക്ക് മാത്രമാണ്. ജനാധിപത്യ മതനിരപേക്ഷ നിലപാടുയർത്താൻ ബാബരി മസ്ജിദ് പുനർ നിർമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ.പി. വേലായുധൻ അധ്യക്ഷത വഹിച്ചു. മുസ്തഫ പാലാഴി, ലബീബ് കായക്കൊടി, അസ്താജ് പുതിയങ്ങാടി, അയ്യൂബ് കുറ്റിച്ചിറ എന്നിവർ സംസാരിച്ചു.
COMMENTS