നഗരസഭ മാസ്​റ്റർ പ്ലാൻ: ശിൽപശാല നടത്തി

05:48 AM
07/12/2017
വടകര: നഗരത്തി​െൻറ സമഗ്ര വികസനത്തി​െൻറ നിർദേശമടങ്ങുന്ന മാസ്റ്റർ പ്ലാൻ -2031 സംബന്ധിച്ച് ശിൽപശാല സംഘടിപ്പിച്ചു. നഗരത്തി​െൻറ വികസനത്തിന് സഹായിക്കുന്ന സ്വാഗതാർഹമായ നിർദേശമടങ്ങുന്നതാണ് പുതിയ മാസ്റ്റർ പ്ലാനെന്ന് വിവിധ സന്നദ്ധ സംഘടനകൾ ചേർന്ന് നടത്തിയ ശിൽപശാല അഭിപ്രായപ്പെട്ടു. എലിവേറ്റഡ് ഹൈവേ, പുതിയ ബസ് ടെർമിനൽ നിർമാണം, പുതിയ സ്റ്റേഡിയം, പാക്കയിൽ കമേഴ്സ്യൽ സ​െൻറർ, ഹയർ എജുക്കേഷൻ സ​െൻറർ, കൃഷിക്കും മൃഗസംരക്ഷണത്തിനുമുള്ള ഗവേഷണ- ഭരണകേന്ദ്രം, തുറമുഖ വികസനം, സീറോ വേസ്റ്റ് പദ്ധതി, അറവുശാല നവീകരണം, ഹെറിറ്റേജ് പാർക്ക്, നഗരസഭ പാർക്ക് നവീകരണം എന്നീ പദ്ധതികൾ നഗരത്തി​െൻറ മുഖച്ഛായ മാറ്റാൻ പര്യാപ്തമാണെന്ന് ശിൽപശാലയിലെത്തിയവർ അഭിപ്രായപ്പെട്ടു. എന്നാൽ, മറ്റൊരു പദ്ധതിയായി ഔട്ടർ റിങ് റോഡിനെപ്പറ്റി പൊതുജനങ്ങളിൽനിന്ന് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിൽ അക്കാര്യം പുനഃപരിശോധിക്കണമെന്ന് അഭിപ്രായമുയർന്നു. തോടുകളുടെ തീരത്ത് 20 മീറ്റർ ദൂരത്ത് മാത്രമേ പുതിയ നിർമിതികൾ അനുവദിക്കുകയുള്ളൂവെന്ന നിർദേശം പാവപ്പെട്ടവരുടെ വീട് എന്ന സ്വപ്നത്തിന് തിരിച്ചടിയാവുമെന്നതിനാൽ ദൂരപരിധി പുനഃപരിശോധിക്കണമെന്നും ശിൽപശാല അഭിപ്രായപ്പെട്ടു. പി. ബാലൻ അധ്യക്ഷത വഹിച്ചു. ലെൻസ്ഫെഡ് റിസോഴ്സ് പേഴ്സൻമാരായ കെ.വി. സജിത്ത്, എം.പി. പ്രവീൺ എന്നിവർ പ്ലാൻ അവതരിപ്പിച്ചു. കില റിസോഴ്സ് പേഴ്സൻ അജിത്ത് പാലയാട്, കെ.പി. ഇബ്രാഹിം, എം.എം. ദാമോദരൻ, ടി. ശ്രീധരൻ, എം.ഇ. സുരേഷ്, മണിയോത്ത് കരുണാകരൻ, എ. വിജയൻ എന്നിവർ സംസാരിച്ചു. ടി.പി സ്മാരക വായനശാലക്കു നേരെ വീണ്ടും കരിഓയിൽ പ്രയോഗം വടകര: വള്ളിക്കാട് കക്കാട്ട് ടി.പി സ്മാരക വായനശാലക്കു നേരെ ചൊവ്വാഴ്ച രാത്രി കരിഓയിൽ ഒഴിച്ചു. ഇത് അഞ്ചാം തവണയാണ് ഇവിടെ കരിഓയിൽ പ്രയോഗം നടത്തുന്നത്. ഒഞ്ചിയം മേഖലയിൽ സി.പി.എം നടത്തിവരുന്ന നിരന്തര ആക്രമണങ്ങളുടെ തുടർച്ചയാണ് ഇതെന്ന് ആർ.എം.പി.ഐ ഒഞ്ചിയം ഏരിയ കമ്മിറ്റി ആരോപിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ചോമ്പാല പൊലീസ് അറിയിച്ചു.
COMMENTS