Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2017 11:14 AM IST Updated On
date_range 7 Dec 2017 11:14 AM ISTഅഭിഭാഷകരുടെ തൊഴിൽ നിയമലംഘനം: നിയമനിർമാണം പരിഗണിക്കണം ^സുപ്രീംകോടതി
text_fieldsbookmark_border
അഭിഭാഷകരുടെ തൊഴിൽ നിയമലംഘനം: നിയമനിർമാണം പരിഗണിക്കണം -സുപ്രീംകോടതി നഷ്ടപരിഹാര തുകയിൽനിന്ന് അഭിഭാഷകൻ വിഹിതം ഇൗടാക്കുന്നത് അധാർമികം ന്യൂഡൽഹി: കേസ് നടത്തിപ്പിലൂടെ കക്ഷിക്ക് കിട്ടുന്ന തുകയുടെ വിഹിതം അഭിഭാഷകൻ വാങ്ങുന്നത് തൊഴിൽപരമായ അധാർമികതയും പൊതുനയത്തിന് എതിരുമാണെന്ന് സുപ്രീംകോടതി. നിയമരംഗത്തെ ഇത്തരം അനാശാസ്യ പ്രവണതകൾ തിരുത്താൻ സഹായകമാകുന്ന നിയമനിർമാണത്തിന് സർക്കാർ തയാറാകണമെന്നും കോടതി നിർദേശിച്ചു. ചില അഭിഭാഷകർ കക്ഷിയെ ചൂഷണം ചെയ്യുന്ന വിധം ഫീസ് ഇൗടാക്കുകയും കോടതിയെ നോക്കുകുത്തിയാക്കി തൊഴിൽ മാന്യത ലംഘിക്കുകയും ചെയ്യുന്നുണ്ടെന്ന് നേരത്തേ ഇതേ വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് പരാമർശിച്ച് ജസ്റ്റിസുമാരായ എ.െക. ഗോയൽ, യു.യു. ലളിത് എന്നിവർ ചൂണ്ടിക്കാട്ടി. തൊഴിൽ നിയമലംഘനത്തിെൻറ ഭവിഷ്യത്ത് അഭിഭാഷകൻ അനുഭവിച്ചേ മതിയാകൂ എന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇൗ വിഷയം ബന്ധപ്പെട്ട കേന്ദ്രങ്ങൾക്ക് വിടുമെന്നും കോടതി പറഞ്ഞു. 1988ലെ 131ാമത് നിയമ കമീഷൻ റിപ്പോർട്ടിൽ അഭിഭാഷകർ തോന്നിയപോലെ ഉയർന്ന ഫീസ് വാങ്ങുന്നത് ചൂണ്ടിക്കാട്ടുന്നുണ്ടെന്ന് കോടതി പറഞ്ഞു. റിപ്പോർട്ട് സമർപ്പിച്ച് ഇത്രകാലമായിട്ടും അമിത ഫീസ് വാങ്ങുന്നത് നിയന്ത്രിക്കാനോ ഏകീകരിക്കാനോ നിയമം ഉണ്ടായിട്ടില്ല. ഏറ്റവും അത്യാവശ്യക്കാരന് കുറഞ്ഞ നിരക്കിലോ ഫീസില്ലാതെയോ നിയമസഹായം ലഭിക്കാനും ശരിയായ സംവിധാനമില്ല. പ്രഫഷനൽ ധാർമികത ശക്തിപ്പെടുത്താനുള്ള നടപടിയും ഉണ്ടായില്ല. ഭരണഘടനപ്രകാരം ഒരു പൗരന് നീതി തേടാൻ എല്ലാ അവകാശങ്ങളുമുണ്ടെന്നും അതിെൻറ വെളിച്ചത്തിൽ നിയമസംവിധാനത്തെ നവീകരിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. box വഴിത്തിരിവായത് വാഹനാപകട നഷ്ടപരിഹാര കേസ് വഴിത്തിരിവായത് ആന്ധ്രയിലുണ്ടായ വാഹനാപകട നഷ്ടപരിഹാര കേസ്. അഭിഭാഷകർ ഉയർന്ന ഫീസ് വാങ്ങുന്നതിന് തടയിടാൻ നിയമനിർമാണത്തിന് സർക്കാർ തയാറാകണമെന്ന് സുപ്രീംകോടതി നിർദേശിച്ചത് ഇൗ കേസിെൻറ തുടർച്ചയാണ്. 1998ൽ ഭർത്താവ് മരിച്ച ബി. അനിതക്ക് വാഹനാപകട നഷ്ടപരിഹാര കോടതിയിൽനിന്ന് (എം.എ.സി.ടി) നഷ്ടപരിഹാരം ലഭിക്കുകയും കേസ് നടത്തിയ അഭിഭാഷകന് പല തവണയായി 10 ലക്ഷം രൂപ നൽകുകയും ചെയ്തു. എന്നാൽ, ഇതു പോരാതെ അഭിഭാഷകൻ മൂന്നു ലക്ഷം കൂടി ആവശ്യപ്പെട്ട് അനിതയെക്കൊണ്ട് നിർബന്ധിച്ച് ചെക്കിൽ ഒപ്പിടുവിച്ചു. തെൻറ അക്കൗണ്ടിൽ പണമില്ലെന്ന് പറഞ്ഞെങ്കിലും അഭിഭാഷകൻ പിന്മാറിയില്ല. ഇൗ ചെക്ക് പണമില്ലാതെ ബാങ്കിൽനിന്ന് മടങ്ങി. കേസ് ആന്ധ്ര ഹൈകോടതിയിൽ എത്തിയപ്പോൾ യുവതിയുെട വാദങ്ങൾ തള്ളി, അഭിഭാഷകന് അനുകൂലമായി വിധിച്ചു. തുടർന്നാണ് കേസ് സുപ്രീംകോടതിൽ എത്തിയത്. അഭിഭാഷകെൻറ ഭാഗത്തുനിന്നുണ്ടായ അധാർമികത അതിെൻറ ഗൗരവത്തിൽതന്നെ കാണുമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story