Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപി.എസ്.സി കോച്ചിങ്...

പി.എസ്.സി കോച്ചിങ് സെൻറർ തീവെച്ചു നശിപ്പിച്ചു

text_fields
bookmark_border
കക്കട്ടിൽ: ആർ.എസ്.എസിനു കീഴിലുള്ള നരിപ്പറ്റ ദേശ സേവാസമിതി ചാരിറ്റബ്ൾ ട്രസ്റ്റി​െൻറ പി.എസ്.സി കോച്ചിങ് സ​െൻറർ തീവെച്ചു നശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന അയ്യപ്പ ഭക്തരാണ് തീ പടരുന്നത് കണ്ടത്. ഷെഡും, അകത്തുണ്ടായിരുന്ന ഫർണിച്ചറും പൂർണമായും കത്തിനശിച്ചിട്ടുണ്ട്. ഷെഡിനടുത്തുള്ള റോഡിൽനിന്ന് പൊട്ടാത്ത സ്റ്റീൽ ബോംബും കണ്ടെടുത്തു. പുലർച്ചെ രണ്ടരയോടെ സ്ഫോടനം കേട്ടതായി പരിസരവാസികൾ പറഞ്ഞു. കുറ്റ്യാടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സി.പി.എം പാർട്ടി കോൺഗ്രസി​െൻറ ഭാഗമായി ഇവിടെ സ്ഥാപിച്ച കൊടികളും മൂന്നു ദിവസം മുമ്പ് നശിപ്പിക്കപ്പെട്ടിരുന്നു. ബി.എം.എസ് പ്രവർത്തക​െൻറ വീടിന് നേരെ ബോംബേറും നടന്നിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story