Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുള്ളന്‍പന്നിയെ...

മുള്ളന്‍പന്നിയെ വേട്ടയാടി കറിവെച്ചു: രണ്ടു പേര്‍ പിടിയില്‍

text_fields
bookmark_border
താമരശ്ശേരി: വനത്തില്‍നിന്ന് മുള്ളന്‍പന്നിയെ വേട്ടയാടി കൊന്ന് കറിവെച്ച സംഭവത്തില്‍ രണ്ടു പേരെ ഫോറസ്റ്റ് അധികൃതര്‍ പിടികൂടി. കൂടരഞ്ഞി ഉറുമി കെ.എസ്. പവിത്രരാജന്‍(42), പി. സണ്ണിസിറിയക് (61) എന്നിവരാണ് പിടിയിലായത്. ഇവരുടെ വീടുകളില്‍നിന്ന് പാചകംചെയ്ത ഇറച്ചി കണ്ടെടുത്തു. രഹസ്യ വിവരത്തി​െൻറ അടിസ്ഥാനത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ പി.കെ. പ്രവീണ്‍കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ പി.വി. ഷൈലജ്, ഡ്രൈവര്‍ ബെന്നി എന്നിവർ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഈ മാസം 20 വരെ റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story