Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'കല'ക്കൻ ഭക്ഷണവും

'കല'ക്കൻ ഭക്ഷണവും

text_fields
bookmark_border
കൽപറ്റ: കണിയാമ്പറ്റയിൽ രുചിൈവഭവത്തി​െൻറ 'എ ഗ്രേഡ്' കരസ്ഥമാക്കിയ അടുക്കളയുടെ ആവർത്തനവുമായി പനമരം. പിഴവില്ലാതെ വെച്ചുവിളമ്പിയ പകിട്ടിലേക്ക് വീണ്ടും അടുപ്പുകൂട്ടുകയാണ് പി.കെ. അസ്മത്ത് ചെയർമാനും നിസാർ കമ്പ കൺവീനറുമായ ഭക്ഷണ കമ്മിറ്റി. കഴിഞ്ഞ തവണ മത്സരാർഥികളുടെയും കലാസ്വാദകരുടെയുമൊക്കെ കൈയടി നേടിയ രസക്കൂട്ടിന് ഇത്തവണയും പ്രമുഖ പാചകക്കാരൻ ബാലകൃഷ്ണൻ പനമരം നേതൃത്വം വഹിക്കും. വയനാടി​െൻറ തനതു പാരമ്പര്യ ചേരുവകളടക്കം കൂടുതൽ വിഭവങ്ങളുമായാണ് ഇക്കുറി ജില്ല കലോത്സവത്തി​െൻറ അടുക്കള സജീവമാകുന്നതെന്ന് നിസാർ കമ്പ 'മാധ്യമ'ത്തോട് പറഞ്ഞു. 500 പേർക്ക് ഒരേസമയം ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള പന്തൽ സുസജ്ജമായിട്ടുണ്ട്. സ്കൂളിനോട് തൊട്ടുചേർന്ന ത​െൻറ സ്ഥലത്ത് ഭക്ഷണം വിളമ്പാനുള്ള പന്തലിന് സൗകര്യമൊരുക്കിയത് വിനോദ് എന്ന വ്യക്തിയാണ്. കുടുംബശ്രീ, മദർ പി.ടി.എ, എൻ.എസ്.എസ് വളൻറിയർമാർ, ടി.ടി.സി വിദ്യാർഥിനികൾ, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിലാണ് കലോത്സവത്തിെനത്തുന്നവർക്ക് ഭക്ഷണം വിതരണം ചെയ്യുന്നത്. ഒാഫ്സ്റ്റേജ് മത്സരദിവസങ്ങൾ മുതൽ ഭക്ഷണവിതരണം തുടങ്ങിയിട്ടുണ്ട്. ആറാം തീയതി ഉച്ചക്ക് 10 കൂട്ടം കറികളും പായസവുമടങ്ങുന്ന സദ്യയാണ് വിളമ്പുന്നത്. വടുക, കൊണ്ടാട്ടമുളക്, തുറമാങ്ങ തുടങ്ങിയ തനതു വയനാടൻ വിഭവങ്ങൾ ഇക്കുറി സദ്യക്കൊപ്പമുണ്ടാകും. ചേമ്പ്, കപ്പ പുഴുക്കും ഏഴിന് രാവിലെ പ്രാതലുണ്ടാകും. ഉച്ചക്ക് ചിക്കൻ ബിരിയാണിയും വെജിറ്റബ്ൾ ബിരിയാണിയുമാണുണ്ടാവുക. രാത്രി ചപ്പാത്തിയും വെജിറ്റബ്ൾ കുറുമയും. ചോറ് വേണ്ടവർക്ക് ചോറും. എട്ടിന് രാവിലെ പ്രാതലും ഉച്ചക്ക് സദ്യയും. എല്ലാ ദിവസങ്ങളിലും രാവിലെയും വൈകീട്ടും ചായയും പലഹാരങ്ങളും നൽകും. ആറിന് ഉച്ചക്ക് 2500 പേർക്കും രാത്രി 1500 പേർക്കും ഭക്ഷണം വിളമ്പും. ഏഴിന് ഉച്ചക്ക് 3500 പേരും രാത്രി 1500 പേരും ഉൗട്ടുപുരയിലെത്തുമെന്നാണ് സംഘാടകരുടെ കണക്ക്. എട്ടിന് ഉച്ചക്ക് 2500 പേർക്കും ഭക്ഷണമൊരുക്കും. അന്ന് ൈവകിേട്ടാടെ അവസാനിക്കുന്ന നിലയിലാണ് മത്സരത്തി​െൻറ ഷെഡ്യൂൾ. മത്സരം രാത്രിവരെ നീളുമെന്ന് തോന്നിയാൽ രാത്രിയിലും ഭക്ഷണമൊരുക്കുമെന്ന് നിസാർ കമ്പ പറഞ്ഞു. കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ ജില്ല കമ്മിറ്റിയാണ് ഭക്ഷണശാലയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. കഴിഞ്ഞ തവണ ഭക്ഷണവിതരണം പരാതികൾക്കിടയില്ലാത്തവിധം നടത്തിയെന്നതാണ് ഇക്കുറിയും ചുമതല കെ.എസ്.ടി.യുവിലേക്കെത്താൻ വഴിയൊരുക്കിയത്. WDLKala17 ഉൗട്ടുപുര ഓർമകളിൽ മറയുന്ന ജില്ല കലോത്സവങ്ങൾ തിരിച്ചുപിടിക്കാനൊരുങ്ങി പനമരം വെള്ളമുണ്ട: ഒരുകാലത്ത് നാടി​െൻറ ഉത്സവമായി നിറഞ്ഞുനിന്ന ജില്ല സ്കൂൾ കലോത്സവത്തി​െൻറ ഓർമകൾ തിരിച്ചുപിടിക്കാനൊരുങ്ങി പനമരം. സാധാരണക്കാര​െൻറ മക്കളുടെ കൂടി ആഘോഷമായിരുന്ന സ്കൂൾ കലോത്സവങ്ങൾ ഇടക്കാലത്ത് പണക്കൊഴുപ്പി​െൻറ മേളകളായി രൂപം മാറിയതോടെയാണ് മേളകളുടെ നിറം മങ്ങിത്തുടങ്ങിയത്. പണക്കൊഴുപ്പിൽ മത്സരിക്കാനെത്തുന്നവർക്ക് മുൻപിൽ ഒന്നുമില്ലാത്തവ​െൻറ കലാവാസനകളും കൂെമ്പാടിഞ്ഞു. ഇതോടെ ആദിവാസികളടക്കമുള്ള വിദ്യാർഥികൾ വേദികളിൽനിന്ന് പിൻവാങ്ങി തുടങ്ങി. തങ്ങളുടെ മക്കൾക്ക് സ്ഥാനമില്ലാത്ത മേളകളോട് രക്ഷിതാക്കളും പുറം തിരിഞ്ഞു. മുൻ വർഷങ്ങളിൽ നടന്ന പല ജില്ല കലോത്സവങ്ങളിലും നാട്ടുകാരുടെ പങ്കാളിത്തം വിരലിലെണ്ണാവുന്നത് മാത്രമായി ചുരുങ്ങിയത് ചർച്ചയായിരുന്നു. അടുത്ത കാലത്തായി മത്സരം കാണാനെത്തുന്നവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞുവരികയാണ്. മത്സരാർഥികളായ കുട്ടികളുടെ കൂടെയെത്തുന്ന അധ്യാപകരും രക്ഷിതാക്കളും മാത്രമായി പല മത്സരവേദികളും മാറിയിരുന്നു. ഒരുകാലത്ത് വേദി നിറഞ്ഞാടിയ നാടകങ്ങൾക്കുപോലും കാണാൻ കാണികൾ കുറയുന്ന കാഴ്ചയാണ്. ഒപ്പനയും നൃത്തയിനങ്ങളും മാത്രമാണ് പേരിനെങ്കിലും ഇപ്പോഴും ആളുകളെ ഏറെ ആകർഷിക്കുന്നത്. ജനകീയ വിഷയങ്ങളിൽനിന്ന് മത്സര ഇനങ്ങൾ വഴിമാറുന്നതും, വിദ്യാർഥികളുടെ കലാവാസനകൾ തിരിച്ചറിഞ്ഞ് വേദിയിലെത്തിക്കുന്നതിനായി സ്കൂളുകളിലെ താൽപര്യക്കുറവുകളുമാണ് പലപ്പോഴും ജില്ലയിലെ കുട്ടികളെ പിന്നോട്ടടിപ്പിക്കുന്നതെന്നും ഈ രംഗത്തുള്ളവർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. പണം കൊടുത്ത് പരിശീലകരെ െവച്ച് പഠിച്ചാണ് നല്ലൊരു ശതമാനം മത്സരാർഥികളും ഇപ്പോഴെത്തുന്നത്. ഇതോടെ, പണക്കൊഴുപ്പി​െൻറ മേളകളായി ഈ ഗ്രാമീണ മേളകളും മാറി. 10 വർഷം മുമ്പുവരെ ജനകീയമായി നിലനിന്ന മേള അടുത്തകാലത്തായി കാണികളൊഴിഞ്ഞ മേളയായി. വെള്ളമുണ്ടയിലും ദ്വാരകയിലും മുണ്ടേരിയിലും മാനന്തവാടിയിലും നടന്ന മേളകൾ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിരുന്നെന്ന് റിട്ട. അധ്യാപകരായിരുന്ന ചന്ദ്രൻ മാഷ്, കരുണാകരൻ ചെറുകര എന്നിവർ ഓർക്കുന്നു. ഇടക്കാലത്ത് ജനപങ്കാളിത്തം കുറഞ്ഞതോടെ നടത്തിപ്പും ഞെരുങ്ങലിലായി. മുമ്പ്, പണവും, ഭക്ഷ്യവസ്തുക്കളും മേളകഴിയുമ്പോൾ ബാക്കിയായിരുന്നുവെങ്കിൽ ഇപ്പോൾ ചെലവിന് പണം തികയാതെ സംഘാടകർ നെട്ടോട്ടമോടുന്നതും പതിവുകാഴ്ചയാണ്. പാതിരാത്രിയിലും നിറഞ്ഞ സദസ്സുണ്ടായിരുന്ന മേളകൾ ഓർമയാവുകയാണിന്ന്. ഗ്രാമം മുഴുവൻ ഉത്സവപ്പറമ്പിലേക്കെന്ന പോലെ ഒഴുകിയിരുന്ന കലാമേള തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് പനരം. 38ാമത് കലാമേളക്ക് വേദിയായ പനമരത്ത് തുടക്കം മുതലുള്ള പൊതുജന പങ്കാളിത്തം ഇതിലേക്കുള്ള സൂചനയാവുന്നു. ആധുനിക സജ്ജീകരണങ്ങൾ ഏറെയൊന്നും ഇല്ലാതിരുന്ന കാലത്ത് പനയോലകൊണ്ട് മറച്ച് തെങ്ങോല നിരത്തി അലങ്കരിച്ച പഴയ വേദികൾ പനമരത്ത് പുനർജനിച്ചതും കൗതുകമുണ്ടാക്കി. കൊടപ്പന ഓല, തെങ്ങോല, വൈക്കോൽ, ചണം, പേപ്പർ, മരപ്പലക, കവുങ്ങ്, എന്നിവ ഉപയോഗിച്ചാണ് കലാമേളക് പനമരത്ത് വേദിയൊരുക്കിയത് എന്നതും പഴയ വയനാടൻ കലോത്സവ ഓർമകൾക്ക് പുനർജ്ജനിക്കുന്നത്. റഫീഖ് വെള്ളമുണ്ട
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story