Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇലക്കാട് മുരളീധരൻ...

ഇലക്കാട് മുരളീധരൻ മാസ്​റ്ററും സ്കൂൾ കലോത്സവങ്ങളിലെ നാടകങ്ങളും

text_fields
bookmark_border
മീനങ്ങാടി: ഒരു കാലഘട്ടത്തിൽ സ്കൂൾ കലോത്സവങ്ങളിലെ നാടകങ്ങളിലൂടെയായിരുന്നു മീനങ്ങാടിയും വയനാടും അറിയപ്പെട്ടിരുന്നത്. കോട്ടയം കുറുവിലങ്ങാട് സ്വദേശിയായ ഇലക്കാട് മുരളീധരൻ മാസ്റ്ററിനു കീഴിൽ സ്കൂൾ കലോത്സവങ്ങളിലെ നാടകവേദികളിൽ സ്ഥിരം സാന്നിധ്യമായി മീനങ്ങാടി ഗവ. സ്കൂൾ മാറിയപ്പോൾ 1980കളിൽ വയനാടി​െൻറ സാംസ്കാരിക കേന്ദ്രം തന്നെയായി മീനങ്ങാടി മാറുകയായിരുന്നു. 1970നും 1985നുമിടയിൽ അക്കാലത്തെ സാമൂഹിക അസമത്വങ്ങൾക്കെതിരെയും രാഷ്ട്രീയ പ്രശ്നങ്ങൾക്കെതിരെയും സ്കൂൾ നാടകങ്ങളുടെ കഥകൾ ഇതിവൃത്തമായപ്പോൾ ഒരു നാടക സംസ്കാരം തന്നെ രൂപപ്പെടുകയായിരുന്നു. അതിൽ മീനങ്ങാടിയും ഇലക്കാട് മുരളീധരൻ മാസ്റ്ററും സംഘവും വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ഇന്ന് കലോത്സവ വേദികളിലെ ഏറ്റവും െചലവേറിയ ഒരിനമായി നാടകം മാറിക്കഴിഞ്ഞു. ആധുനിക സങ്കേതകൾ ഉപയോഗിച്ച് നാടകങ്ങൾ അരങ്ങുതകർക്കുമ്പോഴും പഴയകാലത്തെപ്പോലെ രാഷ്ട്രീയ ചുറ്റുപാടുകൾ തീവ്രമായി ആവിഷ്കരിക്കുന്നത് കുറഞ്ഞു. കോഴിക്കോട് ജില്ലയുടെ ഭാഗമായിരുന്ന സമയത്താണ് ഇലക്കാട് മുരളീധരൻ മാസ്റ്ററും സംഘവും 'സാക്ഷാത്കാരം' എന്ന നാടകവുമായി കലോത്സവ വേദിയിലെത്തുന്നത്. കോഴിക്കോട് നടന്ന സംസ്ഥാന കലോത്സവത്തിൽ ഒന്നാംസ്ഥാനം നേടി. സംവിധായകനായ അലി അക്ബർ, ബാലൻ മാസ്റ്റർ, അബ്ദുല്ല കൊല്ലോളി, കെ.ഒ. രാജൻ, ലക്ഷ്മണൻ മാസ്റ്റർ, പെൻകാട്ടിൽ അബ്ദുൽ നാസർ, യോയാക്കി മാസ്റ്റർ തുടങ്ങിയവരായിരുന്ന ആ നാടകത്തിലെ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയത്. അന്ന് എട്ടാംക്ലാസിൽ പഠിക്കുമ്പോഴായിരുന്നു സുഹൃത്തുക്കളുടെ കഥപറയുന്ന സാക്ഷാത്കാരം എന്ന നാടകത്തിൽ അഭിനയിച്ചതെന്ന് പെൻകാട്ടിൽ അബ്ദുൽ നാസർ ഒാർത്തെടുക്കുന്നു. തനതു നാടകരീതികളിൽനിന്നും വ്യത്യസ്തമായി ഒാപറ സ്റ്റൈലിൽ നവീന നാടകങ്ങൾ സൃഷ്ടിക്കുകയായിരുന്നു മുരളീധരൻ മാഷ്. കേവലം നാടകം ചെയ്യുക എന്നതിലുപരി, നാടകത്തിലൂടെ അന്നത്തെ സാമൂഹിക ചുറ്റുപാടുകളെക്കൂടി അവതരിപ്പിക്കുകയെന്നതായിരുന്നു മാഷുടെ രീതി. നാടകക്കളരിയിലൂടെ കഥപാത്രങ്ങളെ കണ്ടെത്തി അവരുടെ കഴിവ് കണ്ടെത്താനും പ്രത്യേക കഴിവ് മുരളീധരൻ മാഷിന് ഉണ്ടായിരുന്നതായി മാഷുടെ 'ഉതിഷ്ഠത ജാഗ്രത' എന്ന നാടകത്തിലഭിനയിച്ചിരുന്ന രാജൻ കെ. ആചാരിയും ഒാർത്തെടുക്കുന്നു. അക്കാലത്തെ നിയമ വ്യവസ്ഥിതിക്കും ഭരണകൂട ഭീകരതക്കും വിഭാഗീതയക്കുമെതിരെ ശബ്ദിച്ചിരുന്ന നാടകങ്ങളായിരുന്നു മാഷ് അരങ്ങിലെത്തിച്ചിരുന്നത്. അടിയന്തരാവസ്ഥ, കമ്യുണിസം, നക്സൽ പ്രസ്ഥാനങ്ങൾ, രാഷ്ട്രീയ മുന്നേറ്റം തുടങ്ങിയവയെല്ലാം ചേർത്ത്് നാടകങ്ങളിലൂടെ ഒരു സമാന്തര സാംസ്കാരിക മുന്നേറ്റമായിരുന്നു മീനങ്ങാടിയിൽ നിന്നുയർന്നത്. അടിച്ചമർത്തപ്പെട്ട ജനതയുടെ ജീവിതം പറയുന്ന 'രക്ഷകൻ' സംസ്ഥാനതല മത്സരത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. മീനങ്ങാടിയിലെ അബ്ദുള്ള കേന്ദ്രകഥാപാത്രമായിരുന്ന കറുമ്പൻ എന്ന നാടകവും സ്കൂൾ മേളകളിൽ കൈയടിനേടിരുന്നു. മേലാളന്മാർക്കെതിരെയുള്ള പോരാട്ട കഥയായിരുന്നു കറുമ്പൻ. വി.കെ. പ്രഭാകരൻ രചിച്ച 'കൊറ' എന്ന നാടകവും മീനങ്ങാടിയിൽനിന്നും കലോത്സവ വേദിയിലെത്തി. തെയ്യം കലാകാരന്മാരിലൂടെ ഗ്രാമീണരുടെ കഥപറയുന്ന കൊറ ജില്ല കലോത്സവത്തിലും സംസ്ഥാന കലോത്സവത്തിലും ശ്രദ്ധിക്കപ്പെട്ടു. സാക്ഷാത്കാരത്തിലെ അതേ കലാകാരന്മാർ തന്നെയായിരുന്നു കൊറയെയും അവിസ്മരണീയമാക്കിയത്. കോഴിക്കോട് സ്വദേശിയായ മധു മാസ്റ്റർ, സുരാസു മാസ്റ്റർ, പുരുദര ദാസ്, വി.കെ. ദാമോദരൻ മാസ്റ്റർ, പത്മനാഭൻ മാസ്റ്റർ തുടങ്ങിയവരും മുരളീധരൻ മാഷിനൊപ്പം ഈ നാടകമുന്നേറ്റത്തിന് ചുക്കാൻ പിടിച്ചു. നാടകത്തിനു പുറമെ ഒപ്പന പോലുള്ള മറ്റു നൃത്തയിനങ്ങളിലും മീനങ്ങാടിയിൽനിന്ന് അക്കാലത്ത് താരങ്ങളുണ്ടായിരുന്നു. ഇന്ദിര ഗാന്ധി വധത്തെക്കുറിച്ച് പറയുന്ന ദൂരം വളരെ കുറച്ചുദൂരം, വർണവിവേചനം കഥയാക്കിയ ഉറുമ്പുകൾ, ഗാന്ധി, അവസ്ഥ തുടങ്ങിയ നാടകങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്നത്തെ മുരളീധരൻ മാഷ് ഇലക്കാട്ടെ വീട്ടിൽ വിശ്രമജീവിതം ന‍യിക്കുമ്പോൾ പഴയകലാകാരന്മാർ ഇപ്പോഴും ആ ഒാർമകളുമായി മീനങ്ങാടിയിലുണ്ട്. --ജിനു നാരായണൻ (PHOTO ------------------------------------------------------------------------------ സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടിയവർ: ഹൈസ്കൂൾ വിഭാഗം: കഥാരചന (ഉർദു): മുഹമ്മദ് ഫസൽ (മുട്ടിൽ ഡബ്ല്യു.ഒ.വി. എച്ച്.എസ്.എസ്), കവിത രചന (ഉർദു): ഹൈറുന്നിസ (പടിഞ്ഞാറത്തറ ജി.എച്ച്.എസ്.എസ്), കവിതരചന (ഇംഗ്ലീഷ്): ജോബിൻ ജോയ് (ദ്വാരക എസ്.എച്ച്.എച്ച്.എസ്.എസ്), കവിത രചന (തമിഴ്): എൻ. ഉമാ മഹേശ്വരി (മേപ്പാടി ജി.എച്ച്.എസ്.എസ്), കവിത രചന (കന്നട): ഹലീമത്ത് സഹദിയ (കൽപറ്റ എൻ.എസ്.എസ്. എച്ച്.എസ്.എസ്), കഥരചന (ഇംഗ്ലീഷ്): നിവേദിത ജോർജ് (മാനന്തവാടി എം.ജി.എം. എച്ച്.എസ്.എസ്), ചിത്ര രചന വാട്ടർ കളർ: കെ.എസ്. ശ്രീഹരി (മാനന്തവാടി ജി.വി.എച്ച്.എസ്.എസ്), ചിത്ര രചന (ഒായിൽ കളർ): കെ.എസ്. ശ്രീഹരി (മാനന്തവാടി ജി.വി.എച്ച്.എസ്.എസ്), കവിതരചന (മലയാളം): സിയാന യാസ്മിൻ (മാനന്തവാടി ജി.വി.എച്ച്.എസ്.എസ്), കഥരചന (മലയാളം): അൻജിമ റോഷ് (തലപ്പുഴ ജി.എച്ച്.എസ്.എസ്), കവിതരചന (ഹിന്ദി): പി.കെ. അഥീബ (പൂതാടി എസ്.എൻ.എച്ച്.എസ്.എസ്), കഥാരചന (ഹിന്ദി): കെ.എസ്. അനന്യ (കൽപറ്റ എൻ.എസ്.എസ്.എച്ച്.എസ്.എസ്), ഉപന്യാസം (മലയാളം): ഹൃദ്യ എസ്. ബിജു (കൽപറ്റ എസ്.കെ.എം.ജെ. എച്ച്.എസ്.എസ്), ഉപന്യാസം (ഇംഗ്ലീഷ്): വി. മുഹമ്മദ് യാസീൻ (മൂലങ്കാവ് ജി.എച്ച്.എസ്.എസ്), ഉപന്യാസം (ഹിന്ദി): വി. മുഹമ്മദ് യാസീൻ (മൂലങ്കാവ് ജി.എച്ച്.എസ്.എസ്), ഉപന്യാസം (ഉർദു): മുഹമ്മദ് ആഷിഖ് (മുട്ടിൽ ഡബ്ല്യു.ഒ.വി. എച്ച്.എസ്.എസ്). ------------------------------------------------------------- എച്ച്.എസ് അറബിക് നിഘണ്ടു നിർമാണം: റാന നസ്റിൻ (ഡബ്ല്യു.ഒ.എച്ച്.എസ്.എസ് മുട്ടിൽ), മുഷറഹ്: മുഹമ്മദ് ഷാനുൽ ഹമീദ് (മീനങ്ങാടി ജി.എച്ച്.എസ്), പ്രശ്നോത്തരി: കെ. ഷാന ജബിൻ (ക്രസൻറ് എച്ച്.എസ് പനമരം), ഖുർആൻ പാരായണം: മുഹമ്മദ് മുസമിൽ (ജി.എച്ച്.എസ്.എസ് കാട്ടിക്കുളം), േപാസ്റ്റർ നിർമാണം: പി.കെ. രഹ്ന (വടുവൻചാൽ ജി.എച്ച്.എസ്.എസ്), തർജമ: ഇ.യു. ബരീറ (ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോട്), കാപ്ഷൻ രചന: പി. ഫഹ്മിദ (ജി.എച്ച്.എസ്.എസ് പടിഞ്ഞാറത്തറ), കഥാരചന: മുഹമ്മദ് ഫസൽ (ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ് മുട്ടിൽ), ഉപന്യാസം അറബിക്: സി.യു. അബ്ദുൽ അസീസ് (ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ് മുട്ടിൽ). യു.പി വിഭാഗം ജേതാക്കൾ കഥാരചന (മലയാളം) 1. ടി.എസ്. സ്നേഹ (മീനങ്ങാടി എസ്.പി ആൻഡ് എസ്.പി.ഇ.യു.പി.എസ്) 2. നിഥി റോസ് (അഞ്ചുകുന്ന് ജി.എം.യു.പി.എസ്) 3. നിലേ ഗ്ലോറിസ് ഷാജി (കൽപറ്റ ജി.വി.എച്ച്.എസ്.എസ്) കവിതരചന (മലയാളം) 1. നിഥി റോസ് (അഞ്ചുകുന്ന് ജി.എം.യു.പി.എസ്) 2. വി.എ. അബിത (മീനങ്ങാടി ജി.എച്ച്.എസ്.എസ്) കഥാരചന (ഹിന്ദി) 1. ഫാത്തിമ നാജിയ (പനമരം െക്രസൻറ് പബ്ലിക് എച്ച്.എസ്) 2. പി.സി. മുഹമ്മദ് യാസീൻ (പരിയാരം ജി.എച്ച്.എസ്) 3. ആൽഫിയ നർഗീസ് (കണിയാമ്പറ്റ സ​െൻറ്. ജോർജ് പബ്ലിക്ക് സ്കൂൾ) കവിതരചന (ഉർദു) 1. പി. റിൻഷാന ഷെറിൻ (കരിങ്ങാരി ജി.യു.പി.എസ്) 2. ഹിബ ഫാത്തിമ (വരദൂർ എ.യു.പി.എസ്) 3. നിഹാൽ റോഷൻ (കൽപറ്റ എച്ച്.ഐ.എം.യു.പി.എസ്) ക്വിസ് (ഉർദു) 1. മുഹമ്മദ് നാഫിഹ് (വാളാൽ, കോട്ടത്തറ എ.യു.പി.എസ്) 2. കെ.എം. മുഹമ്മദ് അനസ് (പാഴൂർ സ​െൻറ്. ആൻറണിസ് എ.യു.പി.എസ്) 3. കെ.വി. ഫാത്തിമ (തരുവണ ജി.യു.പി.എസ്)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story