Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2017 11:20 AM IST Updated On
date_range 6 Dec 2017 11:20 AM ISTഒരു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
സുൽത്താൻ ബത്തേരി: ഒരു കിലോ കഞ്ചാവുമായി യുവാവിനെ ബത്തേരി പൊലീസ് അറസ്റ്റു ചെയ്തു. തൃക്കൈപ്പറ്റ സ്വദേശി ജംഷീദ്(27) ആണ് പിടിയിലായത്. തിങ്കളാഴ്ച വൈകീട്ട് ബത്തേരി കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്തുനിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും വിൽപനക്കായുള്ള ഒരു കിലോ 50 ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തു. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. അഡീഷനൽ എസ്.ഐ എ.കെ. ജോണി, സീനിയർ സി.പി.ഒ ഹരീഷ് കുമാർ, സി.പി.ഒമാരായ ഹസൻ, ബിജു എന്നിവർ നേതൃത്വം നൽകി. ഇയാളെ പിന്നീട് വടകര നാർക്കോട്ടിക്സെൽ കോടതിയിൽ ഹാജരാക്കി. TUEWDL29 Jamsheed കഞ്ചാവുമായി പിടിയിലായ ജംഷീദ് വിൽപനക്കായി കൊണ്ടുവന്ന ഉടുമ്പുമായി അഞ്ചംഗസംഘം പിടിയിൽ സുൽത്താൻ ബത്തേരി: വിൽപനക്കായി കൊണ്ടുവന്ന ഉടുമ്പുമായി അഞ്ചംഗസംഘത്തെ വനംവകുപ്പ് പിടികൂടി. അതീവ സംരക്ഷണ പ്രാധാന്യവിഭാഗത്തിൽപെട്ട ഉടുമ്പുമായി ആലപ്പുഴ ചേർത്തല സ്വദേശികളായ തങ്കച്ചൻ(43), ശ്യാംകുമാർ(32), അരുൺ(29), ഷൈജു(40), വിനോദ്കുമാർ(37) എന്നിവരെയാണ് വനംവകുപ്പ് പിടികൂടിയത്. ഇവർ ഉപയോഗിച്ച ഇന്നോവ കാറും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ മൂലങ്കാവിൽ വെച്ചാണ് സംഘത്തെ പിടികൂടിയത്. വയനാട് വന്യജീവി സങ്കേതം വാർഡൻ എൻ.ടി. സാജന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അഞ്ചംഗസംഘം വലയിലായത്. തങ്കച്ചെൻറ വീടിനുസമീപത്തുനിന്നുമാണ് ഉടുമ്പിനെ ലഭിച്ചതെന്നാണ് ചോദ്യംചെയ്യലിൽ ഇവർ പറഞ്ഞു. കുറഞ്ഞത് മൂന്ന് വർഷം മുതൽ ഏഴുവർഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. ബത്തേരി റേഞ്ച് അസി. വൈൽഡ് ലൈഫ് വാർഡൻ ആർ. കൃഷ്ണദാസ്, മുത്തങ്ങ റേഞ്ച് അസി. വൈൽഡ് ലൈഫ് വാർഡൻ വി. അജയ്ഘോഷ് എന്നിവർ നേതൃത്വം നൽകി. ഇരുതലമൂരി പാമ്പുമായി നാലംഗ സംഘത്തെ വനംവകുപ്പ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. TUEWDL27 വിൽപനക്കായി കൊണ്ടുവന്ന ഉടുമ്പ് TUEWDL28 പിടിയിലായ പ്രതികൾ അധ്യാപക നിയമനം കുപ്പാടി: ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ അറബിക് താൽക്കാലിക അധ്യാപക നിയമനത്തിലുള്ള കൂടിക്കാഴ്ച ഡിസംബർ ഏഴിന് ഉച്ചക്കുേഷം 2.30ന് സ്കൂൾ ഒാഫിസിൽ നടക്കും. 'ഫാഷിസത്തിനെതിരെ ചിേത്രാത്സവം' ഇന്ന് കൽപറ്റ: സി.പി.എം ജില്ല സമ്മേളനത്തിെൻറ ഭാഗമായി കൽപറ്റയിൽ ബുധനാഴ്ച ചിേത്രാത്സവം സംഘടിപ്പിക്കും. 'ഫാഷിസത്തിനെതിരെ ചിേത്രാത്സവം' എന്ന പേരിലുള്ള പരിപാടി വൈകീട്ട് നാലിന് കൽപറ്റ സർവിസ് സഹകരണ ബാങ്ക് പരിസരത്ത് നടക്കും. പ്രശസ്ത ചിത്രകാരൻ ജോസഫ് എം. വർഗീസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് 'വെറുപ്പിെൻറ രാഷ്ട്രീയത്തിെൻറ കാൽനൂറ്റാണ്ട് ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. സി.എസ്. ശ്രീജിത്ത്, എം. ബാലഗോപാലൻ, എം. മധു എന്നിവർ സംസാരിക്കും. സംഘാടക സമിതി രൂപവത്കരിച്ചു കൽപറ്റ: സി.പി.എം ജില്ല സമ്മേളനത്തിെൻറ ഭാഗമായി കൽപറ്റ സൗത്ത് ലോക്കൽ സംഘാടക സമിതി രൂപവത്കരിച്ചു. നഗരസഭ ടൗൺ ഹാളിൽ ചേർന്ന കൺവൻഷൻ സംസ്ഥാന കമ്മിറ്റിയംഗം പി.എ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വി. ബാവ അധ്യക്ഷത വഹിച്ചു. എം. മധു, വി. ഹാരിസ്, പി. സൈനുദ്ദീൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി. ബാവ(ചെയർമാൻ), പി. സൈനുദ്ദീൻ(കൺവീനർ), വി. ഹാരിസ്(ട്രഷറർ). നിർമാണ തൊഴിലാളികളുടെ തൊഴിൽ പ്രശ്നം പരിഹരിക്കണം കൽപറ്റ: നിർമാണ തൊഴിലാളികളുടെയും മോേട്ടാർ തൊഴിലാളികളുടെയും തൊഴിൽ പ്രശ്നം പരിഹരിക്കാൻ നടപടികളെടുക്കണമെന്ന് മുൻ എം.എൽ.എ കെ.സി. റോസക്കുട്ടി ടീച്ചർ ആവശ്യപ്പെട്ടു. െഎ.എൻ.ടി.യു.സി മുട്ടിൽ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കൽപറ്റ ബ്ലോക്കിൽ നിന്ന് കെ.പി.സി.സി അംഗമായി തെരഞ്ഞെടുക്കപ്പെട്ട പി.പി. ആലിക്ക് യോഗത്തിൽ സ്വീകരണം നൽകി. ഗോകുൽദാസ് കോട്ടയിൽ അധ്യക്ഷത വഹിച്ചു. സി. ജയപ്രസാദ്, എം.ഒ. ദേവസ്യ, സുന്ദർരാജ് എടപ്പെട്ടി, ഏലിയാമ്മ മാത്തുകുട്ടി, സാലി റാട്ടെകാല്ലി, ശ്രീദേവി ബാബു, സജീവൻ, ശശി പന്നിക്കുഴി, കാതിരി അബ്ദുല്ല, ബാബു പിണിപ്പുഴ, പി. കുഞ്ഞമ്മദ്, എൻ.ജി. സെബാസ്റ്റ്യൻ, ഒ. കുട്ടി ഹസൻ, ജോഷി കല്ലുവാടി, ബഷീർ മടക്കിമല, മുജീബ്, സുരേഷ്, ഏയാമ്മ പാക്കം എന്നിവർ സംസാരിച്ചു. TUEWDL24 െഎ.എൻ.ടി.യു.സി മുട്ടിൽ മണ്ഡലം സമ്മേളനം കെ.സി. റോസക്കുട്ടി ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു സംസ്ഥാന സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്: എറണാകുളത്തിനും വയനാടിനും ജയം *വനിതകളിൽ കണ്ണൂരിനും തിരുവനന്തപുരത്തിനും ജയം സുല്‍ത്താന്‍ ബത്തേരി: ജനാബ് അഹമ്മദ് ഹാജി മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള 47ാമത് സംസ്ഥാന സീനിയര്‍ പുരുഷ -വനിത ചാമ്പ്യന്‍ഷിപ്പിൽ ചൊവ്വാഴ്ച രാവിലെ നടന്ന പുരുഷ വിഭാഗം മത്സരത്തിൽ കോട്ടയത്തിനെതിരെ എറണാകുളത്തിന് ജയം (സ്കോർ: 23-25, 16-25, 25-14, 25-14, 15-10). വാശിയേറിയ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് കോട്ടയത്തെ എറണാകുളം തറപറ്റിച്ചത്. രണ്ടാം മത്സരത്തിൽ ആതിഥേയരായ വയനാട് മലപ്പുറത്തെ പരാജയപ്പെടുത്തി (സ്കോർ:25-19, 25-16, 25-23). വൈകീട്ട് നടന്ന വനിത വിഭാഗത്തിൽ തൃശൂരിനെ കണ്ണൂർ പരാജയപ്പെടുത്തി (സ്കോർ: 25-20,25-13, 25-16). രണ്ടാം മത്സരത്തിൽ ആലപ്പുഴക്കെതിരെ ഏകപക്ഷീമായ മൂന്നു സെറ്റുകൾക്ക് തിരുവനന്തപുരം വിജയിച്ചു (സ്കോർ: 25-11, 25-19, 25-10). TUEWDL21 സംസ്ഥാന വോളിബാൾ ചാമ്പ്യൻഷിപ്പിൽ വനിത വിഭാഗത്തിൽ തിരുവനന്തപുരവും ആലപ്പുഴയും തമ്മിലുള്ള മത്സരത്തിൽനിന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story