Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആടിയും പാടിയും അവർ...

ആടിയും പാടിയും അവർ...

text_fields
bookmark_border
വില്ല്യാപ്പള്ളി: തോടന്നൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വിദ്യാർഥികളുടെ സർഗ കലാമേള ശ്രദ്ധേയമായി. മയ്യന്നൂർ എം.സി.എം.യു.പി സ്കൂളിൽ 'അരങ്ങ്-2017' എന്നപേരിൽ നടന്ന പരിപാടി വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. സജീവൻ ചെമ്മരത്തൂർ കുട്ടികളുമായി സംവദിച്ചു. തോടന്നൂർ ഉപജില്ലയിലെ വിവിധ സ്കൂളുകളിൽനിന്നുള്ള നൂറോളം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. കലാകായിക മത്സരങ്ങളിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. കൊയ്യോടൻ ഭാസ്കരൻ അധ്യക്ഷത വഹിച്ചു. എടത്തട്ട രാധാകൃഷ്ണൻ, ഗോപീ നാരായണൻ, എ.സി. ഹാജറ, കൊടക്കലാങ്കണ്ടി കൃഷ്ണൻ, പുത്തലത്ത് ഇബ്രാഹിം, കെ. സുജ, ഇ. തറുവയി ഹാജി, കക്കാട്ട് അസീസ്, കെ. ബാലൻ, വി. ബാലൻ, മാണിക്കോത്ത് കുഞ്ഞിരാമൻ, അനീഷ്, കെ. മോഹനൻ, സുബൈർ ചെത്തിൽ, വിനോദൻ, ലിനീഷ്, എൻ. കുഞ്ഞമ്മദ്, ഉഷ, ജയചന്ദ്രൻ, ടി. ജമാലുദ്ധീൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story