Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2017 11:20 AM IST Updated On
date_range 6 Dec 2017 11:20 AM ISTഅക്ഷരമുറ്റത്ത് പച്ചക്കറി വിളവെടുപ്പ്
text_fieldsbookmark_border
നാദാപുരം ഗവ. യു.പി സ്കൂൾ കാർഷിക ക്ലബ് അംഗങ്ങൾ സ്കൂൾ വളപ്പിൽ ആരംഭിച്ച അടുക്കളത്തോട്ടത്തിലെ വിളവെടുപ്പ് പ്രധാനധ്യാപകൻ പി.പി. കുമാരൻ ഉദ്ഘാടനം ചെയ്തു. ചീര, പയർ, പാവൽ തുടങ്ങിയ പച്ചക്കറികളാണ് വിളവെടുത്തത്. ജൈവവളം മാത്രം ഉപയോഗിച്ച് കൃഷിചെയ്ത പച്ചക്കറികൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം കറി, തോരൻ വിഭവങ്ങളായി നൽകുന്നുണ്ട്. കെ.പി. മൊയ്തു, ടി.വി. കുഞ്ഞബ്ദുല്ല, വി.കെ. ബാബു, റിസ്വാൻ, അനാമിക, മാളവിക, ഫാത്തിമ സഹ്വ എന്നിവർ സംസാരിച്ചു. വൃക്കകൾ തകരാറിലായ യുവാവ് കനിവു തേടുന്നു കുറ്റ്യാടി: വൃക്കകൾ തകരാറിലായ മരുതോങ്കര പട്ട്യാട്ട് മോഹനൻ (46) ഉദാരമതികളുടെ സഹായം തേടുന്നു. വൃക്ക മാറ്റിവെക്കലിലൂടെ മാത്രമേ മോഹനെൻറ ജീവൻ രക്ഷിക്കാനാവൂ. ഭാര്യയും പ്രായമായ പിതാവും പറക്കമുറ്റാത്ത രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിെൻറ ഏക ആശ്രയമായ ഇയാളുടെ ചികിത്സ ചെലവ് കണ്ടെത്താന്‍ നാട്ടുകാർ മുന്നിട്ടിറങ്ങിയിട്ടുണ്ട്. ചികിത്സ ധന സമാഹരണത്തിനായി വാര്‍ഡ് മെംബര്‍ കെ.ടി. മുരളി ചെയര്‍മാനും പാറക്കല്‍ ബാലകൃഷ്ണന്‍ കണ്‍വീനറും കെ.കെ. മോഹന്‍ദാസ് ഖജാന്‍ജിയുമായി കമ്മിറ്റി രൂപവത്കരിച്ചു. കേരള ഗ്രാമീണ ബാങ്കിെൻറ മരുതോങ്കര ശാഖയില്‍ 40152101040689 നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. െഎ.എഫ്.എസ്.സി കോഡ്: I.F.S.C-KLGB0040152. ഫോൺ (കൺവീനർ) 9946283580.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story