Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകഥകെട്ട കാലത്തി​െൻറ കഥ...

കഥകെട്ട കാലത്തി​െൻറ കഥ പറഞ്ഞ്, പറഞ്ഞ്...

text_fields
bookmark_border
പേരാമ്പ്ര: കെട്ട കാലത്തി​െൻറ കഥപറഞ്ഞുകൊണ്ടാണ് യു.പി വിഭാഗം മോണോആക്ട് വേദി േപ്രക്ഷകരുടെ മനസ്സിൽ ഇടംപിടിച്ചത്. പാകിസ്താനിലേക്ക് അയക്കുമെന്ന രാഷ്ട്രീയ നേതാവി​െൻറ ഭീഷണി മുതൽ സിനിമ നടിക്കെതിരെ നടന്ന അക്രമം വരെ വിഷയമായി. സന്തോഷ് ഏച്ചിക്കാനത്തി​െൻറ `ബിരിയാണി' എന്ന കഥയെ അടിസ്ഥാനമാക്കി നടക്കാവ് എച്ച്.എസ്.എസിലെ നിള നൗഷാദ് അവതരിപ്പിച്ച മോണോ ആക്ട് ഒന്നാം സ്ഥാനം നേടി. മുല്ലപ്പൂ മണമുള്ള ബസുമതി അരി സ്വപ്നം കണ്ട കുടുംബത്തി​െൻറ വേദന തന്മയത്വത്തോടെ അവതരിപ്പിച്ചു. ഈ ബിരിയാണി ഓരോ മനസ്സിലും ദഹിക്കാതിരിക്കട്ടെ എന്ന സന്ദേശത്തോടെയാണ് നിള അവസാനിപ്പിച്ചത്. വിധി കർത്താക്കളുടെ കളികളിൽ മത്സരഫലങ്ങൾ മാറിമാറി മറിയുന്നത്, ആവിഷ്കാര സ്വാതന്ത്ര്യത്തിനുനേരെ അസഹിഷ്ണുത പുലർത്തുന്നത്, തെരുവ് നായ് ശല്യത്തിനുനേരെ കണ്ണടക്കുന്ന അധികൃതർ, രണ്ടാനമ്മയാലും അച്ഛനാലും പീഡിപ്പിക്കപ്പെടുന്ന പെൺകുഞ്ഞി​െൻറ വേദന, നമ്മുടെ മാലിന്യ സംസ്കാരത്താൽ പെരുകിയ കൊതുകൾ മരുന്നു കമ്പനിക്കാരനും ശവപ്പെട്ടികച്ചവടക്കാരനും ഒരു പോലെ നല്ല കാലം സമ്മാനിക്കുന്നതിനെ കുറിച്ച്, കടമ്മനിട്ടയുടെ കുറത്തിയിലൂടെ ദലിത് പീഡനത്തി​െൻറ അവസ്ഥ വിവരിച്ച്, അങ്ങനെ പുതിയ കാലത്തി​െൻറ ആശങ്കകളാണ് കുട്ടികൾ അവതരിപ്പിച്ചത്. ഒന്നാംസ്ഥാനം നേടിയ നിള നൗഷാദ് ചലച്ചിത്ര പ്രവർത്തകരും സംഗീത നാടക അക്കാദമി അവാർഡ് ജേതാക്കളുമായ നൗഷാദ് ഇബ്രാഹിം, ജയ നൗഷാദ് എന്നിവരുടെ മകളാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story