Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2017 11:20 AM IST Updated On
date_range 6 Dec 2017 11:20 AM ISTവെയിൽ വില്ലനായി; ഭതനാട്യത്തിന് താളപ്പിഴ
text_fieldsbookmark_border
പേരാമ്പ്ര: വേദിയുടെ പരിമിതി മത്സരാർഥികളെയും വിധികർത്താക്കളെയും വലച്ചു. മുഖത്തേക്ക് വെയിലടിച്ചത് കാരണം ഹയർ സെക്കൻഡറി വിഭാഗം ഭരതനാട്യ മത്സരമാണ് അലങ്കോലപ്പെട്ടത്. മത്സരം അവസാനിക്കാറായപ്പോഴാണ് മുഖത്തേക്ക് വെയിലടിക്കുെന്നന്നും മത്സരത്തെ ബാധിക്കുമെന്നും പറഞ്ഞ് രക്ഷിതാക്കൾ ബഹളമുണ്ടാക്കിയത്. മുഖത്തേക്ക് വെയിലടിച്ചതു കാരണം വിധികർത്താക്കളും ഒരു വശത്തേക്ക് മാറിയിരുന്നത് പ്രതിഷേധത്തിനിടയാക്കി. ഇതോടെ, നിശ്ചിത അകലം പാലിച്ചിരിക്കേണ്ട വിധി കർത്താക്കൾ ഒരുമിച്ചിരിക്കേണ്ടി വന്നു. വേദിയുടെ മുമ്പിലായി ഒരു ഭാഗത്ത് ഷീറ്റിടാതിരുന്നതിനാലാണ് ശക്തമായ വെയിൽ മത്സരാർഥികളുടെ മുഖത്തേക്ക് അടിച്ചത്. ഇത് രക്ഷിതാക്കൾ സ്റ്റേജ് മാനേജറുടെ ശ്രദ്ധയിൽപ്പെടുത്തി. അനൂകൂല നടപടിയുണ്ടായില്ല. തുടർന്നാണ് ബഹളമുണ്ടായത്. 15 മിനിറ്റോളം മത്സരം തടസ്സപ്പെട്ടു. രണ്ട് മത്സരാർഥികൾകൂടി ഈ ഇനത്തിൽ മത്സരിക്കാനുണ്ടായ സമയത്താണ് ബഹളം. ഒടുവിൽ വേദിയുടെ മുന്നിൽ ഒരുഭാഗത്ത് മറക്കാം എന്ന നിർദേശത്തിൽ മത്സരം തുടരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story