Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭിന്നശേഷി...

ഭിന്നശേഷി വിദ്യാർഥികളുടെ പരിപാടികൾ സമാപിച്ചു

text_fields
bookmark_border
കൊയിലാണ്ടി: പന്തലായനി ബി.ആർ.സിയും കൊയിലാണ്ടി നെസ്റ്റും രണ്ടു ദിവസങ്ങളിലായി ഭിന്നശേഷി വിദ്യാർഥിക്ക് നടത്തിയ കലാകായിക പരിപാടികൾ സമാപിച്ചു. സമാപന സമ്മേളനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എം. ശോഭ ഉദ്ഘാടനം ചെയ്തു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീബ പട്ടേരി അധ്യക്ഷത വഹിച്ചു. അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. രാധ, നഗരസഭ കൗൺസിലർ വി.പി. ഇബ്രാഹിം കുട്ടി എന്നിവർ സമ്മാന വിതരണം നടത്തി. എം.ജി. ബൽരാജ്, അബ്ദുല്ല കരുവാഞ്ചേരി, ടി.പി. ബഷീർ, ടോപ് ഫോം അഹമ്മദ്, വി. ഖാദർ എന്നിവർ സംസാരിച്ചു. കോൺഗ്രസ് സത്യഗ്രഹം കൊയിലാണ്ടി: താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലെ പുതിയ കെട്ടിടം രോഗികൾക്ക് തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി നടത്തുന്ന സത്യഗ്രഹ സമരം രണ്ടുദിവസം പിന്നിട്ടു. ചൊവ്വാഴ്ചത്തെ സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. യു. രാജീവൻ അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി അംഗം പി.വി. ഗംഗാധരൻ, നിജേഷ് അരവിന്ദ്, പി. ബാലകൃഷ്ണൻ, സത്യനാഥൻ മാടഞ്ചേരി, ശ്രീജ റാണി, ഷൈജ ശ്രീലകം, കെ.എം. സുമതി, തങ്കമണി ചൈത്രം, പപ്പൻ മൂടാടി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story