Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകിനാലൂരിലെ ആശുപത്രി...

കിനാലൂരിലെ ആശുപത്രി മാലിന്യ പ്ലാൻറ്​ തൊഴിലാളികളെ നാട്ടുകാർ തടഞ്ഞു

text_fields
bookmark_border
ബാലുശ്ശേരി: കിനാലൂർ ആശുപത്രി മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥലത്ത് ജോലിക്കെത്തിയ തൊഴിലാളികളെ നാട്ടുകാർ തടഞ്ഞു. കിനാലൂർ വ്യവസായ വികസന കേന്ദ്ര സ്ഥലത്തെ നിർദിഷ്ട ആശുപത്രി മാലിന്യ സംസ്കരണ പ്ലാൻറി​െൻറ സ്ഥലത്ത് കാട് വെട്ടാനെത്തിയ തൊഴിലാളികളെയും ഉദ്യോഗസ്ഥരെയുമാണ് ചൊവ്വാഴ്ച രാവിലെ നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞത്. ഹൈകോടതി ഉത്തരവ് പ്രകാരമാണ് നിർദിഷ്ട മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥലത്ത് കാടുവെട്ടി വൃത്തിയാക്കാൻ എത്തിയതെന്നാണ് കമ്പനി ഉദ്യോഗസ്ഥർ പറയുന്നത്. സി.പി.എം ഏരിയ സെക്രട്ടറി ഇസ്മയിൽ കുറുെമ്പായിൽ, പി.വി. പ്രജീഷ്, ഷാനവാസ്, ബഷീർ ഏഴുകണ്ടി, എൻ. അബ്ദുറഹിമാൻ കുട്ടി, കെ.എം. ജലീൽ, കെ.എം. തങ്കപ്പൻ, കെ.കെ. മുഹമ്മദ്, മജീദ് മുസ്ലിയാർ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധ പ്രകടനവുമായി സ്ഥലത്തെത്തിയതോടെ സംഘർഷാവസ്ഥയിലെത്തി. വിവരമറിഞ്ഞെത്തിയ ബാലുശ്ശേരി സി.െഎ കെ. സുഷീറി​െൻറ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം രംഗം ശാന്തമാക്കുകയായിരുന്നു. പൊലീസ് നാട്ടുകാരും ആക്ഷൻ കമ്മിറ്റി പ്രവർത്തകരുമായി അനുരഞ്ജന ചർച്ച നടത്തി. ഒമ്പതിന് കിനാലൂരിലെത്തുന്ന വ്യവസായമന്ത്രി എ.സി. മൊയ്തീനുമായി ചർച്ച നടത്തി ഭാവി പരിപാടി തീരുമാനിക്കുമെന്നും തൽക്കാലം പ്ലാൻറി​െൻറ സ്ഥലത്ത് പണി നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ടതിനെ തുടർന്ന് കമ്പനി ഉദ്യോഗസ്ഥർ പ്രവൃത്തി നിർത്തിവെച്ചു. ഇതേതുടർന്നാണ് നാട്ടുകാർ പിരിഞ്ഞുപോയത്. മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാരും ആക്ഷൻ കമ്മിറ്റി പ്രവർത്തകരും ഏഴുകണ്ടിയിൽ പ്രതിഷേധ പ്രകടനവും നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story