Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതുർക്കി പാലം:...

തുർക്കി പാലം: പ്രദേശവാസികൾ കലക്​ടറേറ്റ്​ ധർണ നടത്തി

text_fields
bookmark_border
*അപ്രോച്ച് റോഡ് നിർമാണത്തിന് നടപടി ത്വരിതപ്പെടുത്തിയില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കും കൽപറ്റ: അവഗണിക്കപ്പെട്ടുകിടക്കുന്ന തുർക്കിപ്പാലത്തിന് അനുബന്ധ റോഡ് നിർമിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ കലക്ടറേറ്റ് മാർച്ച് നടത്തി. കൽപറ്റ നഗരത്തിൽനിന്ന് മുനിസിപ്പാലിറ്റിയിലെ പ്രധാന ജനവാസകേന്ദ്രമായ തുർക്കി, കൈതക്കൊല്ലി, അഡലൈഡ്, ചേനമല കോളനി, ഗവ. കോളജ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കടന്നുപോകുന്ന പാലത്തിലൂടെ ഗതാഗതം സാധ്യമാകുന്നത് സ്വപ്നംകണ്ട് നുറുകണക്കിനാളുകൾ കാത്തിരിക്കുന്നുണ്ടെങ്കിലും അതു യാഥാർഥ്യമാക്കാൻ അധികൃതർ തയാറാവാത്തതിൽ പ്രതിഷേധിച്ചാണ് നാടൊന്നടങ്കം സമരരംഗത്തിറങ്ങിയത്. പിഞ്ചുകുഞ്ഞുങ്ങളും വിദ്യാർഥികളും സ്ത്രീകളും വയോധികരുമടക്കം മുഴുവൻ പ്രദേശവാസികളും കലക്ടേററ്റ് മാർച്ചിൽ പങ്കെടുത്തു. തുർക്കിപ്പുഴ കടക്കുന്നതിന് മുമ്പുണ്ടായിരുന്ന ഇരുമ്പുപാലം കോൺക്രീറ്റ് പാലം നിർമിക്കുന്നതിനുവേണ്ടി പൊളിച്ചുനീക്കുകയും കോടികൾ മുടക്കി നിർമിച്ച പാലം അപ്രോച്ച് റോഡി​െൻറ അഭാവത്തിൽ ഗതാഗത യോഗ്യമല്ലാതാവുകയും ചെയ്തതോടെ ഈ പ്രദേശങ്ങളിലെ ജനങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. നിരവധിയാളുകൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശങ്ങളിലെ നാട്ടുകാരുടെ ചിരകാല ആവശ്യമാണ് ഗതാഗതയോഗ്യമായ പാലം. നിരന്തര സമ്മർദങ്ങളുടെ ഫലമായി 2015ൽ കോൺക്രീറ്റ് പാലം പണി പൂർത്തിയായെങ്കിലും പാലത്തിലേക്ക് കയറണമെങ്കിൽ കോണി ഉപയോഗിക്കണമെന്ന അവസ്ഥയാണിപ്പോൾ. അപ്രോച്ച് റോഡ് നിർമാണം മന്ദഗതിയിലായതോടെ ഒരു നാടി​െൻറ സുഗമമായ സഞ്ചാര സ്വാതന്ത്ര്യംതന്നെ നിഷേധിക്കപ്പെട്ട അവസ്ഥയിലാണ്. വിദ്യാർഥികളും രോഗികളുമടക്കം യാത്രക്കാർ അഞ്ച് കി.മീറ്റർ ചുറ്റിയാണ് തൊട്ടുകിടക്കുന്ന കൽപറ്റ പട്ടണത്തിെലത്തുന്നത്. അനുബന്ധ റോഡ് നിർമിക്കണമെന്നാവശ്യപ്പെട്ട് പല നിവേദനങ്ങളും അധികാര കേന്ദ്രങ്ങളിൽ നൽകിയെങ്കിലും അവയെല്ലാം അവഗണിക്കപ്പെട്ടു. അപ്രോച്ച് റോഡ് നിർമാണത്തിനുള്ള നടപടികൾ ത്വരിതപ്പെടുത്തിയില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്നും വികസന സമിതി ഭാരവാഹികൾ പറഞ്ഞു. മുഹമ്മദ് വല്യാപ്പു അധ്യക്ഷത വഹിച്ചു. ഉള്ളാട്ടിൽ അഷ്റഫ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലർമാരായ ജൽത്രൂദ് ചാക്കോ, വിനോദ് കുമാർ, ശ്രീജ ജോയി, വികസന സമിതി രക്ഷാധികാരികളായ ഉണ്ണിക്കുട്ടി, ആലിക്ക, ഷെർളി ജോസ്, കുഞ്ഞമ്മദ് തുർക്കി എന്നിവർ സംസാരിച്ചു. ആനന്ദൻ പാലപ്പറ്റ സ്വാഗതവും വികസന സമിതി വൈസ് ചെയർമാൻ എം.ജെ.ബാബു നന്ദി പറഞ്ഞു. MONWDL4 തുർക്കിപ്പാലത്തിന് അനുബന്ധ റോഡ് നിർമിക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിലേക്ക് തദ്ദേശവാസികൾ നടത്തിയ മാർച്ച് ഉള്ളാട്ടിൽ അഷ്റഫ് ഉദ്ഘാടനം ചെയ്യുന്നു നബിദിനാഘോഷം കൽപറ്റ: പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ നബിദിനം ആഘോഷിച്ചു. 'മെഹ്ഫിലേ മീലാദ്'സമാപന സമ്മേളനം മഹല്ല് ഖത്തീബ് കെ.എം. പേരാൽ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻറ് സി. നൂറുദ്ദീൻ ഹാജി അധ്യക്ഷത വഹിച്ചു. പി.എസ്. അബ്ദുല്ല സർട്ടിഫിക്കറ്റുകളും കെ. മുഹമ്മദലി സമ്മാനങ്ങളും വിതരണം ചെയ്തു. മഹല്ല് സെക്രട്ടറി ഒ.കെ. സക്കീർ, എം. മുഹമ്മദ്, കെ.പി. അബൂബക്കർ മൗലവി, സി.എ. ജരീർ ദാരിമി, വദൂദ് മുസ്ലിയാർ, വി. മുനീർ മൗലവി, ഇബ്രാഹിം മുസ്ലിയാർ, പി. നാസർ എന്നിവർ സംസാരിച്ചു. ഘോഷയാത്ര, മൗലീദ് പാരായണം, ഭക്ഷണ വിതരണം, ഹുബുറസൂൽ പ്രഭാഷണം എന്നിവ നടത്തി. മദ്രസ വിദ്യാർഥികളും അൽബിറ് വിദ്യാർഥികളും പൂർവ വിദ്യാർഥികളും വിവിധ പരിപാടികൾ അവതരിപ്പിച്ചു. MONWDL1 പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ നബിദിന ഘോഷയാത്ര അക്ഷയകേന്ദ്രം െട്രയിനി കൽപറ്റ: സംസ്ഥാന ഐ.ടി മിഷനു കീഴിൽ പ്രവർത്തിക്കുന്ന മുണ്ടേരി, കൽപറ്റ സിവിൽ സ്റ്റേഷൻ അക്ഷയ കേന്ദ്രങ്ങളിലെ മൂന്നാം ബാച്ചിലേക്കുള്ള െട്രയിനിമാരെ തിരഞ്ഞെടുക്കുന്നു. കമ്പ്യൂട്ടറിൽ പ്രാഥമിക പരിജ്ഞാനം ഉണ്ടായിരിക്കണം. പരിശീലന കാലയളവിൽ സ്റ്റൈപൻഡ് ലഭിക്കും. അപേക്ഷകൾ എതെങ്കിലും ഒരു അക്ഷയകേന്ദ്രത്തിൽ നൽകണം. ഫോൺ: 206811 (മുണ്ടേരി), 206036 (കൽപറ്റ സിവിൽ). പൊതുവിദ്യാഭ്യാസ രംഗം ഹൈടെക്ക് ആക്കും -എം.എം. മണി സുല്‍ത്താന്‍ ബത്തേരി: പൊതുവിദ്യാഭ്യാസ മേഖലയാകെ ഹൈടെക്ക് ആക്കി മാറ്റുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. ബത്തേരി നഗരസഭയിലെ കുപ്പാടി ഗവ. ഹൈസ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇനി തുടങ്ങില്ല. നിലവില്‍ പ്രവര്‍ത്തിക്കുന്നവ തുടരും. സ്വാശ്രയ കോളജുകളില്‍ പതിനായിരത്തോളം കോഴ്സുകളില്‍ പഠിക്കാന്‍ കുട്ടികളില്ല. കാതലായ മാറ്റങ്ങള്‍ വിദ്യാലങ്ങളില്‍ കൊണ്ടുവരും. ഈ വര്‍ഷം 45,000 ഗവ. സ്കൂള്‍ ക്ലാസ് മുറികളെ ഹൈടെക്ക് ആയി ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. ഐ.സി. ബാലക്യഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി മുഖ്യപ്രഭാഷണം നടത്തി. ബത്തേരി മുനിസിപ്പല്‍ ചെയർമാൻ സി.കെ. സഹദേവന്‍, വൈസ് ചെയര്‍പേഴ്സൻ ജിഷ ഷാജി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ വത്സ ജോസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എല്‍. സാബു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബാബു അബ്ദുറഹിമാന്‍, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ എല്‍സി പൗലോസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ പി.കെ. സുമതി, ഡിവിഷന്‍ കൗണ്‍സിലര്‍ ടി.കെ. രമേഷ്, പി.ടി.എ പ്രസിഡൻറ് കെ.വി. മത്തായി, പ്രധാനധ്യാപിക മേഴ്സി സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍ കെ. റഷീദ്, ടി.പി. സന്തോഷ്, അനുഷാജി എന്നിവര്‍ സംസാരിച്ചു. MONWDL8 കുപ്പാടി ഗവ. ഹൈസ്കൂള്‍ കെട്ടിടം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story