Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right...

പടിഞ്ഞാറത്തറ-^പൂഴിത്തോട് ചുരം ബദല്‍ റോഡ്-: പി.ഡബ്ല്യു.ഡി ഓഫിസിലേക്ക്​ മാർച്ചും ധർണയും

text_fields
bookmark_border
പടിഞ്ഞാറത്തറ--പൂഴിത്തോട് ചുരം ബദല്‍ റോഡ്-: പി.ഡബ്ല്യു.ഡി ഓഫിസിലേക്ക് മാർച്ചും ധർണയും പടിഞ്ഞാറത്തറ--പൂഴിത്തോട് ചുരം ബദല്‍ റോഡ്-: പി.ഡബ്ല്യു.ഡി ഓഫിസിലേക്ക് മാർച്ചും ധർണയും മാനന്തവാടി: പടിഞ്ഞാറത്തറ--പൂഴിത്തോട് ചുരം ബദല്‍ റോഡ് നിര്‍മാണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യ കേരള കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പടിഞ്ഞാറത്തറ പി.ഡബ്ല്യു.ഡി ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.ജെ. ജോസഫ്‌ ഉദ്ഘാടനം ചെയ്തു. ആകെ വിസ്തൃതിയുടെ 35 ശതമാനവും വനങ്ങളാല്‍ ചുറ്റപ്പെട്ട ജില്ലക്ക് വനം നിയമങ്ങളില്‍ ഇളവ് അനുവദിക്കാന്‍ കേന്ദ്ര സർക്കാർ തയാറാകണം. ബദൽ റോഡിനായി ഈ വർഷത്തെ ബജറ്റില്‍ സംസ്ഥാന സർക്കാർ തുക വകയിരുത്തണം. ആകെയുള്ള 24.225 കി.മീ ദൂരത്തില്‍ വനത്തിലൂടെയുള്ള എട്ടു കി.മീ ദൂരം റോഡാണ് നിർമിക്കാന്‍ അവശേഷിക്കുന്നത്. അധികൃതര്‍ അനങ്ങാപ്പാറ നയം തുടരുന്നപക്ഷം സമരം ശക്തമാക്കും. കേരള കോൺഗ്രസ് ജില്ല പ്രസിഡൻറ്് കെ.എ. ആൻറണി അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് പി.കെ. ദേവസ്യ, സെക്രട്ടറി നൂറുദ്ദീന്‍, ഡോ. ജോണ്‍ ജോസഫ്, കെ.എം. ജോസഫ്, കമല്‍ ജോസഫ്, എ.ഒ. ജോസഫ്, ടി.പി. കുര്യാക്കോസ്‌, ജോർജ് വാതുപറമ്പിൽ, വിൽസൺ നെടുംകൊമ്പില്‍, ഒ.ജെ. ജോൺസണ്‍, വി.കെ. സജി, പൗലോസ്‌ കുരിശിങ്കല്‍, പീറ്റര്‍ മച്ചുകുഴിയില്‍, സുനില്‍ അഗസ്റ്റിന്‍, വി.എം. ജോസ്, സി.ജെ. അഗസ്റ്റിന്‍, എബി പൂക്കൊമ്പില്‍, ജിനീഷ് എളമ്പാശ്ശേരി, സിബി ജോണ്‍ എന്നിവര്‍ സംസാരിച്ചു. MONWDL11 ജനാധിപത്യ കേരള കോൺഗ്രസ് പടിഞ്ഞാറത്തറ പി.ഡബ്ല്യു.ഡി ഓഫിസിലേക്ക് മാർച്ചും ധർണയും എ.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു ഭിന്നശേഷി ദിനാചരണം മാനന്തവാടി: ബി.ആർ.സിയുടെ ആഭിമുഖ്യത്തിലുള്ള ഭിന്നശേഷി ദിനാചരണം മാനന്തവാടി നഗരസഭ കൗൺസിലർ ശോഭാരാജൻ ഉദ്ഘാടനം ചെയ്തു. മാനന്തവാടി താലൂക്കിലെ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഗമമായാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ല േപ്രാജക്ട് ഓഫിസർ ജി.എൻ. ബാബുരാജ്, ബി.പി.ഒ കെ. സത്യൻ, െട്രയിനർ കെ.ബി. അനിൽകുമാർ എന്നിവർ സംസാരിച്ചു. റെജി ഗോപിനാഥ്, സുനിൽ പുൽപള്ളി എന്നിവരുടെ സംഗീതപരിപാടിയോെട സമാപിച്ചു. സമാപനസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ജെ. പൈലി ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ എസ്.എ സെലിൻ സമ്മാനങ്ങൾ വിതരണം ചെയ്തു. എം. പ്രദീപൻ, എം.സി ചാക്കോ, എൻ.ജെ. ജോഷി എന്നിവർ സംസാരിച്ചു. ബാങ്കിങ് ആൻഡ് അക്കൗണ്ടിങ് കോഴ്സ് ഉദ്ഘാടനം കൽപറ്റ: ദേശീയ നഗര ഉപജീവന മിഷൻ പദ്ധതി പ്രകാരം കൽപറ്റ നഗരസഭയിൽ ആരംഭിക്കുന്ന ബാങ്കിങ് ആൻഡ് അക്കൗണ്ടിങ് കോഴ്സ് നഗരസഭ ചെയർപേഴ്സൻ ഉമൈബ മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.പി. ഹമീദ് അധ്യക്ഷത വഹിച്ചു. നൈപുണ്യ പരിശീലനം നൽകി തൊഴിൽ ഉറപ്പാക്കുന്ന ഉപപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോഴ്സ് തുടങ്ങുന്നത്. നഗരസഭയിൽ സ്ഥിരതാമസക്കാരായ പ്ലസ്ടു യോഗ്യതയുള്ള യുവതി-യുവാക്കൾക്കാണ് സൗജന്യമായി പരിശീലനം നൽകുക. സെക്ടർ സ്കിൽ കൗൺസിലി​െൻറ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന ആളുകൾക്ക് വിവിധ മേഖലകളിൽ ജോലിയും ലഭ്യമാക്കും. കൽപറ്റ, ബത്തേരി നഗരസഭയിലെ 32 പേരാണ് ആദ്യ ബാച്ചിലുള്ളത്. മുനിസിപ്പൽ സെക്രട്ടറി കെ.ജി. രവീന്ദ്രൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ജെ. ഐസക്ക്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. അജിത, കെ. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. MONWDL12 ബാങ്കിങ് ആൻഡ് അക്കൗണ്ടിങ് കോഴ്സ് ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ ഉമൈബ മൊയ്തീൻകുട്ടി നിർവഹിക്കുന്നു മുരണി വയൽ റോഡി​െൻറ ശനിദശ മാറുന്നു; കോൺക്രീറ്റ് പ്രവൃത്തി ഇന്നാരംഭിക്കും മേപ്പാടി: നെടുമ്പാല-മഞ്ഞപ്പാറ--അമ്പലവയൽ റോഡി​െൻറ വികസനത്തിന് പ്രധാന തടസ്സമായിരുന്ന കാരാപ്പുഴ പദ്ധതി പ്രദേശത്തെ മുരണിവയലിലുള്ള 200 മീറ്ററോളം ഭാഗം നന്നാക്കാൻ നടപടിയായി. റോഡിനുള്ള സ്ഥലം പൊതുമരാമത്ത് വകുപ്പിന് കൈമാറാൻ കാരാപ്പുഴ പദ്ധതി അധികൃതർ തയാറാകുകയായിരുന്നു. കോൺക്രീറ്റ് പ്രവൃത്തി ഇന്നാരംഭിക്കും. ഇൗ മാസം 31ന് മുമ്പ് പൂർത്തീകരിക്കണമെന്നാണ് കരാർ വ്യവസ്ഥ. 17 ലക്ഷം രൂപയാണ് ടെൻഡർ തുക. പ്രവൃത്തി കാസർകോട് സ്വദേശിയായ കരാറുകാരൻ ഏറ്റെടുക്കുകയും റോഡിലെ മണ്ണുനീക്കൽ അടക്കമുള്ള ജോലികൾ ആരംഭിക്കുകയും ചെയ്തു. നിർമാണ സാമഗ്രികളും എത്തിച്ചിട്ടുണ്ട്. കുണ്ടും കുഴികളും നിറഞ്ഞ് ഇരുചക്രവാഹനങ്ങൾക്കുപോലും കടന്നുപോകാൻ കഴിയാത്ത വിധത്തിൽ ഇവിടം വർഷങ്ങളായി തകർന്നുകിടക്കുകയായിരുന്നു. ഇതു വഴി ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസുകളും ഏതു നിമിഷവും സർവിസ് നിർത്തിവെക്കാവുന്ന സ്ഥിതിയിലുമായിരുന്നു. പ്രവൃത്തി പൂർത്തീകരിച്ചു കഴിഞ്ഞാൽ മേപ്പാടി- പള്ളിക്കവല-മഞ്ഞപ്പാറ വഴി വാഹന ഗതാഗതം സുഗമമാകുമെന്നാണ് കരുതപ്പെടുന്നത്. MONWDL13 കോൺക്രീറ്റ് ചെയ്യുന്ന മേപ്പാടി -മഞ്ഞപ്പാറ റോഡിലെ മുരണി വയൽ ഭാഗം ------------------------------------ സംസ്ഥാന പ്രവൃത്തി പരിചയ മേളയിൽ എ ഗ്രേഡ് നേടിയവർ MONWDL14 sandra george സാന്ദ്ര ജോർജ് (എസ്.കെ.എം.ജെ എച്ച്.എസ്.എസ്, കൽപറ്റ) MONWDL18 ALBIN M PAULOSE ആൽബിൻ എം. പൗലോസ് MONWDL15 melwin shony മെൽവിൻ ഷോണി MONWDL16 moushmi newin മൗഷ്‌മി നെവിൻ MONWDL17 manisha shaju മനീഷ ഷാജു (ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ, ചീരാൽ)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story