Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവയനാടി​ന്​...

വയനാടി​ന്​ പ്രതീക്ഷയായി ഒഴുകുന്ന സോളാർപാടം

text_fields
bookmark_border
പടിഞ്ഞാറത്തറ: വയനാടി​െൻറ വൈദ്യുതി പ്രതിസന്ധിയിൽ പ്രതീക്ഷയായി ബാണാസുര സാഗർ ഡാമിലെ ഫ്ലോട്ടിങ് സോളാർ നിലയം. ഡാമി​െൻറ റിസർവോയറിൽ സ്ഥാപിച്ച 500 കിലോവാട്ട് ശേഷിയുള്ള ഈ പദ്ധതി ഇന്ത്യയിലെ തന്നെ ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന ഏറ്റവും വലിയ സൗരോർജ്ജ പദ്ധതിയാണ്. പ്രതിവർഷം ഏഴു ലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദനം പ്രതീക്ഷിക്കുന്ന ഈ പദ്ധതി ജില്ലക്ക് മുതൽക്കൂട്ടാവുമെന്ന് കെ.എസ്.ഇ.ബി അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഇവിടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതി പടിഞ്ഞാറത്തറ 33 െക.വി സബ് സ്റ്റേഷനിലേക്കാണ് പ്രവഹിക്കുന്നത്. പദ്ധതി കമീഷൻ ചെയ്തതോടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ സൗരോർജ വൈദ്യുതി ഉൽപാദന കേന്ദ്രമായി ഇത് മാറി. തിരുവനന്തപുരം ആസ്ഥാനമായുള്ള ആഡ് ടെക് സിസ്റ്റംസ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് നിർമാണം നടത്തിയത്. 2016 ജനുവരിയിൽ തുടങ്ങിയ പദ്ധതി 10 മാസംകൊണ്ട് പൂർത്തീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പുത്തൻ സാങ്കേതികവിദ്യ പ്രാവർത്തികമാക്കുമ്പോൾ ഉണ്ടായ കാലതാമസം ഒരു വർഷം കൂടി നിർമാണം പൂർത്തിയാക്കാൻ എടുത്തു. ഫെറോസിമൻറ് സാങ്കേതിക വിദ്യയിൽ നിർമിച്ച പദ്ധതി 18 കോൺക്രീറ്റ് ഫ്ലോട്ടുകളിലായാണ് സജ്ജീകരിച്ചിട്ടുള്ളത്. 260 കിലോവാട്ട് ശേഷിയുള്ള 1938 സൗരോർജ പാനലുകളും ട്രാൻസ്ഫോർമറും 30 കിലോവാട്ടി​െൻറ 17 ഇൻവർട്ടറുകളും ജലനിരപ്പി​െൻറ വ്യതിയാനത്തിനൊത്ത് നിലയത്തെ യഥാസ്ഥാനത്ത് നിലനിർത്തുന്നതിനായി വിദേശത്ത് നിന്നും ഇറക്കുമതി ചെയ്തിട്ടുള്ള സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയ ആങ്കറിങ് മെക്കാനിസവും ഉൾപ്പെട്ട പദ്ധതി സഞ്ചാരികൾക്കും ആകർഷകമാണ്. 2015ൽ ഡാമിലേക്കുള്ള റോഡിൽ റൂഫ് ടോപ്പ് സോളാർ പദ്ധതി പരീക്ഷിച്ചിരുന്നു. ഈ പദ്ധതി വിജയം കണ്ടതോടെയാണ് പുതിയ സോളാർ നിലയം സ്ഥാപിക്കുന്നതിലേക്ക് അധികൃതരെ എത്തിച്ചത്. ബോട്ട് സർവിസിനോട് ചേർന്ന റിസർവോയറിൽ ഒരേക്കറിലധികം സ്ഥലത്താണ് പദ്ധതി സ്ഥാപിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ പി.ജി. സജേഷ്, റീന സുനിൽ, ജനപ്രതിനിധികളായ കെ.ബി. നസീമ, ജിൻസി സണ്ണി, ശാന്തിനി ഷാജി, ഡയറക്ടർ കോർപറേറ്റ് പ്ലാനിങ് എൻ. വേണുഗോപാൽ, ചീഫ് എൻജിനീയർ റിന്യൂവബിൾ എനർജി വി.കെ .ജോസഫ്, ചീഫ് എൻജിനീയർ ജനറേഷൻ വി. ബ്രിജിലാൽ എന്നിവർ സംസാരിച്ചു. പദ്ധതിയുടെ രൂപ രേഖ അവതരിപ്പിച്ച മുൻ മാനന്തവാടി ഗവ. എൻജിനീയറിങ് കോളജിലെ അജയ് തോമസ്, വി.എം. സുധിൻ എന്നിവരെ മന്ത്രി ചടങ്ങിൽ ആദരിച്ചു. ജില്ല സി ഡിവിഷൻ ക്രിക്കറ്റ് മുട്ടിൽ: വയനാട് ജില്ല ക്രിക്കറ്റ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ ജില്ല സി ഡിവിഷൻ ടൂർണമ​െൻറ് ഡബ്ല്യു.എം.ഒ കോളജ് ഗ്രൗണ്ടിൽ തുടങ്ങി. ഡബ്ല്യു.എം.ഒ സ്ഥാപനങ്ങളുടെ പ്രസിഡൻറ് അബ്ദുൽ ഖാദർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലയിലെ പത്തോളം ക്ലബുകളാണ് ടൂർണമ​െൻറിൽ പങ്കെടുക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ ഫീനിക്സ് ക്രിക്കറ്റ് ക്ലബ് 55 റൺസിന് ഉദയ ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തിൽ വൈത്തിരി ക്രിക്കറ്റ് ക്ലബ് ചുള്ളിയോടിനെ പരാജയപ്പെടുത്തി. ഉദ്ഘാടന ചടങ്ങിൽ ജില്ല അസോസിയേഷൻ പ്രസിഡൻറ് ടി.ആർ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് നാസിർ മച്ചാൻ , ഡബ്ല്യു.എം.ഒ പ്രിൻസിപ്പൽ മുഹമ്മദ് ഫാരിദ്, ജാഫർ സേട്ട്, സലിം കടവൻ, കെ. ബ്രിജേഷ്, രാധാകൃഷ്ണൻ, ടി.കെ. നിസാർ, സുനിൽ കുമാർ, ഷിബു യുവജന, കെ.പി. ഷാനവാസ് എന്നിവർ സംസാരിച്ചു. MONWDL9 വയനാട് ജില്ല സി ഡിവിഷൻ ക്രിക്കറ്റ് ടൂർണമ​െൻറ് ഉദ്ഘാടനശേഷം മുഖ്യാതിഥികൾ കളിക്കാരെ പരിചയപ്പെടുന്നു കൽപറ്റയിൽ അന്താരാഷ്ട്ര പുസ്തകോത്സവം കൽപറ്റ: ഡിസംബർ അഞ്ചുമുതൽ ഒമ്പതുവരെ കൽപറ്റ വിജയ പമ്പ് പരിസരത്ത് എ.എഫ്.ആർ.സി ബുക്ക് ഹൗസ്, ഒലീവ് ബുക്സ് സംയുക്തമായി അന്താരാഷ്ട്ര പുസ്തകോത്സവം നടത്തുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള പ്രസാധകരുടെ പുസ്തകങ്ങൾ ലഭ്യമാണ്. സോവിയറ്റ് റഷ്യൻ പുസ്തകങ്ങളുടെ പ്രദർശനവും വിൽപനയും പുസ്തകോത്സവത്തി​െൻറ സവിശേഷതയാണെന്ന് എ.എഫ്.ആർ.സി ഡയറക്ടർ അനിൽ ഇമേജ് അറിയിച്ചു. ലോക ഭിന്നശേഷിദിനാചരണം സുല്‍ത്താന്‍ ബത്തേരി: ലോക ഭിന്നശേഷി ദിനാചരണത്തി​െൻറ ഭാഗമായി എസ്.എസ്.എയുടെ ആഭിമുഖ്യത്തില്‍ ബ്ലോക്ക് റിസോഴ്സ് സ​െൻറര്‍ ബത്തേരി ഭിന്നശേഷി ദിനാചരണം നടത്തി. ബീനാച്ചി സ്കൂളില്‍ നടത്തിയ പരിപാടി ബത്തേരി നഗരസഭ ചെയര്‍മാന്‍ സി.കെ. സഹദേവന്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി കുട്ടികള്‍ക്ക് സഹായ ഉപകരണങ്ങള്‍ അദ്ദേഹം വിതരണം ചെയ്തു. 62 കുട്ടികളും 60 വിദ്യാർഥികളും 16 ബി.ആര്‍.സി പ്രതിനിധികളും പരുപാടിയില്‍ പങ്കെടുത്തു. ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍ കെ.ആർ. ഷാജന്‍ സ്വാഗതം പറഞ്ഞ ചടങ്ങിൽ മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷബീര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു ഡി.എ.ഡബ്ല്യു.എഫ് ജില്ല ജോ. സെക്രട്ടറി കെ.വി. മത്തായി, പി.ടി.എ പ്രസിഡൻറ് ക്യഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. കിടപ്പിലായ ഭിന്നശേഷി കുട്ടികളുടെ ഹോം ലൈബ്രറി ഉദ്ഘാടനവും നടന്നു. വീല്‍ ചെയര്‍, ശ്രവണസഹായി, വാട്ടര്‍ ബെഡ്, എയര്‍ബെഡ്, സി.പി. ചെയര്‍, ക്രച്ചസ്, തെറപ്പിമാറ്റ് തുടങ്ങി ഇരുനൂറ്റിപത്ത് ഉപകരണങ്ങളാണ് വിതരണം ചെയ്യുന്നത്. MONWDL10 ബീനാച്ചി സ്‌കൂളില്‍ നടത്തിയ ലോക ഭിന്നശേഷിദിനാചരണം സുൽത്താൻ ബത്തേരി നഗരസഭ ചെയര്‍മാന്‍ സി.കെ. സഹദേവന്‍ ഉദ്ഘാടനം ചെയ്യുന്നു ഇരുതലമൂരി പാമ്പിനെ കടത്താൻ ശ്രമിച്ച സംഘം പിടിയിൽ സുൽത്താൻ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിലെ സുൽത്താൻ ബത്തേരി റേഞ്ചിൽ ഇരുതലമൂരി വർഗത്തിൽപ്പെട്ട പാമ്പിനെ കടത്താൻ ശ്രമിച്ച സംഘം പിടിയിൽ. അലിഹസൻ (63), മുഹമ്മദ് ഷരീഫ് (31), കാർത്തികേയൻ (29), അബ്ദുറഹ്മാൻ (23) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ മണ്ണാർക്കാട് സ്വദേശികളാണ്. 14.5 ലക്ഷം രൂപക്ക് അലിഹസൻ തമിഴ്നാട് സ്വദേശിയുടെ പക്കൽ നിന്നാണ് ഇതിനെ വാങ്ങിയത്. വിൽപനക്കായി ഇന്നോവ കാറിൽ മൈസൂരു ഭാഗത്തേക്ക് കൊണ്ടുപോകും വഴി വനപാലകർക്ക് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിലാണ് സംഘം പിടിയിലായത്. 1972ലെ വന്യജീവി നിയമപ്രകാരം ഇവയെ പിടികൂടുന്നത് കുറ്റകരമാണ്. പ്രതികൾക്ക് മൂന്നു വർഷം തടവും 25,000 രൂപ പിഴയും അല്ലെങ്കിൽ ഇവ രണ്ടും കൂടിയുള്ള ശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണെന്ന് അധികൃതർ പറഞ്ഞു. 35ലക്ഷം രൂപ മോഹവിലക്ക് വിൽപനക്കായി കൊണ്ടുപോവുന്നതിനിടെയാണ് സംഘം വനപാലകരുടെ പിടിയിലായത്. വിഷമില്ലാത്ത വർഗത്തിൽപ്പെടുന്ന ഇവയെ മന്ത്രവാദത്തിനും അർബുദ ചികിത്സക്കുമെന്ന വ്യാജേനയാണ് കൊണ്ടുപോവുന്നത്. MONWDL21 ഇരുതലമൂരി പാമ്പിനെ കടത്താൻ ശ്രമിച്ച സംഘം
Show Full Article
TAGS:LOCAL NEWS 
Next Story