Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവീട്ടുമുറ്റത്ത്...

വീട്ടുമുറ്റത്ത് നിർത്തിയിട്ട രണ്ടു കാറുകൾ തകർത്തു

text_fields
bookmark_border
വടകര: സിപി.എം പ്രവർത്തക​െൻറ വീട്ടുമുറ്റത്ത് നിർത്തിയിട്ട രണ്ടു കാറുകൾ ഞായറാഴ്ച രാത്രി അക്രമിസംഘം തകർത്തു. ചോളംവയലിലെ തെക്കെ പുളിയുള്ളകണ്ടിയിൽ ഷാജുവി​െൻറ വീട്ടുമുറ്റത്ത് നിർത്തിയിട്ട രണ്ടു കാറുകൾക്കുനേരെയാണ് ഞായറാഴ്ച രാത്രി 11.30ഓടെ അക്രമമുണ്ടായത്. ഷാജിയുടെയും സുഹൃത്തി​െൻറയും കാറുകളാണ് തകർക്കപ്പെട്ടത്. ഇരു കാറി​െൻറയും പിൻവശത്തുള്ള ചില്ലുകൾ പൂർണമായും തകർന്നു. അക്രമസംഭവത്തിനു പിറകിൽ ആർ.എസ്.എസ് സംഘമാണെന്ന് സി.പി.എം ആരോപിച്ചു. അക്രമികൾക്കെതിരെ നടപടിയെടുക്കണമെന്ന് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. കുറച്ചുകാലമായി ചോളംവയൽ, പഴങ്കാവ് ഭാഗങ്ങളിൽ സി.പി.എം- ബി.ജെ.പി പ്രവർത്തകർ തമ്മിൽ സംഘർഷം നടക്കുന്നത് പ്രദേശവാസികളെ അലോസരപ്പെടുത്തുകയാണ്. ശനിയാഴ്ച രാത്രി രണ്ടു മണിയോടെ പഴങ്കാവിലെ ബി.ജെ.പി ബൂത്ത് പ്രസിഡൻറ് കക്കാട്ട് രാഘവ​െൻറ വീട്ടിൽ നിർത്തിയിട്ട ഹുണ്ടായി കാർ എറിഞ്ഞുതകർത്തിരുന്നു. ഇരുവിഭാഗങ്ങളും സ്ഥാപിച്ച കൊടികളും പോസ്റ്ററുകളും നശിപ്പിക്കുന്നത് നിത്യസംഭവമായി മാറിയിരിക്കയാണ്. ഞായറാഴ്ച രാത്രി 12 മണിയോടെ പരവന്തയിലെ സി.പി.എം പ്രവർത്തക​െൻറ വീട്ടിൽ സ്ഫോടകവസ്തു എറിഞ്ഞു. ജനലി​െൻറ അടുത്തുനിന്നാണ് സ്ഫോടകവസ്തു എറിഞ്ഞത്. അക്രമത്തിൽനിന്ന് വീട്ടുകാർ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story