Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസംഘർഷത്തിൽ പരിക്കേറ്റ...

സംഘർഷത്തിൽ പരിക്കേറ്റ വിദ്യാർഥിയുടെ പരിക്ക് ഗുരുതരം

text_fields
bookmark_border
മേപ്പയൂർ: കഴിഞ്ഞ ദിവസങ്ങളിൽ മേപ്പയൂരിലുണ്ടായ സി.പി.എം--ലീഗ് സംഘർഷത്തിനിെട മർദനമേറ്റ വിദ്യാർഥിയുടെ പരിക്ക് ഗുരുതരം. കർണപുടത്തിന് ഗുരുതര പരിക്കേറ്റ ഉദയ കോളജിലെ പ്ലസ് ടു വിദ്യാർഥി മേപ്പയൂർ പടിക്കൽ അഷ്റഫി​െൻറ മകൻ മുഹമ്മദ് ഫെബിൻ (17) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രാഷ്ട്രീയസമ്മർദത്തെ തുടർന്ന്, നിരപരാധിയായ മകനെ മർദിച്ച പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസ് അനാസ്ഥ കാണിക്കുകയാണെന്ന് ഫെബി​െൻറ ഉമ്മയും ബന്ധുക്കളും ആരോപിച്ചു. എന്നാൽ, പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും പ്രതി ഒളിവിലാണെന്നും അന്വേഷണം ഉൗർജിതമാണെന്നും മേപ്പയൂർ എസ്.ഐ യൂസുഫ് നടുത്തറമ്മേൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story