Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2017 11:08 AM IST Updated On
date_range 4 Dec 2017 11:08 AM ISTകൃഷിവകുപ്പിലെ പണം തിരിമറി: വിശദമായ അന്വേഷണം ഇന്നാരംഭിക്കും
text_fieldsbookmark_border
*ജില്ല ഫിനാൻസ് ഓഫിസറുടെ നേതൃത്വത്തിലാണ് പരിശോധന മാനന്തവാടി: കർഷകർക്ക് നൽകേണ്ട ആനുകൂല്യമുൾപ്പെടെ ലക്ഷക്കണക്കിന് രൂപ തട്ടിയ മാനന്തവാടി കൃഷി അസി. ഡയറക്ടർ ഓഫിസിലെ വിശദ പരിശോധന തിങ്കളാഴ്ച ആരംഭിക്കും. ജില്ല ധനകാര്യ പരിശോധന വിഭാഗം ഫിനാൻസ് ഓഫിസർ എം.കെ. ദിനേശെൻറ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് കൃഷി അസി. ഡയറക്ടർ ബാബു അലക്സാണ്ടർ 71 ലക്ഷം രൂപ തട്ടിയെടുത്തതായി കണ്ടെത്തിയത്. ഈ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് സർക്കാർ വിശദ പരിശോധനക്ക് ഉത്തരവിട്ടത്. സംസ്ഥാന ധനകാര്യ പരിശോധന വിഭാഗം ജോ. സെക്രട്ടറി എസ്. അനിൽകുമാറിെൻറ മേൽനോട്ടത്തിൽ ജില്ല ഫിനാൻസ് ഓഫിസറുടെ നേതൃത്വത്തിലാണ് പരിശോധന. ഒരു മാസം കൊണ്ട് പരിശോധന പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അസി. ഡയറക്ടർ ഓഫിസിന് കീഴിലെ ഏഴ് കൃഷിഭവനുകളിലും പരിശോധന നടക്കും. സർക്കാർ ഫണ്ട് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി യഥേഷ്ടം മാറ്റിയെടുക്കുകയായിരുന്നു കൃഷി അസി. ഡയറക്ടർ ചെയ്തത്. സംഭവത്തിൽ ഓഫിസിലെ ജീവനക്കാർക്കും പങ്കുള്ളതായി ആരോപണമുയർന്നിരുന്നു. ഓഫിസിലെ താൽക്കാലിക ജീവനക്കാരിക്ക് ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ സർക്കാർ സ്കൂട്ടർ നൽകിയത് വിവാദമാവുകയും കഴിഞ്ഞദിവസം ഈ വാഹനം അധികൃതർ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. തവിഞ്ഞാൽ കൃഷിഭവന് അനുവദിച്ച സ്കൂട്ടറാണ് 2013 മുതൽ താൽക്കാലിക ജീവനക്കാരി സ്വന്തം വാഹനംപോലെ ഉപയോഗിച്ചുവന്നത്. ------------ നാരോക്കണ്ടി കോളനിയിൽ കുടിവെള്ളക്ഷാമം രൂക്ഷം വൈത്തിരി: വെങ്ങപ്പള്ളി പഞ്ചായത്തിലെ നാരോക്കണ്ടി പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. ആദിവാസി പണിയ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾ തിങ്ങിത്താമസിക്കുന്ന ഇവിടെ കുടിവെള്ള ടാങ്കടക്കമുള്ളവയുണ്ടങ്കിലും ഇതിൽ വെള്ളമെത്തിക്കാൻ സംവിധാനങ്ങളൊരുക്കിയിട്ടില്ല. മിക്ക സമയത്തും കുടിവെള്ളക്ഷാമം നേരിടുന്ന ഇവിടെ വർഷങ്ങളായിട്ടും പഞ്ചായത്ത് സമഗ്രമായ കുടിവെള്ള പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ല. 22 കുടുംബങ്ങളിലായി 50ലധികം പേർ താമസിക്കുന്ന നാരോക്കണ്ടി പ്രദേശത്ത് ആഴ്ചയിൽ രണ്ടു ദിവസമാണ് വെള്ളം പമ്പ് ചെയ്യുന്നത്. അതും മാസത്തിൽ വെള്ളത്തിന് പണം നൽകുകയും വേണം. ജലനിധി അടക്കമുള്ള പദ്ധതികൾ പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിൽ നടക്കുമ്പോഴും വെങ്ങപ്പള്ളി കോളനിയോടുള്ള പഞ്ചായത്തിെൻറ അവഗണനക്കെതിരെ പ്രതിഷേധം വ്യാപകമാണ്. SUNWDL4 പ്രദേശത്ത് കുടിവെള്ളത്തിനായി കാത്ത് കഴിയുന്നവരുടെ പാത്രങ്ങൾ ------------- റെയിൽ ഫെൻസിങ് അടിയന്തരമായി സ്ഥാപിക്കണം--ആക്ഷൻ കമ്മിറ്റി ചീരാൽ: നമ്പ്യാർകുന്ന്- ഈസ്റ്റ് ചീരാൽ ഭാഗത്ത് വർധിച്ചുവരുന്ന കാട്ടാനശല്യത്തിന് പരിഹാരം കാണാൻ അടിയന്തരമായി റെയിൽ ഫെൻസിങ് സംവിധാനം ഏർപ്പെടുത്താൻ വനംവകുപ്പ് തയാറാവണമെന്ന് ജനകീയ ആക്ഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നിരവധി കർഷകരുടെ കൃഷിയാണ് കാട്ടാനയും മറ്റ് മൃഗങ്ങളും നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. വന്യമൃഗങ്ങൾ മനുഷ്യജീവനും വളർത്തുമൃഗങ്ങൾക്കും ഭീഷണിയായി കൊണ്ടിരിക്കുകയാണ്. ഡിസംബർ അഞ്ചിന് രാവിലെ 10ന് വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴൂർ ഫോറസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തും. യോഗത്തിൽ ചെയർമാൻ സി. ഷൺമുഖൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കാർഷിക പുരോഗമന സമിതി ചെയർമാൻ പി.എം. ജോയി, നെൻമേനി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. രാജഗോപാലൻ, എം.പി. രാജൻ, സി. മുരളീധരൻ, കെ. പ്രവീൺ, ടി.ആർ. പ്രശാന്ത്, പി.എ. ചന്ദ്രൻ, എം.വി. സുകുമാരൻ, ബി. കുഞ്ഞിരാമൻ, ഷാജി പുതുശ്ശേരി എന്നിവർ സംസാരിച്ചു. ------------ ആലത്തൂർ -ശശിമല -പള്ളിത്താഴെ റോഡ് ഉദ്ഘാടനം പുൽപള്ളി: ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 2016 -17 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ആലത്തൂർ -ശശിമല -പള്ളിത്താഴെ റോഡിെൻറ ഉദ്ഘാടനം മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗിരിജാ കൃഷ്ണൻ നിർവഹിച്ചു. 20 ലക്ഷം രൂപ ചെലവിലാണ് റോഡ് നിർമിച്ചത്. ജില്ല പഞ്ചായത്ത് മെംബർ വർഗീസ് മുരിയൻകാവിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശിവരാമൻ പാറക്കുഴി, ബ്ലോക്ക് മെംബർ ഷിനു കച്ചിറയിൽ, റഷീദ പ്രതീഷ്, തോമസ് പാഴൂക്കാല, കെ.എൽ. പൗലോസ്, ഷിജു പ്ലാത്തോട്ടം, ടോമി ചെറുകര, ഷിജു പാപ്ലശ്ശേരി, സണ്ണി ചോലിക്കര, ജോസ് മാർളാക്കുഴി, ഫ്രാൻസീസ് പാലറക്കൽ എന്നിവർ സംസാരിച്ചു. SUNWDL6 ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പണി പൂർത്തീകരിച്ച ആലത്തൂർ -ശശിമല -പള്ളിത്താഴെ റോഡ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗിരിജ കൃഷ്ണൻ നിർവഹിക്കുന്നു ------------- കുടുംബശ്രീ ഒരു നേർചിത്രം: ഫോട്ടോഗ്രഫി മത്സരത്തിന് അപേക്ഷിക്കാം കൽപറ്റ: സ്ത്രീ ശാക്തീകരണ, ദാരിദ്യ്ര നിർമാർജന രംഗത്ത് ലോകത്തിന് തന്നെ മാതൃകയായി നിരവധി നേട്ടങ്ങൾ കൈവരിച്ച കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ കാമറക്കണ്ണിലൂടെ പൊതുജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന മിഷൻ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. കഴിഞ്ഞ 19 വർഷംകൊണ്ട് കുടുംബശ്രീ കൈവരിച്ച നേട്ടങ്ങളുടെ നേർകാഴ്ചയൊരുക്കുന്ന ചിത്രങ്ങളാണ് മത്സരത്തിന് സമർപ്പിക്കേണ്ടത്. ഒരാൾക്ക് അഞ്ചു ഫോട്ടോകൾ വരെ മത്സരത്തിനയക്കാം. ഫോട്ടോക്കൊപ്പം ചിത്രത്തെക്കുറിച്ചുള്ള ലഘു വിവരണവും ഉൾപ്പെടുത്തണം. വീട്ടമ്മമാരും വിദ്യാർഥികളുമടക്കം സമൂഹത്തിെൻറ നാനാതുറകളിലുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. ഏറ്റവും മികച്ച ചിത്രത്തിന് 20,000 രൂപ കാഷ് അവാർഡ് നൽകും. രണ്ടാമത്തെ ചിത്രത്തിന് 10,000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 5000 രൂപയും സമ്മാനം ലഭിക്കും. ഫോട്ടോകൾ kudumbashreeprcontest@gmail.com എന്ന ഇ-മെയിൽ അഡ്രസിലോ സീഡിയിലാക്കി വാട്ടർമാർക്ക് ചെയാതെ പി.ആർ.ഒ, കുടുംബശ്രീ സംസ്ഥാന മിഷൻ ഓഫിസ്, ട്രിഡ ബിൽഡിങ്, മെഡിക്കൽ കോളജ് പി.ഒ, തിരുവനന്തപുരം 695011 എന്ന വിലാസത്തിലോ അയക്കണം. ഫോൺ: 9447841843. -----------
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story