Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസൗജന്യ ആരോഗ്യ ഇൻഷുറൻസ് ...

സൗജന്യ ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കണം

text_fields
bookmark_border
പേരാമ്പ്ര: സർവിസ് പെൻഷൻകാർക്ക് സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കണമെന്ന് കേരള എസ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ പേരാമ്പ്ര നിയോജകമണ്ഡലം വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു. കെ.സി. ഗോപാലൻ അധ്യക്ഷത വഹിച്ചു. ബോട്ടണിയിൽ പിഎച്ച്.ഡി നേടിയ എസ്. അഞ്ജുവിന് പി.പി. പ്രഭാകരക്കുറുപ്പ് ഉപഹാരം നൽകി. ടി.പി. മൊയ്തീൻ, പി. കുഞ്ഞിക്കേളുനായർ, പി.കെ. നാരായണൻ നായർ എന്നിവരെ ആദരിച്ചു. വി. സദാനന്ദൻ, വി. ആലീസ് മാത്യു, ജാനു കണിയാങ്കണ്ടി, നളിനി നല്ലൂർ, എം.കെ. പത്മജ, കെ.ടി. സുകുമാരൻ, പി.എം. രവീന്ദ്രൻ, കെ.എം. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.സി. ഗോപാലൻ (പ്രസി), കെ.എം. ശ്രീനിവാസൻ (സെക്ര), യു.കെ. അശോകൻ (ട്രഷ).
Show Full Article
TAGS:LOCAL NEWS 
Next Story