Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദയയെ പഠിക്കാൻ...

'ദയ'യെ പഠിക്കാൻ തമിഴ്നാട്ടിൽനിന്ന് സംഘമെത്തി

text_fields
bookmark_border
പേരാമ്പ്ര: ദയ പാലിയേറ്റിവ് കെയർ സ​െൻററി​െൻറ ആതുരസേവനത്തെക്കുറിച്ച് പഠിക്കാൻ തമിഴ്നാട്ടിൽനിന്ന് സംഘമെത്തി. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ ആദിവാസികളുടെ പുരോഗതിക്കായി പ്രവർത്തിക്കുന്ന 'അശ്വിനി'യുടെ 50 പ്രവർത്തകരാണ് പേരാമ്പ്ര ദയയിലെത്തിയത്. ദയ രോഗികൾക്കായി നടപ്പാക്കുന്ന സ്വയംതൊഴിൽ പദ്ധതി ആദിവാസി ഊരുകളിൽ നടപ്പാക്കുമെന്ന് സംഘം പറഞ്ഞു. ബേട്ടക്കുരുവ ആദിവാസി ഊരിലെ വയോധിക ബട്ച്ചി ദയയിലെ രോഗികൾക്കുവേണ്ടി കാപ്പിപ്പൊടിയും ചായപ്പൊടിയും കൊണ്ടുവന്നു. ഡോ. ക്ലൈഡ്, കോ-ഓഡിനേറ്റർ ജിജി, ശ്രീധരൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ദയ സന്ദർശിച്ചത്. ദയ സ്വാശ്രയ പദ്ധതി കിരൺ വിശദീകരിച്ചു. ദയ വളൻറിയർമാരായ മിനി സ്വാഗതവും അശ്വിനി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story