Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതിര അടങ്ങിയെങ്കിലും...

തിര അടങ്ങിയെങ്കിലും തീരത്ത് ഭീതിയകന്നില്ല

text_fields
bookmark_border
നന്തിബസാർ: ശക്തമായ കാറ്റിൽ കടൽ ക്ഷോഭിച്ചതോടെ തീരവാസികൾക്കു ഉറക്കമില്ലാത്ത ഒരുദിവസംകൂടി. തിര അൽപം കുറഞ്ഞെങ്കിലും തീരവാസികളുടെ ഭീതിയകന്നിട്ടില്ല. തിക്കോടി, മൂടാടി. തീരദേശത്തുള്ളവരാണ് ഏറ്റവും ഭീതിയിലായത്. കല്ലകത്ത്‌ ബീച്ച്, കോടിക്കൽ, കുന്നുമ്മൽതായ, വളയിൽ, മുത്തായം, മൂടാടി എന്നീ സ്ഥലങ്ങളിലാണ് കൂടുതൽ കടൽ കയറിയത്. ശക്തമായ വേലിയേറ്റവും, ഉൾവലിവും കാരണം മിക്കസ്ഥലങ്ങളിലും മണ്ണ് ഒലിച്ചുപോയിരുന്നു. ഈ പ്രദേശങ്ങളിലെല്ലാം കൂടി മുന്നൂറോളം ചെറുതും വലുതുമായ വള്ളങ്ങൾ മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്നു. വേലിയേറ്റത്തിൽ താഴ്ന്നുപോയ വള്ളങ്ങളെല്ലാം സുരക്ഷിത സ്ഥാനത്ത് കയറ്റിവെച്ചിരിക്കുകയാണ് തൊഴിലാളികൾ.
Show Full Article
TAGS:LOCAL NEWS 
Next Story