Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2017 11:05 AM IST Updated On
date_range 4 Dec 2017 11:05 AM ISTകടൽക്കലിയിൽ വിറച്ച്... head: ക്യാമ്പുകളിൽ 630 പേർ
text_fieldsbookmark_border
bl: ഞായറാഴ്ച 30 തൊഴിലാളികളെ കരക്കെത്തിച്ചു കോഴിക്കോട്: ജില്ലയിലെ വിവിധ തീരങ്ങളിൽ ശനിയാഴ്ച അർധരാത്രിയുണ്ടായ കടൽക്ഷോഭത്തിൽ വീടുപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയംപ്രാപിച്ചത് 630 പേർ. വടകര വില്ലേജിൽ 10 കുടുംബങ്ങളിൽപെട്ട 40പേരെ താഴേഅങ്ങാടി സൈക്ലോൺ ഷെൽട്ടറിലും 35 കുടുംബങ്ങളിലെ 150 പേരെ ബന്ധുവീടുകളിലും മാറ്റിപ്പാർപ്പിച്ചു. ചോറോട് വില്ലേജിലെ 12 കുടുംബങ്ങളിൽപ്പെട്ട 41 പേരെ റിഫാനിയ മദ്റസയിലാണ് താമസിപ്പിച്ചത്. 45 കുടുംബങ്ങളിലെ 160 പേരെ ബന്ധുവീടുകളിലേക്ക് മാറ്റി. അഴിയൂർ വില്ലേജിലെ ഒരു കുടുംബത്തിലെ നാലുപേരെ ബന്ധുവീടുകളിൽ താമസിപ്പിച്ചു. പുതിയങ്ങാടി ശാന്തിനഗർ കോളനിയിലെ കൺെവൻഷൻ സെൻററിൽ 65 പേർക്ക് താമസസൗകര്യമൊരുക്കി. കടലുണ്ടി വില്ലേജിൽ അഞ്ച് ക്യാമ്പുകൾ തുടങ്ങി. രണ്ട് അംഗൻവാടികളിലും രണ്ട് സ്കൂളുകളിലും ഒരു മദ്റസയിലുമായി ഒരുക്കിയ ക്യാമ്പിൽ 170 പേരെ താമസിപ്പിച്ചു. കോസ്റ്റ്ഗാർഡും ഫിഷറീസ് റെസ്ക്യൂ ഗാർഡും മത്സ്യത്തൊഴിലാളികളും ചേർന്ന് ഞായറാഴ്ച 30 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. ബേപ്പൂരിൽനിന്ന് തോണിയിൽ പോയ മൂന്നുപേരെയും ബോട്ടിൽ പുറപ്പെട്ട 22 പേരെയും ആലപ്പുഴനിന്ന് പുറപ്പെട്ട അഞ്ചുപേരെയുമാണ് ഇന്നലെ വൈകീട്ടോടെ കരക്കെത്തിച്ചത്. ജില്ല കലക്ടർ യു.വി. ജോസിെൻറ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം ക്യാമ്പുകൾ സന്ദർശിച്ചു. മഹാരാഷ്ട്ര, കർണാടക, ഗോവ, തീരങ്ങളിലായി 80ഓളം ബോട്ടുകൾ സുരക്ഷിതമായി എത്തിയിട്ടുണ്ടെന്നും അതത് സംസ്ഥാന സർക്കാറുകൾ മുഖേന ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ജില്ല കലക്ടർ യു.വി ജോസ് പറഞ്ഞു. നിലവിൽ ബേപ്പൂർ തുറമുഖത്തുനിന്ന് പുറപ്പെട്ട എല്ലാവരെയും രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും ആരും കടലിൽ കുടുങ്ങിക്കിടക്കുന്നില്ലെന്നും പോർട്ട് ഓഫിസർ കാപ്റ്റൻ അശ്വിനി പ്രതാപ് പറഞ്ഞു. പുനരധിവാസ ക്യാമ്പുകൾക്ക് എ.ഡി.എം ടി.ജനിൽകുമാറിെൻറ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥർ മേൽനോട്ടം വഹിച്ചു. സഹായം ഇവിടെയുണ്ട് ബേപ്പൂർ പോർട്ടിൽ ഡിസാസ്റ്റർ മാനേജ്മെൻറ് ഡെപ്യൂട്ടി കലക്ടർ പി.പി. കൃഷ്ണൻകുട്ടി, അഡീഷനൽ തഹസിൽദാർ ഇ.അനിതകുമാരി എന്നിവരുടെ നേതൃത്വത്തിൽ ഹെൽപ് െഡസ്ക് ആരംഭിച്ചു. ഫോൺ:- 0495 2414039, 8547616106
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story