Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Dec 2017 11:14 AM IST Updated On
date_range 3 Dec 2017 11:14 AM ISTചുഴലിക്കാറ്റ് : ഭീതിയൊഴിയാതെ കോഴിക്കോട് കടലോരം
text_fieldsbookmark_border
കോഴിക്കോട്: ഓഖി ചുഴലിക്കാറ്റിെൻറ തീവ്രത കുറഞ്ഞെങ്കിലും കോഴിക്കോടിെൻറ കടൽത്തീരത്തും ഭീതി ഒഴിഞ്ഞില്ല. കടൽക്ഷോഭം ശാന്തമാകാൻ രണ്ടു ദിവസംകൂടി എടുക്കുമെന്ന് അധികൃതർ അറിയിച്ചു. ചുഴലിക്കാറ്റ് തീരത്തുനിന്ന് 500 കിലോമീറ്റർ അകലെ പടിഞ്ഞാറ് ദിശയിലാണ് നീങ്ങുന്നത്. കാറ്റിെൻറ ശക്തി കുറഞ്ഞാലും കടൽ പൂർണമായി ശാന്തമാകുകയില്ല. ഇക്കാരണത്താൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ മലബാർ മേഖലയിലെ മീൻപിടിത്ത തൊഴിലാളികൾ കടലിൽ പോകരുതെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പു നൽകി. കടൽത്തീരത്ത് താമസിക്കുന്നവരും ജാഗ്രത പുലർത്തണം. കടലിളക്കം ശക്തമായ ബേപ്പൂർ, സൗത്ത് ബീച്ച്, തോപ്പയിൽ പ്രദേശങ്ങളിൽ ജില്ല കലക്ടർ യു.വി. ജോസിെൻറ നേതൃത്വത്തിൽ റവന്യൂ സംഘം സന്ദർശിച്ചു. ഫറോക്കിൽനിന്ന് രണ്ടു ദിവസം മുമ്പ് കടലിൽ പോയ യു.കെ സൺസ് എന്ന വള്ളത്തിലെ തൊഴിലാളികൾ തിരിച്ചെത്തിയിട്ടില്ലെന്ന് വള്ളം ഉടമ അബ്ദുല്ല റവന്യൂ അധികാരികളെ അറിയിച്ചിട്ടുണ്ട്. ബാവ (48), ഷാജി (49) എന്നിവരും ഒരു തമിഴ്നാട് സ്വദേശിയുമാണ് വള്ളത്തിലുള്ളത്. ഇവർക്കായുള്ള തിരച്ചിൽ കോസ്റ്റൽ പൊലീസിെൻറ നേതൃത്വത്തിൽ തുടരുന്നു. തീരപ്രദേശത്ത് മുന്നറിയിപ്പുമായി അനൗൺസ്മെൻറ് നടത്തി. പുതിയാപ്പയിൽനിന്ന് പോയവരെല്ലാം തീരമണഞ്ഞതായാണ് വിവരമെന്ന് അധികൃതർ അറിയിച്ചു. കോഴിക്കോട് ബീച്ചിൽ കച്ചവടം നടത്തിയ പെട്ടിക്കടകൾ സുരക്ഷ പരിഗണിച്ച് ശനിയാഴ്ചയും ഒഴിപ്പിച്ചു. കടപ്പുറത്തിറങ്ങുന്നത് പൊലീസ് വടംെകട്ടി തടഞ്ഞു. സൗത്ത് ബീച്ച്, െവള്ളയിൽ, പുതിയാപ്പ തുടങ്ങിയ ഭാഗങ്ങളിൽ വീടുകൾക്കു സമീപം വെള്ളം അടിച്ചുകയറുന്നുണ്ട്. െതക്കേക്കടപ്പുറത്ത് 35 വീടുകൾക്ക് കടലാക്രമണഭീഷണിയുണ്ട്. എങ്കിലും മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ. ദ്വീപിലേക്കുള്ള 110 പേർ കോഴിക്കോട്ട് കുടുങ്ങി കോഴിക്കോട്: ലക്ഷദ്വീപിലേക്കുള്ള കപ്പൽ ഗതാഗതം മുടങ്ങിയതു കാരണം 110 ലക്ഷദ്വീപ് നിവാസികൾ കോഴിക്കോടും ബേപ്പൂരിലുമായി ലോഡ്ജുകളിൽ കഴിയുന്നു. ഇവരുടെ വിവരങ്ങൾ റവന്യൂ ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. ഇവർക്ക് ഭക്ഷണവും ജില്ല ഭരണകൂടം നൽകിവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story