Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാ​ന​വി​ക വി​ക​സ​ന...

മാ​ന​വി​ക വി​ക​സ​ന സൂ​ചി​ക ഉ​യ​ർ​ത്താ​ൻ സാ​ധ്യ​ത​ക​ൾ തേ​ടു​ന്നു

text_fields
bookmark_border
കൽപറ്റ: ജില്ലയുടെ ഹൂമൻ െഡവലപ്മ​െൻറ് ഇൻഡക്സ് ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ നിയോഗിച്ച നോഡൽ ഓഫിസറും എംപ്ലോയിസ് േപ്രാവിഡൻറ് ഫണ്ട് ചീഫ് എക്സി. ഓഫിസറുമായ ഡോ. വി.പി. ജോയി കലക്ടറേറ്റിൽ ജില്ല ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 150 ജില്ലകളിലാണ് ഏറ്റവും കുറഞ്ഞ ഹൂമൻ െഡവലപ്മ​െൻറ് ഇൻഡക്സ് ഉള്ളത്. വിവിധ കാരണങ്ങളാൽ ജില്ല പുറകിലാണെന്ന് വി.പി. ജോയി പറഞ്ഞു. കോളനികളുടെ പിന്നാക്കാവസ്ഥ മനസിലാക്കുന്നതിന് ഓരോ കോളനിയെ സംബന്ധിച്ചും വിശദമായ സാമ്പത്തികാവസ്ഥ, സാമൂഹിക സാഹചര്യം, പുതിയ വരുമാന സാധ്യതകൾ എന്നിവ കണ്ടെത്തി പട്ടിക തയാറാക്കാൻ അദ്ദേഹം നിർദേശിച്ചു. ജില്ലയിലെ വിവിധ സൂചകങ്ങൾ പ്രകാരമുള്ള പിന്നാക്കാവസ്ഥക്കു കാരണമായ പ്രശ്നങ്ങൾ കണ്ടെത്താനും, പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ നടത്താനും, സമഗ്ര റിപോർട്ട് തയാറാക്കാനും ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. ജില്ല കലക്ടർ എസ്. സുഹാസ്, എ.ഡി.എം കെ.എം. രാജു, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഭൂസമര കേന്ദ്രത്തിലെ കുടിൽ തീവെച്ചു നശിപ്പിച്ചതായി പരാതി മേപ്പാടി: ഭൂസമര കേന്ദ്രത്തിലെ കുടിൽ തീവെച്ചു നശിപ്പിച്ചതായി പരാതി. വിത്തുകാട് ഭൂസമര കേന്ദ്രത്തിലെ കളത്തിങ്കൽ സുന്ദരിയുടെ കുടിലിനാണ് കഴിഞ്ഞദിവസം രാത്രി സാമൂഹിക വിരുദ്ധർ തീയിട്ടതായി പരാതി ഉയർന്നത്. സുന്ദരി ത‍​െൻറ മകളുടെ വീട്ടിൽ പോയിരുന്ന സമയത്തായിരുന്നു സംഭവം. വീട്ടിലെ സാധനങ്ങൾ പൂർണമായും കത്തിനശിച്ചു. തീ ആളിപ്പടരുന്നതുകണ്ട അയൽവാസികളാണ് തീയണച്ചത്. വീട്ടുപകരണങ്ങൾ പൂർണമായും കത്തിനശിച്ചു. ഇവരുടെ പറമ്പിലെ വാഴകളും വെട്ടിനശിപ്പിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് സുന്ദരി മേപ്പാടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. TUEWDL7 മേപ്പാടി വിത്തുകാട് ഭൂസമരകേന്ദ്രത്തിലെ കളത്തിങ്കൽ സുന്ദരിയുടെ കുടിൽ തീവെച്ചു നശിപ്പിച്ച നിലയിൽ സി.പി.െഎ റാലി തരിയോട്: സി.പി.െഎ ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് റാലി നടത്തി. തുടർന്ന്, പൊതുസമ്മേളനം എ.െഎ.വൈ.എഫ് സംസ്ഥാന ജോയിൻറ് സെക്രട്ടറി അഡ്വ. പി. ഗവാസ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ. വാസുദേവൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വിജയൻ ചെറുകര, മണ്ഡലം സെക്രട്ടറി എം.വി. ബാബു, ജില്ല കൗൺസിൽ അംഗം കെ.കെ. തോമസ്, ഷിബു പോൾ, ടി. അഷ്റഫ്, എ.സി. ഡേവിഡ്, സി.ടി. സോമനാഥൻ എന്നിവർ സംസാരിച്ചു. ആമില പ്രതിനിധി ക്യാമ്പ് കൽപറ്റ: സുന്നി യുവജന സംഘം ബഹുജനങ്ങളിൽ ധർമബോധവും സന്നദ്ധ സേവനവും ലക്ഷ്യമാക്കി സംസ്ഥാനതലത്തിൽ സമർപ്പിക്കുന്ന ആമിലയുടെ ജില്ല പ്രതിനിധി ക്യാമ്പ് 'രഹ്നുമ 1439' എന്ന പേരിൽ ഡിസംബർ 20, 21 തീയതികളിൽ അഞ്ചുകുന്ന് മിഫ്താഹുൽ ഉലൂം ഹയർ സെക്കൻഡറി മദ്രസയിൽ നടക്കും. ക്യാമ്പി​െൻറ പ്രഖ്യാപനം കൽപറ്റയിൽ സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ നിർവഹിച്ചു. ജില്ല പ്രസിഡൻറ് ഇബ്രാഹീം ഫൈസി പേരാൽ അധ്യക്ഷത വഹിച്ചു. ഫാഷിസ്റ്റ് വിരുദ്ധ സംഗമവും റാലിയും വിജയിപ്പിക്കും മാനന്തവാടി: 'മൗനം വെടിയുക, ഫാഷിസം പടിവാതിൽക്കൽ' എന്ന പ്രമേയവുമായി മുസ്ലിം ലീഗ് നിയോജകമണ്ഡലം കമ്മിറ്റി ഡിസംബർ 15ന് സംഘടിപ്പിക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ സംഗമവും റാലിയും വിജയിപ്പിക്കാൻ യൂത്ത്ലീഗ് പ്രവർത്തക സമിതി തീരുമാനിച്ചു. പരിപാടിയുടെ ഭാഗമായി ഡിസംബർ ആറിന് യുവസംഗമം നടത്തും. ജില്ല സെക്രട്ടറി ജാസർ പാലക്കൽ ഉദ്ഘാടനം ചെയ്തു. യൂനസലി പനമരം അധ്യക്ഷത വഹിച്ചു. സലാം വെള്ളമുണ്ട, ഹുസൈൻ കുഴിനിലം, മമ്മൂട്ടി തോക്കൻ, ഇസ്മായിൽ കെല്ലൂർ, അഷ്കർ പടയൻ എന്നിവർ സംസാരിച്ചു. എൻ.സി.സി കൂട്ടയോട്ടം പുൽപള്ളി: എൻ.സി.സി ദിനാചരണത്തി​െൻറ ഭാഗമായി ദേശിയോദ്ഗ്രഥന സന്ദേശമുയർത്തി പഴശ്ശിരാജ കോളജ് എൻ.സി.സി യൂനിറ്റി​െൻറ നേതൃത്വത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. എ.ഒ. റോയി ഫ്ലാഗ് ഓഫ് ചെയ്തു. എൻ.സി.സി ഓഫിസർ പ്രഫ. സുസ്മിൻ ജെയിംസ്, അഖിൽ വർഗീസ്, ബേസിൽ പോൾ, സനൂബ്, ആൽബിൻ കുര്യൻ, ശാലിനി ശശി എന്നിവർ നേതൃത്വം നൽകി. വിലകുറച്ചു സുൽത്താൻ ബത്തേരി: ജി.എസ്.ടിയിൽ േഫ്രാസൺ മാംസ ഉൽപന്നങ്ങളുടെ ടാക്സ് 12ൽ നിന്ന് അഞ്ചാക്കി കുറച്ചതി​െൻറ അടിസ്ഥാനത്തിൽ മലബാർ മീറ്റ് ബീഫ്, മട്ടൻ ഉൽപന്നങ്ങൾക്ക് 20 രൂപയും, ചിക്കന് 10 രൂപയുംവീതം വിലകുറച്ചതായി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ അറിയിച്ചു. എല്ലാ ഔട്ട്ലെറ്റുകളിലും കുറഞ്ഞ നിരക്കിൽ ഉൽപന്നങ്ങൾ ലഭിക്കും. 'റോഡ് ഗതാഗതയോഗ്യമാക്കണം' കരണി: ജില്ലയിലെ സുപ്രധാന റോഡുകളിലൊന്നായ മീനങ്ങാടി--കണിയാമ്പറ്റ റോഡ് തകർന്ന് വർഷങ്ങളായിട്ടും തിരിഞ്ഞുനോക്കാത്ത അധികൃതരുടെ അനാസ്ഥക്കെതിരെ യൂത്ത് കോൺഗ്രസ് പ്രക്ഷോഭ രംഗത്തേക്ക്. കോഴിക്കോട്-ബംഗളൂരു ദേശീയ പാതയെയും കൽപറ്റ-മാനന്തവാടി സ്റ്റേറ്റ് ൈഹവെയെയും ബന്ധിപ്പിക്കുന്ന ഇൗ റോഡ് ദിവസേന നിരവധി വാഹനങ്ങൾ കടന്നുപോകുന്നതും നൂറുകണക്കിന് ജനങ്ങളുടെ ഏക ആശ്രയവുമാണ്. റോഡ് വീതികൂട്ടി ഉന്നത നിലവാരത്തിൽ ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് യൂത്ത് കോൺഗ്രസ് കരണി മേഖല കൺെവൻഷൻ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് സി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. എം.പി. നജീബ്, ടി.ടി. ദേവസ്യ, വി.എൻ. വിനോദ്, കെ.ഇ. സലാം, ടി.ജെ. സജീവൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ. ഷിബു (പ്രസി.), പി. നൗഷാദ് (സെക്ര.), അനിൽ മുഹമ്മദ് (വൈ. പ്രസി.), വി.എസ്. പ്രദീപ് (ജോ. സെക്ര.), പി.കെ. റഷീദ് (ട്രഷ.). -------------------------------------------------------------------------------------- TUEWDL17 ബത്തേരിയിൽ നടക്കുന്ന ജില്ല കേരളോത്സവത്തിൽ ഫുട്ബാളിൽ ചാമ്പ്യന്മാരായ മാനന്തവാടി ബ്ലോക്കിനെ പ്രധിനിധീകരിച്ച വെള്ളമുണ്ട ചാൻസിലേഴ്സ് ക്ലബ് TUEWDL8 christin കണ്ണൂര്‍ സര്‍വകലാശാല എം.എ അപ്ലൈഡ് ഇക്കണോമിക്സ് പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ ക്രിസ്റ്റിന്‍ ജോര്‍ജ് (എളേരിത്തട്ട് ഇ.കെ. നായനാര്‍ മെമ്മോറിയല്‍ ഗവ. കോളജ്) മാനന്തവാടി മറ്റത്തിലാനിക്കല്‍ ജോർജി​െൻറയും ലില്ലി ജോർജി​െൻറയും മകളാണ്) TUEWDL9 twinkil കണ്ണൂര്‍ സര്‍വകലാശാല എം.എ അപ്ലൈഡ് ഇക്കണോമിക്സ് പരീക്ഷയില്‍ രണ്ടാംറാങ്ക് നേടിയ ട്വിങ്കിള്‍ തോമസ്‌ (എളേരിത്തട്ട് ഇ.കെ. നായനാര്‍ മെമ്മോറിയല്‍ ഗവ. കോളജ്) വയനാട് പേര്യ കുന്നേല്‍ തോമസി​െൻറയും ഷൈല തോമസി​െൻറയും മകളാണ്) TUEWDL18 IYREENA FINCIA NEVILLE ബത്തേരി കോസ്മോ പോളിറ്റൻ ക്ലബിൽ നടന്ന സി.ബി.എസ്.ഇ സ്കൂൾ ജില്ല ബാഡ്മിൻറൻ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ മികച്ച കളിക്കാരിയായി തിരഞ്ഞെടുക്കപ്പെട്ട ഐറീന ഫിൻഷ്യ നെവില്ലെ (ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ, സുൽത്താൻ ബത്തേരി)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story