Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2017 11:14 AM IST Updated On
date_range 1 Dec 2017 11:14 AM ISTബാല നീതി നിയമത്തിലെ കടുത്ത വ്യവസ്ഥകൾ; ജില്ലയിൽ ഭൂരിഭാഗം അനാഥാലയങ്ങൾക്കും പൂട്ടുവീഴും
text_fieldsbookmark_border
64 അനാഥാലയങ്ങളിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തത് ആറെണ്ണം മാത്രം കോഴിക്കോട്: ബാലനീതി നിയമത്തിലെ കർശന വ്യവസ്ഥകൾ പാലിക്കാനാവാതെ ജില്ലയിൽ 58 ഒാളം അനാഥാലയങ്ങൾ പ്രവർത്തനം നിർത്തുന്നു. 2016ലെ ബാലനീതി നിയമത്തിലെ (ജുവനൈൽ ജസ്റ്റിസ് ആക്ട്) വ്യവസ്ഥപ്രകാരം അനാഥാലങ്ങൾ നടത്തിക്കൊണ്ടുപോവുക സാധ്യമാവാതെ വന്നതിനാലാണ് പ്രവർത്തനം നിർത്തുന്നത്. നവംബർ മുപ്പതിനകം ഇൗ നിയമത്തിനുകീഴിൽ അനാഥാലയങ്ങൾ രജിസ്റ്റർ ചെയ്യണമെന്നാണ് കേന്ദ്രസർക്കാർ നിർദേശം. എന്നാൽ, ജില്ലയിൽ പ്രവർത്തിക്കുന്ന 64 അനാഥാലയങ്ങളിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തത് ആറെണ്ണം മാത്രമാണ്. 100 കുട്ടികളെ സംരക്ഷിക്കാൻ ചുരുങ്ങിയത് 24 ജീവനക്കാർ വേണമെന്നാണ് ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ നിർദേശിക്കുന്നത്. ഇത് കനത്ത സാമ്പത്തിക ബാധ്യതയാണ് മാനേജ്മെൻറുകൾക്ക് വരുത്തിവെക്കുക. കൂടാതെ, പുതിയ െകട്ടിടങ്ങളും മറ്റും ഒരുക്കുകയും വേണം. അതോടൊപ്പം മാനേജ്മെൻറ് കമ്മിറ്റിയിൽ അനാഥാലയത്തിൽനിന്ന് ഒരു അംഗം മാത്രമാണ് ഉണ്ടാവുക. അവശേഷിക്കുന്ന മുഴുവൻ പേരും സർക്കാർ അംഗങ്ങളായിരിക്കും. കൂടാതെ, നിയമം ലംഘിക്കുന്നവർക്ക് ഒരു ലക്ഷംരൂപ പിഴയും ഒരുവർഷം വരെ തടവും പുതിയ നിയമത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഇൗ നിർദേശങ്ങൾ പാലിക്കാൻ പ്രയാസമാണെന്നാണ് ഇൗ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളുടെ നിലപാട്. ജില്ലയിൽ കുട്ടികൾ കൂടുതലുള്ള സ്ഥാപനങ്ങൾ മാത്രമാണ് രജിസ്റ്റർ ചെയ്യുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്. മണിപ്പൂരി കുട്ടികൾ പഠിക്കുന്ന കാലിക്കറ്റ് ഒാർഫനേജ് കുട്ടികളെ അവരുടെ സംസ്ഥാനത്തേക്ക് തിരിച്ചയക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. അവശേഷിക്കുന്ന അന്തേവാസികൾക്കു വേണ്ടി ഡേകെയർ രൂപത്തിലേക്ക് സ്ഥാപനം മാറ്റാനാണ് അധികൃതർ ഉദ്ദേശിക്കുന്നത്. അനാഥാലയങ്ങൾ ഇതുവരെ പ്രവർത്തിച്ചിരുന്നത് 1960ലെ ഒാർഫനേജ് ആൻഡ് അദർ ചാരിറ്റബ്ൾ ഹോംസ് നിയമപ്രകാരവും സംസ്ഥാന സർക്കാറിെൻറ ഒാഡിറ്റിങ്ങിനു വിധേയമായിട്ടുമായിരുന്നു. സർക്കാർ നിർദേശിക്കുന്ന സ്ഥാപനങ്ങളിലേക്ക് കുട്ടികളെ മാറ്റാൻ സന്നദ്ധമാണെന്ന് അസോസിയേഷൻ ഒാഫ് ഒാർഫനേജസ് ആൻഡ് ചാരിറ്റബ്ൾ ഇൻസ്റ്റിറ്റ്യൂഷൻസ് സംസ്ഥാന കമ്മിറ്റി നേരത്തേ അറിയിച്ചിരുന്നു. മുസ്ലിം അനാഥാലയങ്ങളുടെ കോഒാഡിനേഷൻ കമ്മിറ്റിയും ഇതേ നിലപാടാണ് സ്വീകരിച്ചത്. സ്വന്തം ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story