Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപിറന്ന മണ്ണിൽ...

പിറന്ന മണ്ണിൽ ജീവിക്കാൻ അനുവദിക്കണം: 24 മണിക്കൂർ ഗെയിൽ പട്ടിണിസമരം സമാപിച്ചു

text_fields
bookmark_border
മുക്കം: പിറന്ന മണ്ണിൽ ജീവിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കാരശ്ശേരി സർക്കാർ പറമ്പിലെ ഗ്രാമവാസികൾ നടത്തിയ 24 മണിക്കൂർ ഗെയിൽ പട്ടിണിസമരം സമാപിച്ചു സ്ത്രീകളും കുട്ടികളും പ്രായംചെന്നവരടക്കം ഒറ്റക്കെട്ടായി സർക്കാർപറമ്പിൽ ബുധനാഴ്ച വൈകീട്ട് അഞ്ചു മണിക്ക് ആരംഭിച്ച നിരാഹാര സമരം വ്യാഴാഴ്ച വൈകീട്ട് അഞ്ചിനാണ് അവസാനിപ്പിച്ചത്. ഗെയിൽ സമരസമിതി രക്ഷാധികാരി കെ.സി. അൻവർ നാരങ്ങനീര് നൽകി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ എം.ടി. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. പ്രമുഖ കോളമിസ്റ്റ് ഒ. അബ്ദുല്ല, കെ. കോയ, കെ.പി. നൗഷാദ്, ബഷീർ പുതിയോട്ടിൽ, റൈഹാനത്ത് ബേബി, കെ.പി. അബ്ദുറഹിമാൻ, കെ. റഷീദ്, ബാവ പവ്വർ വേൾഡ്, വി. കുഞ്ഞാലി, സലാം തേക്കുംകുറ്റി, കെ.സി. നൂറുദ്ദീൻ, യു.പി. അബ്ദുൽ ഹമീദ്, നൗഷാദ് കൊടിയത്തൂർ, ആനന്ദ, എൻ. അബ്ദുൽ സത്താർ, ബാബു പൈക്കാട്ടിൽ, എം.പി. ബഷീർ ഹാജി ദിശാൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story