Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപഴശ്ശിരാജക്കും...

പഴശ്ശിരാജക്കും സ്​മാരകം വേണം ^കെ.കെ. മുഹമ്മദ്

text_fields
bookmark_border
പഴശ്ശിരാജക്കും സ്മാരകം വേണം -കെ.കെ. മുഹമ്മദ് കോഴിക്കോട്: ഇന്ത്യയിലെ മറ്റു ചരിത്രപുരുഷന്മാരുടേതിന് സമാനമായ സ്മാരകം പഴശ്ശിരാജക്കും വേണമെന്ന് ആർക്കിയോളജിക്കൽ സർേവ ഓഫ് ഇന്ത്യയുടെ മുൻ റീജനൽ ഡയറക്ടർ കെ.കെ. മുഹമ്മദ്. നെഹ്റു യുവകേന്ദ്രയും പഴശ്ശി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച പഴശ്ശി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെപ്പോളിയനെ തോൽപിച്ച വെല്ലസ്സി പ്രഭുവിനെ ത​െൻറ പരിമിതമായ സേനയെ ഉപയോഗിച്ച് നേരിട്ട പഴശ്ശിയെ പോലുള്ളവരുടെ ചരിത്രം പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പഴശ്ശി ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി പി. രഘുനാഥ് അധ്യക്ഷത വഹിച്ചു. എ.ഡി.എം ടി. ജനിൽകുമാർ പഴശ്ശി എജുക്കേഷനൽ എയ്ഡ് പ്രോജക്ട് ഉദ്ഘാടനം ചെയ്തു. ഡോ. പ്രിയദർശൻലാൽ അനുസ്മരണപ്രഭാഷണം നടത്തി. നെഹ്റു യുവകേന്ദ്ര ജില്ല കോഒാഡിനേറ്റർ അനിൽകുമാർ പ്രബന്ധ-ചിത്രരചന മത്സര വിജയികളെ പരിചയപ്പെടുത്തി. കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ സ്കോളർഷിപ് വിതരണം നടത്തി. ശ്യാം അശോക്, വി. അനിൽകുമാർ, ടി.എച്ച്്. വത്സരാജ്, നമ്പിടി നാരായണൻ, ഇ. പ്രശാന്ത് കുമാർ, പി.എം. നിയാസ്, വി.പി. ശ്രീപദ്മനാഭൻ എന്നിവർ സംസാരിച്ചു. ..................... kc14
Show Full Article
TAGS:LOCAL NEWS 
Next Story