Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2017 11:08 AM IST Updated On
date_range 1 Dec 2017 11:08 AM ISTഉൾക്കാഴ്ചയിലേക്ക് കൺതുറക്കുന്ന ചിത്രങ്ങൾ
text_fieldsbookmark_border
കോഴിക്കോട്: ജലദൗർലഭ്യതയുടെ ഭീകരമായ യാഥാർഥ്യത്തിലേക്ക് കൺതുറക്കുകയാണ് പി.എസ്. ഗോപിയുടെ ഇൻസൈറ്റ് രണ്ട് എന്ന ചിത്രപ്രദർശനം. ആർട്ട്ഗാലറിയിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ വ്യത്യസ്തവും ആകർഷകവുമായ മാർബ്ളിങ് രീതിയിൽ തയാറാക്കിയ ചിത്രങ്ങളുമുണ്ട്. മിക്സഡ് മീഡിയത്തിൽ സാങ്കേതികത്തനിമ നഷ്ടപ്പെടാതെയാണ് ഓരോ ചിത്രവും ഒരുക്കിയത്. വാട്ടർ കളർ, ഓയിൽ പേസ്റ്റൽസ്, അക്രിലിക് തുടങ്ങിയ മീഡിയങ്ങളാണ് ചിത്രംവരക്കാനായി ഉപയോഗിച്ചത്. വിവിധ മാധ്യമങ്ങളിലായി വരച്ച 50 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. തൃശൂർ കോലഴി സ്വദേശിയായ പി.എസ്. ഗോപി ചിത്രകലാ അധ്യാപകൻ കൂടിയായിരുന്നു. കേരളത്തിനകത്തും പുറത്തുമായി വിവിധയിടങ്ങളിൽ പ്രദർശനം നടത്തിയിട്ടുണ്ട്. ഇദ്ദേഹത്തിെൻറ 17ാമത്തെ പ്രദർശനമാണ് ബുധനാഴ്ച തുടങ്ങിയത്. ഇൻസൈറ്റ് വൺ എന്നപേരിൽ സമാന പ്രദർശനം തൃശൂരിൽ കഴിഞ്ഞ വർഷം നടന്നിരുന്നു. ഇൻസൈറ്റ് രണ്ട് പ്രദർശനം ആർട്ടിസ്റ്റ് മദനൻ ഉദ്ഘാടനം ചെയ്തു. രാവിലെ 11 മുതൽ ൈവകീട്ട് ഏഴുവരെയാണ് പ്രദർശനം. ഡിസംബർ മൂന്നിന് സമാപിക്കും. .................... ku5
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story