Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2017 2:17 PM IST Updated On
date_range 31 Aug 2017 2:17 PM ISTവടകരയിലെ ഓട്ടോകളുടെ 'ഒളിച്ചുകളി' അവസാനിപ്പിക്കാൻ പൊലീസ് രംഗത്ത്
text_fieldsbookmark_border
രാത്രി 10 കഴിഞ്ഞാൽ ഇരട്ടി ചാർജ് ഈടാക്കാനാണ് ഇൗ 'ഒളിച്ചുകളി' വടകര: ടൗണിൽ രാത്രികാലത്ത് ഓട്ടോകൾ നടത്തുന്ന 'ഒളിച്ചുകളി' അവസാനിപ്പിക്കാൻ വടകര പൊലീസ് രംഗത്ത്. ബക്രീദ്, ഓണം ആഘോഷങ്ങളുടെ ഭാഗമായി ടൗണിലെത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. എന്നാൽ, ഈ സാഹചര്യത്തിൽ ഓട്ടോ കിട്ടാതെ വലയുകയാണ് നാട്ടുകാർ. വൈകീട്ട് ആറോടെ ഓട്ടോറിക്ഷകളുടെ 'ഒളിച്ചുകളി' ആരംഭിക്കുമെന്നാണ് ആക്ഷേപം. ചുരുക്കം ചിലരാണ് കൃത്യമായി സർവിസ് നടത്തുന്നത്. അല്ലാത്തവർ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ മാറ്റിയിടും. 10 മണി കഴിഞ്ഞാൽ ഇരട്ടി ചാർജ് ഈടാക്കാമെന്നുകരുതിയാണിങ്ങനെ ചെയ്യുന്നതത്രെ. ദീർഘദൂര യാത്രക്കാരെ മാത്രമാണ് ഇക്കൂട്ടർ പരിഗണിക്കുക. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വടകര എസ്.ഐ സനൽരാജിെൻറ നേതൃത്വത്തിൽ യാത്രക്കാരെ സഹായിക്കാൻ രംഗത്തിറങ്ങിയിരിക്കുന്നത്. ഇതോടെ, ഓട്ടോകാരുടെ ഒളിച്ചുകളി ഒരുപരിധിവരെ അവസാനിച്ചിട്ടുണ്ട്. ആർ.ടി.ഒയും പൊലീസും തൊഴിലാളി യൂനിയനുകളും പൊതുജനതാൽപര്യം തിരിച്ചറിഞ്ഞ് പ്രവർത്തിച്ചാൽ മാത്രമേ ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ കഴിയൂ. ഇതിനിടെ, പകൽ മുഴുവൻ സർവിസ് നടത്തുന്നവർ ചിലപ്പോൾ ചെറിയ സമയം മാറിനിൽക്കുന്നതിനെ പർവതീകരിച്ച് മുഴുവൻ ഓട്ടോ ഡ്രൈവർമാരെയും പ്രതിക്കൂട്ടിൽ നിർത്തുന്നത് ശരിയല്ലെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. രാത്രി എട്ടു കഴിഞ്ഞാൽ ടൗണിൽ നിന്നും ഗ്രാമീണ മേഖലയിലേക്കുള്ള ബസ് സർവിസ് പാടെ നിലക്കും. ഈ സാഹചര്യത്തിലാണ് ദുരിതം ഇരട്ടിയാവുന്നത്. അവസാനട്രിപ് ഒഴിവാക്കുന്ന സ്വകാര്യബസുകൾക്കെതിരെയും നടപടിയെടുക്കണമെന്നാവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story