Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2017 2:16 PM IST Updated On
date_range 30 Aug 2017 2:16 PM ISTമഴ; കർക്കടകത്തിലെ നിരാശ ചിങ്ങത്തിലെ പ്രതീക്ഷയാകുന്നു
text_fieldsbookmark_border
-ചൊവ്വാഴ്ചയും ജില്ലയിൽ കനത്തമഴ -കനത്ത മഴയെതുടർന്ന് ചൊവ്വാഴ്ച രാവിലെ സ്കൂളുകൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചിരുന്നു lead priority കൽപറ്റ: മഴക്കുറവിനെത്തുടർന്ന് വരുംനാളുകൾ വരൾച്ചയുടെതാകുമെന്ന ആശങ്കക്ക് ആശ്വാസമായി ജില്ലയിൽ മഴ ശക്തമായി. കഴിഞ്ഞദിവസങ്ങളിെല കനത്തമഴ ചൊവ്വാഴ്ചയും ജില്ലയിൽ തുടർന്നു. വെള്ളെപ്പാക്ക ഭീഷണിയും മണ്ണിടിച്ചിൽ സാധ്യതയും പലയിടത്തും വർധിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലത്തെ റീഡിങ് പ്രകാരം 39.8 മില്ലി മീറ്റർ മഴലഭിച്ചതായി അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രം അധികൃതർ അറിയിച്ചു. എന്നാൽ, ഉച്ചക്ക്ശേഷം നാലു മില്ലിമീറ്റർ കൂടി രേഖെപ്പടുത്തിയിട്ടുണ്ട്. വൈകിട്ടത്തെ ശക്തമായ മഴയുടെ കണക്ക് കൂടി എടുക്കുമ്പോൾ ചൊവ്വാഴ്ചത്തെ ആകെമഴ ലഭ്യത 40നു മുകളിൽ കടക്കുമെന്നാണ് നിഗമനം. നെൽകൃഷിയിറക്കിയ കർഷകർക്കും സമിതികൾക്കും സന്നദ്ധസംഘടനകൾക്കുമെല്ലാം ആശ്വാസമാകുന്നതാണ് ഇപ്പോഴത്തെമഴ. കർക്കടകത്തിൽ മഴ ലഭിക്കാത്തതിലുള്ള നിരാശ ചിങ്ങത്തിൽ പ്രതീക്ഷയായി മാറുകയാണ്. ഒരാഴ്ചയായി തുടരുന്ന ശക്തമായമഴയ തിങ്കളാഴ്ച രാത്രിയും തുടർന്നതോടെയാണ് ചൊവ്വാഴ്ച രാവിലെ ജില്ല കലക്ടർ പ്രൊഫഷനൽ കോളജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. രാത്രിയിൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളെപ്പാക്ക ഭീഷണിനേരിട്ടതും അപകടസാധ്യത മുന്നിൽകണ്ടുമായിരുന്നു കലക്ടറുടെ ജാഗ്രതനിർദേശം. ചൊവ്വാഴ്ച രാവിലത്തെ പ്രഖ്യാപനം വിദ്യാർഥികൾ പലരും സ്കൂളിലെത്തിയശേഷമാണ് അറിഞ്ഞത്. അവധി പ്രഖ്യാപിച്ചതിനാൽ ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന ജില്ലയിലെ ഹയർസെക്കൻഡറി പരീക്ഷ മാറ്റിവെച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ പടിഞ്ഞാറത്തറ നായ്മൂലയിൽ കെട്ടിടനിർമാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ച സംഭവത്തെതുടർന്ന് നിർമാണ മേഖലയിലും മഴ ഭീഷണിയായിട്ടുണ്ട്. മതിയായ സുരക്ഷയില്ലാതെ കനത്ത മഴയിൽ നിർമാണം പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കരുതെന്ന ആവശ്യവും ഉയരുന്നുണ്ട്. കനത്ത മഴയെത്തുടർന്നു കെടുതികളുണ്ടാകുമ്പോഴും വരുംനാളുകളിലെ ജലദൗർലഭ്യത്തിന് പരിഹാരമാകും. കാലവർഷം ശക്തമാകേണ്ട ജൂൺ, ജൂലൈ മാസങ്ങളിൽ ജില്ലയിൽ മഴ കുറവായിരുന്നു. എന്നാൽ, ആഗസ്റ്റിൽ തുടർച്ചയായി നല്ലമഴ ലഭിച്ചു. ആഗസ്റ്റ് 28 വരെ 266 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. 2016നെ അപേക്ഷിച്ച് 85 മില്ലീ മീറ്റർ മഴ കൂടുതലാണ്. ആഗസ്റ്റ് 24 മുതൽ ചൊവ്വാഴ്ചവരെ ഒരോ ദിവസവും 40 മില്ലി മീറ്ററിനും 40നു മുകളിലുമായി മഴ ലഭിച്ചിട്ടുണ്ട്. വൈത്തിരി, ലക്കിടി മേഖലകളിലും കഴിഞ്ഞദിവസങ്ങളിൽ നല്ലമഴയാണ് ലഭിച്ചത്. സെപ്റ്റംബർ അവസാനംവരെ നീണ്ടുനിൽക്കുന്ന തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ ഇനിയുള്ള ദിവസങ്ങളിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ കണക്കുകൂട്ടൽ. add rain slug TUEWDL4 വയനാട്ടിലെ ഒരു മഴക്കാഴ്ച സ്വാശ്രയം സുപ്രീംകോടതി വിധി പുനഃപരിശോധിക്കണം- -എഫ്.ആർ.എഫ് മാനന്തവാടി: -സ്വാശ്രയഫീസ് നിർണയത്തിലെ സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്ന് എഫ്.ആർ.എഫ് ജില്ല കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സ്വാശ്രയ മാനേജ്മെൻറും കേരള സർക്കാറും ഒത്തുകളിച്ച് പാവപ്പെട്ടവരുടെയും കർഷകരുടെയും മക്കളെ വൈദ്യശാസ്ത്ര ലോകത്തിെൻറ പടിക്കുപുറത്തേക്ക് വലിച്ചെറിയപ്പെട്ടിരിക്കയാണ്. നിലവിൽ സമ്പന്നരുടെ മക്കൾക്ക് മാത്രമേ ഡോക്ടറാകാൻ സാധിക്കുവെന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. അഞ്ചുലക്ഷം ഫീസിൽ നിന്ന് 11 ലക്ഷമാക്കി ഉയർത്തിയത് സാധാരണക്കാർക്ക് വൻ തിരിച്ചടിയാണ്. വൻഫീസ് നൽകി ഡോക്ടറായി പുറത്തുവരുന്ന സമ്പന്നവിഭാഗക്കാർ രോഗികളെ ചികിത്സിക്കുന്നത് പണം നോക്കിമാത്രമായിരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. അഞ്ചുലക്ഷത്തിന് മുകളിലുള്ള തുകക്ക് ബാങ്ക് ഗ്യാരണ്ടി അടക്കമുള്ളവ നൽകുമെന്ന പ്രസ്താവന ധനകാര്യ സ്ഥാപനങ്ങളും മാനേജ്മെൻറും ഇതുവരെ ഗൗരവത്തിൽ എടുത്തിട്ടില്ല. സ്വാശ്രയവിഷയം ഗൗരവത്തിലെടുത്ത് പരിഹാരമാർഗങ്ങൾ ഉണ്ടാക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ അഡ്വ. പി.ജെ. ജോർജ്, എ.എൻ. മുകുന്ദൻ, വിദ്യാധരൻ വൈദ്യർ, ഒ.ആർ. വിജയൻ, എം.ടി. റീന, ജയന്തി, പി. വിനോദിനി എന്നിവർ പങ്കെടുത്തു. must................................................. ഒാണം-ഈദ് സൗഹൃദ സംഗമം പനമരം: ജമാഅത്തെ ഇസ്ലാമി പനമരം യൂനിറ്റ് കീഞ്ഞ്കടവിൽ ഓണം-ഈദ് സൗഹൃദ സംഗമം നടത്തി. സംഗമത്തിൽ ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് മാലിക് ഷഹബാസ് മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ ടി. ഖാലിദ് അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡൻറ് വി. ഉസ്മാൻ, വിജയ അക്കാദമി പ്രിൻസിപ്പൽ മധു മാസ്റ്റർ, എം.പി. ചന്ദ്രശേഖരൻ നായർ, യു. അബ്ദുസലാം, ഹംസ കപ്പള്ളി, ദേവി കീഞ്ഞ്കടവ്, പി. ഷാനവാസ് എന്നിവർ സംസാരിച്ചു TUEWDL12 ജമാഅത്തെ ഇസ്ലാമി പനമരം യൂനിറ്റ് ഓണം--ഈദ് സൗഹൃദ സംഗമത്തിൽ നിന്ന്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story