Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിവരങ്ങളൊന്നും നൽകാതെ...

വിവരങ്ങളൊന്നും നൽകാതെ ടൂറിസം ഇൻഫർമേഷൻ സെൻറർ

text_fields
bookmark_border
lead priority-കാട്ടിക്കുളത്തെ സഹായകേന്ദ്രം നിലച്ചിട്ട് വർഷങ്ങളായിട്ടും തുറക്കാൻ നടപടിയില്ല മാനന്തവാടി: വിനോദസഞ്ചാരികൾക്ക് വിവരം നൽകാനായി സ്ഥാപിച്ച ഡി.ടി.പി.സിയുടെ വിവരകേന്ദ്രം നോക്കുകുത്തിയായി. ജില്ലയിൽതന്നെ സംസ്ഥാന അതിർത്തിയിലുള്ള കാട്ടിക്കുളത്തെ ടൂറിസം ഇൻഫർമേഷൻ സ​െൻററാണ് വർഷങ്ങൾക്കുമുമ്പ് പ്രവർത്തനം നിലച്ചത്. വർഷങ്ങൾക്കു മുമ്പാണ് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലി​െൻറ കീഴിൽ കാട്ടിക്കുളത്ത് ഇൻഫർമേഷൻ കേന്ദ്രവും ടൂറിസം ഗൈഡ്സ​െൻററും പ്രവർത്തനം ആരംഭിച്ചത്. തിരുനെല്ലി പഞ്ചായത്ത് സൗജന്യമായി നൽകിയ മുറിയിലാണ് ഓഫീസ് പ്രവർത്തനം തുടങ്ങിയത്. ടുറിസത്തിന് ഏറെ പ്രധാന്യമുള്ള സ്ഥലമെന്ന രീതിയിലാണ് കാട്ടിക്കുളത്ത് തന്നെ കേന്ദ്രം പ്രവർത്തനം തുടങ്ങിയത്. കുറുവദ്വീപ്, തോൽപ്പെട്ടി വന്യജീവി സങ്കേതം, നാഗർഹോള വന്യജീവി സങ്കേതം, കുശാൽനഗർ ജൈനക്ഷേത്രം, തിരുനെല്ലി ക്ഷേത്രം, മൈസൂർ എന്നിവിടങ്ങളിലേക്ക് നിത്യേന നിരവധി വാഹനങ്ങളാണ് ഇതിലൂടെ കടന്ന് പോകുന്നത്. അന്യജില്ലകളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തുന്നവരും വിദേശികളുൾപ്പെടെ നൂറുകണക്കിന് വിനോദസഞ്ചാരികൾക്ക് ഏറെ ഉപകാരപ്രദമായി മാറേണ്ട ഇൻഫർമേഷൻ സ​െൻററാണ് അധികൃതരുടെ അനാസ്ഥകാരണം അടഞ്ഞുകിടക്കുന്നത്. നവീകരണത്തി​െൻറ ഭാഗമാണെന്ന പേരിലാണ് രണ്ടുവർഷം മുമ്പ് ഓഫിസ് അടച്ചുപൂട്ടിയത്. എന്നാൽ, പിന്നീട് തുറക്കുന്നതിനുള്ള നടപടി ഉണ്ടായിട്ടില്ല. ഗൈഡുകളെ ലഭിക്കുമെന്നതിനാൽ വിനോദസഞ്ചാരികൾക്ക് ഏറെ ഉപകാരപ്രദമായി ഇത് മാറിയിരുന്നു. സ​െൻറർ തുറന്ന് പ്രവർത്തിപ്പിക്കാൻ അടിയന്തിര നടപടി ഉണ്ടാകണമെന്നാണ് ആവശ്യം ഉയരുന്നത്. അതേസമയം, ജീവനക്കാരില്ലാത്തതിനാലാണ് സ​െൻറർ പൂട്ടിയതെന്നാണ് അധികൃതരുടെ ന്യായം. ഡി.ടി.പി.സിക്ക് കീഴിലെ മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളിൽ അധികമായുള്ള ജീവനക്കാരെ ഇവിടേക്ക് നിയമിച്ച് ഇൻഫർമേഷൻ സ​െൻററും ഗൈഡ് സ​െൻററും പ്രവർത്തനസജ്ജമാക്കണമെന്ന ആവശ്യം ശക്തമാണ്. TUEWDL9 കാട്ടിക്കുളത്തെ അടഞ്ഞുകിടക്കുന്ന ടൂറിസ്റ്റ് ഇൻഫർമേഷൻ സ​െൻറർ ഒാഫിസ് ഉദ്ഘാടനം കൽപറ്റ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മുണ്ടേരി 27-ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി എം.സി. ശ്രീജയുടെ വിജയത്തിനായി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് മുണ്ടേരിയിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എ.പി. ഹമീദ് ഉദ്ഘാടനം ചെയ്തു. കെ.കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. റസാഖ് കൽപറ്റ, പി.പി. ആലി, അഡ്വ. ടി.ജെ. ഐസക്ക്, ഉമൈബ മൊയ്തീൻകുട്ടി, വി.പി. ശോശാമ്മ, പി. ബീരാൻ കോയ, കെ.കെ. കുഞ്ഞമ്മദ്, കെ.പി. അബ്ദുറഹിമാൻ, സി.കെ. നൗഷാദ്, സാലി റാട്ടക്കൊല്ലി, എം.എം. ഷാജിർ, സലാം എന്നിവർ സംസാരിച്ചു. TUEWDL3 യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് മുണ്ടേരിയിൽ കമ്മിറ്റി ചെയർമാൻ എ.പി. ഹമീദ് ഉദ്ഘാടനം ചെയ്യുന്നു സി.പി.ഐയിൽ ചേർന്നവർക്ക് സ്വീകരണം കൽപറ്റ: ജനതാദൾ എസിൽനിന്ന് രാജിവെച്ച് സി.പി.ഐയുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചവർക്കുള്ള സ്വീകരണത്തി​െൻറ ഭാഗമായി നടന്ന കൺവെൻഷൻ സി.പി.ഐ ജില്ല സെക്രട്ടറി വിജയൻ ചെറുകര ഉദ്ഘാടനം ചെയ്തു. ജി. മുരളീധരൻ (ചിതറ മുരളി), ശിവദാസൻ പടിക്കൽ എന്നിവരുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്നുള്ള ജനതാദൾ (എസ്) പ്രവർത്തകരാണ് കൂട്ടത്തോടെ രാജിവെച്ച് സി.പി.ഐയുമായി സഹകരിക്കാൻ തീരുമാനിച്ചത്. കൺെവൻഷനിൽ ജി. മുരളീധരൻ അധ്യക്ഷത വഹിച്ചു. കൽപറ്റ നഗരസഭ ഉപതെരഞ്ഞെടുപ്പിൽ 27-ാം വാർഡിൽനിന്നും മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥി ബിന്ദുവിനെ വിജയിപ്പിക്കാൻ കൺെവൻഷൻ തീരുമാനിച്ചു. വിശ്വംഭരൻ, ടി.എസ്. സ്റ്റാൻലി, ഡോ. അമ്പി ചിറയിൽ, ടി. മണി, ലെനിൻസ്റ്റൺ ജേക്കബ്, ശ്രീശൻ എന്നിവർ സംസാരിച്ചു. ശിവദാസൻ പടിക്കൽ സ്വാഗതവും പി.കെ. ചന്ദ്രൻ നന്ദിയും പറഞ്ഞു. TUEWDL5 സി.പി.ഐയിൽ ചേർന്നവർക്കുള്ള സ്വീകരണ കൺവെൻഷൻ ജില്ല സെക്രട്ടറി വിജയൻ ചെറുകര ഉദ്ഘാടനം ചെയ്യുന്നു ആഘോഷങ്ങൾ മതസൗഹാർദത്തിനായി ഉപയോഗപ്പെടുത്തണം കൽപറ്റ: ആസന്നമായ ബലിപെരുന്നാൾ ആഘോഷം മതനിഷ്ഠ പാലിച്ചും ഇതരമതങ്ങളേയും വിശ്വാസികളെയും മാനിച്ചുകൊണ്ടാകണമെന്നും സുന്നി യുവജന സംഘം ജില്ല യോഗം അഭിപ്രായപ്പെട്ടു. മതത്തി​െൻറ പേരിൽ ചേരിതിരിവുണ്ടാക്കി മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങൾക്കെതിരെ മതസൗഹാർദ ആഘോഷപരിപാടികൾക്ക് മുൻതൂക്കം നൽകണം. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങി ആഘോഷങ്ങളിലെ ധൂർത്ത് ഒഴിവാക്കി ദുരിതമനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ വിശ്വാസികൾ തയാറാകണം. പ്രസിഡൻറ് ഇബ്രാഹിം ഫൈസി പേരാൽ അദ്ധ്യക്ഷത വഹിച്ചു. എടപ്പാറ കുഞ്ഞമ്മദ്, ഉസ്മാൻ ദാരിമി പന്തിപ്പൊയിൽ, കുഞ്ഞമ്മദ് കൈതക്കൽ, അബ്ദുൽഖാദിർ മടക്കിമല, അബ്ദുറഹ്മാൻ തലപ്പുഴ എന്നിവർ സംസാരിച്ചു. മുഹമ്മദ് കുട്ടി ഹസനി സ്വാഗതവും സുബൈർ കണിയാമ്പറ്റ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story