Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2017 2:15 PM IST Updated On
date_range 30 Aug 2017 2:15 PM ISTക്ഷയരോഗികൾക്ക് ഓണം^ബക്രീദ് കിറ്റ് വിതരണം
text_fieldsbookmark_border
ക്ഷയരോഗികൾക്ക് ഓണം-ബക്രീദ് കിറ്റ് വിതരണം കോഴിക്കോട്: ഓണം-ബക്രീദ് ദിനാഘോഷത്തിെൻറ ഭാഗമായി ജില്ല ടി.ബി സെൻറർ ജീവനക്കാരും പ്രോജക്ട് അക്ഷയയും ഓമശ്ശേരി ശാന്തി ഹോസ്പിറ്റലും ചേർന്ന് നിർധനരായ ക്ഷയരോഗികൾക്ക് പോഷകാഹാര കിറ്റ് വിതരണം ചെയ്തു. ആർ.ഡി.ഒ ഷാമിൻ സെബാസ്റ്റ്യൻ വിതരണോദ്ഘാടനം നിർവഹിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ജയശ്രീ മുഖ്യപ്രഭാഷണം നടത്തി. ജില്ല ടി.ബി ഓഫിസർ ഡോ. പി.പി. പ്രമോദ് കുമാർ അധ്യക്ഷത വഹിച്ചു. പോഷാകാഹാര കിറ്റ് വിതരണം ചെയ്തു. കക്കോടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് മുകുന്ദൻ, ജില്ല ടി.ബി സെൻറർ അസി. കെ.എ. അബ്ദുൽ സലാം, സിസ്റ്റർ സുചിത, ശാന്തി ഹോസ്പിറ്റൽ സെക്രട്ടറി ഇ.കെ. മുഹമ്മദ്, ശശികുമാർ ചേളന്നൂർ, പി.പി. അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു. ഹബീബ് റഹ്മാൻ നന്ദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story