Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2017 2:15 PM IST Updated On
date_range 30 Aug 2017 2:15 PM IST്്സ്വാശ്രയ മെഡിക്കല്‍ ഫീസ് പ്രതിസന്ധികള്‍ക്ക് കാരണം സര്‍ക്കാര്‍ കാണിച്ച അനാസ്ഥ ^ഫ്രറ്റേണിറ്റി
text_fieldsbookmark_border
്്സ്വാശ്രയ മെഡിക്കല്‍ ഫീസ് പ്രതിസന്ധികള്‍ക്ക് കാരണം സര്‍ക്കാര്‍ കാണിച്ച അനാസ്ഥ -ഫ്രറ്റേണിറ്റി സ്വാശ്രയ മെഡിക്കല്‍ ഫീസ് പ്രതിസന്ധികള്‍ക്ക് കാരണം സര്‍ക്കാര്‍ കാണിച്ച അനാസ്ഥ -ഫ്രറ്റേണിറ്റി തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസുമായി ബന്ധപ്പെട്ട് നിലവിലുണ്ടായ പ്രതിസന്ധികള്‍ക്ക് കാരണം സർക്കാറിെൻറ അനാസ്ഥയും നിരുത്തരവാദ സമീപനവുമാണെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന സെക്രേട്ടറിയറ്റ്. ഫീസ് നിര്‍ണയത്തില്‍ സാമൂഹിക നീതി ഉറപ്പുവരുത്താനും സാധാരണക്കാരുടെ താൽപര്യങ്ങള്‍ സംരക്ഷിക്കാനും സര്‍ക്കാറിന് ബാധ്യതയുണ്ട്. ആവശ്യത്തിന് സമയവും സാവകാശവും ലഭിച്ചിട്ടും ശാസ്ത്രീയമായ രീതിയില്‍ ഫീസ് നിര്‍ണയം നടത്താന്‍ ഫീസ് നിര്‍ണയ കമ്മിറ്റിക്ക് കഴിയാതെ പോയത് ഗുരുതരമായ വീഴ്ചയാണ്. മാനേജ്മെൻറുകളും സര്‍ക്കാറും തമ്മില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്ന മുന്‍ ആരോപണങ്ങള്‍ക്ക് ശക്തി പകരുന്ന സംഭവങ്ങളാണ് ഇന്നലെ സുപ്രീം കോടതിയില്‍ അരങ്ങേറിയത്. പാവപ്പെട്ടവരുടെ പഠനാവസാരം നഷ്ടമാക്കില്ലെന്ന് സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പെഴുതുന്നതിനു പകരം അനാസ്ഥയും അലംഭാവവും നിരുത്തരവാദ സമീപനങ്ങളും വെടിഞ്ഞ് വിദ്യാര്‍ഥി താൽപര്യങ്ങള്‍ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി പ്രായോഗിക സമീപനങ്ങള്‍ സ്വീകരിക്കണം. സര്‍ക്കാര്‍ അനാസ്ഥ കാരണം, സുപ്രീംകോടതി വിധിയോടെ പ്രയാസപ്പെട്ടത് വിദ്യാർഥികളും അവരുടെ രക്ഷാകർത്താക്കളുമാണ്. അവരില്‍ പലരും ഫീസ് അടച്ചു കഴിഞ്ഞിരിക്കുകയാണ്. അധികം വരുന്ന ബാങ്ക് ഗാരൻറി നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനം കാണണം. അടച്ച ഫീസ് തിരിച്ച് കിട്ടണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് സാങ്കേതിക തടസ്സങ്ങള്‍ കൂടാതെ അത് ലഭ്യമാക്കണമെന്നും സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് കെ.വി. സഫീര്‍ ഷാ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ പ്രദീപ് നെന്മാറ, നജ്ദ റൈഹാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story