Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2017 2:11 PM IST Updated On
date_range 30 Aug 2017 2:11 PM ISTജലതരംഗം പദ്ധതിക്ക് തുടക്കം
text_fieldsbookmark_border
നടുവണ്ണൂർ: ജില്ല നാഷനൽ സർവിസ് സ്കീമിെൻറ നേതൃത്വത്തിൽ നടക്കുന്ന ജില്ല പദ്ധതിയായ ജലതരംഗത്തിന് ബാലുശ്ശേരി മേഖലയിൽ തുടക്കമായി. മഴവെള്ളം സംഭരിച്ച് പ്രകൃതിയെ സംരക്ഷിക്കുക എന്നത് ലക്ഷ്യം വെക്കുന്ന പദ്ധതിയിൽ ഒന്നാംഘട്ടത്തിൽ ജില്ലയിലെ ആയിരത്തോളം എൻ.എസ്.എസ് വളൻറിയർമാരാണ് അണിനിരക്കുന്നത്. രണ്ടുവർഷം നീളുന്ന ജലതരംഗം പദ്ധതിയുടെ ആദ്യഘട്ടത്തിൽ വളൻറിയർമാർ ഗ്രൂപ്പുകളായി തിരിഞ്ഞ് 5000 വീടുകളിൽ ഇതിെൻറ ആവശ്യകത ബോധ്യപ്പെടുത്തുകയും സർവേ നടത്തുകയും ചെയ്യും. തുടർന്ന് വീടുകളിൽ മഴവെള്ള സംഭരണ പ്രവർത്തനങ്ങൾ നടത്തും. ഇതിനായി മഴക്കുഴികൾ, പുതയിടൽ, തടമൊരുക്കൽ, തടയണനിർമാണം തുടങ്ങിയ മാർഗങ്ങൾ അവലംബിക്കും. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ 5000ത്തോളം വൃക്ഷത്തൈകൾ െവച്ചു പിടിപ്പിക്കുകയും പരിപാലനചുമതല ഗ്രൂപ്പുകൾക്ക് നൽകുകയും ചെയ്യും. വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല കോഒാഡിനേറ്റർ എസ്. ശ്രീജിത്ത് സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ പി. ആബിദ അധ്യക്ഷത വഹിച്ചു. പ്രോജക്ട് കോഒാഡിനേറ്റർ എം. സതീഷ് കുമാർ പദ്ധതി അവതരിപ്പിച്ചു. വാർഡ് മെംബർ പി.വി. സോമൻ ലോഗോ പ്രകാശനം ചെയ്തു. കെ.വി. സുരേഷ് ജലപ്രതിജ്ഞ ചെയ്തു. പി.സി. സുരേഷ്, എസ്. സുമിത്ത്, ഇ.കെ. ബ്രിജിത്ത്, ലിജോ ജോസഫ് എന്നിവർ സംസാരിച്ചു. പരിസ്ഥിതി പ്രവർത്തകൻ പി.കെ. ബാലകൃഷ്ണൻ പരിശീലന ക്ലാസ് നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story