Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓണം-^ബക്രീദ് ആഘോഷം

ഓണം-^ബക്രീദ് ആഘോഷം

text_fields
bookmark_border
ഓണം--ബക്രീദ് ആഘോഷം കോഴിക്കോട്: പുതിയങ്ങാടി അൽഹറമൈൻ സ്കൂളിൽ ഓണം-ബക്രീദ് പരിപാടികൾ നടന്നു. സ്കൂൾ അയൽവാസികളെയും പൂർവവിദ്യാർഥികളെയും പങ്കെടുപ്പിച്ചുള്ള പരിപാടിയിൽ 'നാം മനുഷ്യർ നാമൊന്ന്' എന്ന സന്ദേശം പങ്കുവെച്ചു. കൗൺസിലർ എം. ശ്രീജ ഉദ്ഘാടനം ചെയ്തു. അധ്യക്ഷത വഹിച്ച സ്കൂൾ മാനേജ്മ​െൻറ് സെക്രട്ടറി ടി.കെ. ഹുസൈൻ ഓണം-ഈദ് സന്ദേശം നൽകി. എയർ ഈസ്റ്റ് റെസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് പത്മരാജൻ, എയർ ലാൻഡ് റെസിഡൻറ്സ് അസോസിയേഷൻ സെക്രട്ടറി സഹ്റത്, പി.ടി.എ പ്രസിഡൻറ് ശംസുദ്ദീൻ, പ്രോഗ്രാം കൺവീനർ ഉമ, അസി. മാനേജർ എ.എം. അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. പുഷ്പ ഓണപ്പാട്ട് ആലപിച്ചു. പ്രിൻസിപ്പൽ ടി.എം. സഫിയ സ്വാഗതവും ഹെഡ് ഗേൾ ഹന്ന സദഖ് നന്ദിയും പറഞ്ഞു. വടംവലി, ഉറിയടി, പാചകമത്സരം തുടങ്ങി വ്യത്യസ്ത മത്സരപരിപാടികളും ഓണസദ്യയും പായസവിതരണവും നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story