Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2017 1:29 PM IST Updated On
date_range 30 Aug 2017 1:29 PM ISTകുടുംബശ്രീ വൈഭവ് 2017ന് നാളെ തുടക്കം
text_fieldsbookmark_border
കോഴിക്കോട്: നഗരസഭ കുടുംബശ്രീ ആഭിമുഖ്യത്തിലുള്ള 'വൈഭവ് 2017' പദ്ധതിക്കും സാംസ്കാരിക വിപണന മേളക്കും വ്യാഴാഴ്ച തുടക്കം. സ്വപ്ന നഗരിയിൽ രാവിെല 11ന് നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് കുടുംബശ്രീ മഹാവിപണനമേളയും നടത്തും. ഇ. കമേഴ്സൽ വെബ്പോർട്ടൽ മന്ത്രി കെ.ടി. ജലീലും വൈകീട്ട് ആറിന് സർഗ സാംസ്കാരികോത്സവം സ്പീക്കർ പി. ശ്രീരാമകൃഷ്ണനും ഉദ്ഘാടനം ചെയ്യും. ഡോക്യുമെൻററി പ്രകാശനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപഹാര സമർപ്പണം നടത്തും. സംരംഭകർക്ക് പുതിയ വിപണി തരപ്പെടുത്തി അന്തർദേശീയ മൂല്യമുള്ള ബ്രാൻഡ് ഉൽപന്നങ്ങൾ എവിടെനിന്നും വാങ്ങാൻ സഹായിക്കുന്നതാണ് വെബ്പോർട്ടൽ. കുടുംബശ്രീ ഉൽപന്നങ്ങൾ ഓൺലൈൻ വഴി വിൽക്കുന്നതിെൻറ തുടക്കമാണ് വൈഭവ് ലക്ഷ്യമിടുക. വൈഭവ് ഓൺലൈൻ എന്ന പേരിലുള്ള വിപണന സംവിധാനം തപാൽ വകുപ്പുമായി സഹകരിച്ചാണ് നടപ്പാക്കുക. സെപ്റ്റംബർ ഒമ്പതിന് മേള അവസാനിക്കും. ഡെപ്യൂട്ടി മേയർ മീര ദർശക്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ അനിതാരാജൻ, സംഘാടക സമിതി ജനറൽ കൺവീനർ എം. വി. റംസി ഇസ്മായിൽ, ജില്ല അസിസ്റ്റൻറ് മിഷൻ കോഓഡിനേറ്റർ ടി. ഗിരീഷ് കുമാർ, ടി. സുനിത, സി.ഡി.എസ് ചെയർപേഴ്സൺമാരായ പി.പി.ഷീജ, പ്രമീള ദേവദാസ്, ബീന, സംഘാടകസമിതി കോ ഓഡിനേറ്റർ ആർ. ജയന്ത് കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. 19 വനിതകളെ കുടുംബശ്രീ നാളെ ആദരിക്കും കോഴിക്കോട്: നഗരസഭ കുടുംബശ്രീ ആഭിമുഖ്യത്തിലുള്ള 'വൈഭവ് 2017' ഭാഗമായി വിവിധ മേഖലകളിൽ നൈപുണ്യം തെളിയിച്ച 19 വനിതകളെ വ്യാഴാഴ്ച ആദരിക്കും. ദയാബായി, ഡോ. വന്ദനശിവ, പത്മശ്രീ മീനാക്ഷിയമ്മ, ഡോ. വാസുകി, നന്ദിനി ഹരിനാഥ്, ജസ്റ്റിസ് കെ. ഹേമ, പ്രീജ ശ്രീധർ, കെ. അജിത, ഡോ. ഖദീജ മുംതാസ്, നിലമ്പൂർ ആയിഷ, ഡോ. വൈക്കം വിജയലക്ഷ്മി, ഡോ. കമലാക്ഷി, സുരഭി, പ്രഫ. ദീപാനിഷാന്ത്, ശീതൾ ശ്യാം, ബീന സഹദേവൻ, ശ്രീകല, കബിത മുഖോപാധ്യായ, ആബിദ റഷീദ് എന്നിവരെയാണ് ആദരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story