Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2017 2:12 PM IST Updated On
date_range 29 Aug 2017 2:12 PM ISTഓണാഘോഷം ലോഗോ പ്രകാശനം ചെയ്തു
text_fieldsbookmark_border
കോഴിക്കോട്: ടൂറിസം വകുപ്പിെൻറയും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിെൻറയും ആഭിമുഖ്യത്തിൽ സെപ്റ്റംബർ ഒന്നു മുതൽ അഞ്ചുവരെ നടക്കുന്ന ഓണം വാരാഘോഷത്തിെൻറ ലോഗോ സംവിധായകൻ രഞ്ജിത്ത് പ്രകാശനം ചെയ്തു. ജില്ല കലക്ടർ യു.വി. ജോസ് അധ്യക്ഷത വഹിച്ചു. എ.ഡി.എം ടി. ജനിൽകുമാർ, ആർ.ഡി.ഒ ഷാമിൻ സെബാസ്റ്റ്യൻ, ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ മുസാഫിർ അഹമ്മദ്, ഡി.ടി.പി.സി സെക്രട്ടറി ബിനോയ് വേണുഗോപാൽ, ജില്ല ഇൻഫർമേഷൻ ഓഫിസർ കെ.ടി. ശേഖർ, ഡി.ടി.പി.സി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എസ്.കെ. സജീഷ് എന്നിവർ പങ്കെടുത്തു. ഭൂരേഖ കമ്പ്യൂട്ടർവത്കരണം: ക്യാമ്പുകൾ ഓണാവധി കഴിഞ്ഞ് കോഴിക്കോട്: ഭൂരേഖ കമ്പ്യൂട്ടർവത്കരണവുമായി ബന്ധപ്പെട്ട ക്യാമ്പുകൾ ഇനി ഓണാവധി കഴിഞ്ഞശേഷമേ ഉണ്ടാകൂവെന്ന് കലക്ടർ യു.വി. ജോസ് അറിയിച്ചു. പരാതികൾക്ക് പരിഹാരം കണ്ടശേഷമേ ക്യാമ്പുകൾ പുനരാരംഭിക്കുകയുള്ളൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story