Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2017 2:12 PM IST Updated On
date_range 29 Aug 2017 2:12 PM ISTകൺസ്യൂമർഫെഡ് ഓണം^ബക്രീദ് വിപണി തുടങ്ങി
text_fieldsbookmark_border
കൺസ്യൂമർഫെഡ് ഓണം-ബക്രീദ് വിപണി തുടങ്ങി കോഴിക്കോട്: കൺസ്യൂമർഫെഡും സേവ് ഗ്രീൻ അഗ്രികൾചറിസ്റ്റ് കോഒാപറേറ്റിവ് സൊസൈറ്റിയും ചേർന്ന് നടത്തുന്ന സഹകരണ ഓണം-ബക്രീദ് വിപണി ജില്ലതല ഉദ്ഘാടനം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. പാവമണി റോഡിൽ കോറണേഷൻ തിയറ്ററിന് എതിർവശം അനുഗ്രഹ് ആർക്കേഡ് ബിൽഡിങ്ങിലാണ് മേള ഒരുങ്ങിയത്. ജയ അരി, കുറുവ അരി, കുത്തരി, പച്ചരി, പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയർ, കടല, ഉഴുന്ന്, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി എന്നീ ഇനങ്ങൾക്ക് സബ്സിഡിയും കൈമ, കോല ബിരിയാണി അരികൾ, ചെറുപയർ പരിപ്പ്, പീസ് പരിപ്പ്, ഗ്രീൻപീസ്, ശർക്കര ഉണ്ട, ശർക്കര അച്ചുവെല്ലം, പിരിയൻ മുളക്, കടുക്, ഉലുവ, ജീരകം എന്നീ ഇനങ്ങൾക്ക് വിപണി വിലയെക്കാൾ 30 മുതൽ 40 വരെ ശതമാനം വിലക്കുറവും ലഭ്യമാണ്. ഓണാഘോഷത്തിനായി ജൈവ പച്ചക്കറികൾ, കുടുംബശ്രീ പായസമേള, പുഴ മത്സ്യങ്ങൾ എന്നിവയും ഒരുക്കുന്നുണ്ട്. ജില്ലയിൽ ആകെ ലക്ഷ്യമിട്ട 275 ഓണം-ബക്രീദ് ചന്തകളിൽ 250 എണ്ണം തുടങ്ങിയിട്ടുണ്ട്. പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുകയും സഹകരണ മേഖലയുടെ ഇടപെടലിെൻറ ഗുണഫലങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുകയുമാണ് കൺസ്യൂമർഫെഡ് ചന്തയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. എം.കെ. മുനീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ മീര ദർശക് ആദ്യവിൽപന നിർവഹിച്ചു. സഹകരണ ജോയൻറ് രജിസ്ട്രാർ പി.കെ. പുരുഷോത്തമൻ, മുല്ലേരി ചന്ദ്രശേഖരൻ നായർ, എം.പി. രമേശ് എന്നിവർ സംസാരിച്ചു. കൺസ്യൂമർഫെഡ് െചയർമാൻ എം. മെഹബൂബ് സ്വാഗതവും സേവ്ഗ്രീൻ പ്രസിഡൻറ് എം.പി. രജുൽകുമാർ നന്ദിയും പറഞ്ഞു. സെപ്റ്റംബർ മൂന്നിന് മേള സമാപിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story