Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2017 2:12 PM IST Updated On
date_range 29 Aug 2017 2:12 PM ISTനെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പ്: --കൂട്ടായ്മയുടെ വിജയം ^ചെയർമാൻ
text_fieldsbookmark_border
നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പ്: --കൂട്ടായ്മയുടെ വിജയം -ചെയർമാൻ കോഴിക്കോട്: മതമൈത്രിയുടെയും സാമുദായിക സൗഹൃദത്തിെൻറയും സംഗമവേദിയായി മാറിയ നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പ് വൻ വിജയമായത് പരസ്പര കൂട്ടായ്മകൊണ്ടു മാത്രമാണെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി. 11,807 ഹജ്ജ് തീർഥാടകരെ വിശുദ്ധ ഭൂമിയിലേക്ക് എത്തിക്കുന്നതിന് രണ്ടാഴ്ചയാണ് ക്യാമ്പ് പ്രവർത്തിച്ചത്. പരസ്പര സ്നേഹത്തിെൻറ ഇടമായി മാറിയ ക്യാമ്പിെൻറ വിജയത്തിന് മുഖ്യമന്ത്രി പിണറായി വിജയെൻറയും വകുപ്പ് മന്ത്രി കെ.ടി. ജലീലിെൻറയും ജനപ്രതിനിധികളുടെയും തുറന്ന സമീപനം ഏറെ സഹായകമായി. കൊച്ചിൻ എയർപോർട്ട് മാനേജിങ് ഡയറക്ടർ വി.ജെ. കുര്യൻ, ഹജ്ജ് കമ്മിറ്റി സെക്രട്ടറികൂടിയായ മലപ്പുറം കലക്ടർ അമിത് മീണ, ഹജ്ജ് ക്യാമ്പ് സ്പെഷൽ ഒാഫിസർ യു. അബ്ദുൽ കരീം, കസ്റ്റംസ്, എമിഗ്രേഷൻ, പൊലീസ്, അഗ്നി സുരക്ഷ വിഭാഗം, ആരോഗ്യ വകുപ്പ്, കെ.എസ്.ആർ.ടി.സി, റെയിൽവേ, ഹജ്ജ് സെൽ ഉദ്യോഗസ്ഥർ, ഹജ്ജ് കമ്മിറ്റി അംഗങ്ങൾ, മാധ്യമപ്രവർത്തകർ, രാവും പകലും ഉറക്കമൊഴിച്ച് നിസ്വാർഥമായി സേവനമനുഷ്ഠിച്ച വളൻറിയർമാർ എന്നിവരുടെ കൂട്ടായ പ്രവർത്തനമാണ് ക്യാമ്പ് വിജയത്തിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story