Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2017 2:02 PM IST Updated On
date_range 28 Aug 2017 2:02 PM ISTഓണം വരവേറ്റ് മലയോര മേഖല; നാടെങ്ങും വിവിധ പരിപാടികൾ; വിപണിയും സജീവം
text_fieldsbookmark_border
മുക്കം: അത്തം പിറന്നതോടെ ഓണലഹരിയിൽ മലയോര മേഖലയും. മുക്കം, തിരുവമ്പാടി, കൊടിയത്തൂർ, കാരശ്ശേരി തുടങ്ങി കുടിയേറ്റ കാർഷിക മേഖലയിൽ ഓണത്തോടൊപ്പം കാർഷികോത്സവവും ആഘോഷമാക്കുന്ന തിരക്കിലാണ് നാട്. പൂക്കളമൊരുക്കുന്നതിൽ മാത്രമൊതുങ്ങാതെ കാർഷികോൽപന്ന വിളവെടുപ്പ്, വിത്തിറക്കൽ, കൃഷി നിലമൊരുക്കൽ, ഓണ വിപണിയിലേക്ക് വിളവെടുത്ത ഉൽപന്നങ്ങൾ എത്തിക്കൽ എന്നിവയാണ് കുടിയേറ്റ കർഷക മേഖലകളിൽ ഓണനാളിൽ സജീവമാകുന്നത്. വീട്ടുവളപ്പിലെ കൃഷിയാണ് മേഖലയിൽ ഏറ്റവും പ്രധാനമായി ഇത്തവണ ഓണത്തിനെ വ്യത്യസ്തമാക്കുന്നത്. തക്കാളി, വെണ്ട, മത്തൻ, പയർ, കിഴങ്ങ്, മുളക് തുടങ്ങി വിവിധയിനം നിത്യോപയോഗ പച്ചക്കറികൾ മിക്ക വീട്ടുവളപ്പുകളിലും സജീവമാണ്. മുക്കം മേഖലയിൽ വിവിധ െറസിഡൻറ്സ് അസോസിയേഷെൻറ നേതൃത്വത്തിൽ ഓണം പ്രമാണിച്ച് വീട്ടമ്മമാർക്ക് പച്ചക്കറി കൃഷി മത്സരവും ഒരുക്കിയിരുന്നു. പഞ്ചായത്ത്, മുനിസിപ്പാലിറ്റി അധികൃതരുടെ ഓണം - -ബക്രീദ് മേളകളും മാർക്കറ്റുകളുമുണ്ട്. മുക്കം മേഖലയിൽ വിവിധ സഹകരണ സംഘങ്ങളുടെയും ബാങ്കുകളുടെയും നേതൃത്വത്തിൽ സഹകരണ മാർക്കറ്റുകളും തുറന്നിട്ടുണ്ട്. മലയോര മേഖലയുടെ സിരാകേന്ദ്രമായ മുക്കത്ത് ഓണവിപണി ഇത്തവണയും സജീവമാണ്. വസ്ത്ര-വ്യാപാര സ്ഥാപനങ്ങൾ ഓണത്തെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. മുക്കം മേഖല സഹകരണ സംഘം നേതൃത്വത്തിൽ മണാശ്ശേരിയിൽ ഓണച്ചന്ത തുറന്നു. നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ് കെ. സുന്ദരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി ചെയർമാന്മാരായ കെ.ടി. ശ്രീധരൻ, എൻ. ചന്ദ്രൻ, സംഘം ഡയറക്ടർ മുഹമ്മദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. മുക്കം ഇരട്ടക്കുളങ്ങര അംഗൻവാടിയും ചിത്രാഞ്ജലി കലാകായിക സാംസ്കാരിക വേദിയും സംയുക്തമായി ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. അംഗൻവാടി കുട്ടികളുടെ വിവിധയിനം കലാപരിപാടികളും ഓണസദ്യയും നടത്തി. ശ്രീജ അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന സമ്മാനദാന ചടങ്ങിൽ എ.പി. ഷാലു, സുമിത്ര, മനോജ്, ശ്രീജേഷ്, മഞ്ജു ലാൽ, ജിഷ്ണു, യദുകൃഷ്ണൻ എന്നിവർ സംസാരിച്ചു. പന്നിക്കോട് എ.യു.പി സ്കൂളിൽ ഓണം- -പെരുന്നാൾ ആഘോഷം മാനേജർ കേശവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു, പി.ടി.എ പ്രസിഡൻറ് യു.കെ. അശോകൻ അധ്യക്ഷത വഹിച്ചു, ടി.കെ. ജാഫർ, ബഷീർ പാലാട്ട്, ഫലീല, ഫസൽ ബാബു, ലിജിൽ, ജമാൽ, സൈതലവി, അബ്ദുൽ ജബ്ബാർ, പ്രധാനാധ്യാപിക കുസുമം തോമസ്, പി.കെ. ഹകീം മാസ്റ്റർ, കെ.കെ. ഗംഗ ടീച്ചർ എന്നിവർ സംസാരിച്ചു. പൂക്കള മത്സരം, മെഹന്തി ഫെസ്റ്റ്, കമ്പവലി എന്നീ മത്സരങ്ങൾ നടന്നു. സമ്മാനം വിതരണവും തുടർന്ന് സദ്യയൂട്ടും നടന്നു. മാമ്പൊയിൽ പുഴയോരം െറസിഡൻറ്സ് അസോസിയേഷൻ നേതൃത്വത്തിൽ തിങ്കളാഴ്ച ഐഡിയൽ സ്കൂളിൽ ഓണപ്പരിപാടികൾ നടക്കും. photo Mkm1 മുനിസിപ്പാലിറ്റിയുടെ കുടുംബശ്രീ ഓണച്ചന്തയുടെ ഭാഗമായി മുക്കത്ത് നടന്ന വിളംബര ജാഥ Mkm2
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story