Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2017 2:02 PM IST Updated On
date_range 28 Aug 2017 2:02 PM ISTപരിയാരം^പാറക്കൽ റോഡിൽ മരം കടപുഴകി; മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു
text_fieldsbookmark_border
പരിയാരം-പാറക്കൽ റോഡിൽ മരം കടപുഴകി; മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു *മരം വീണ സമയത്ത് വാഹനങ്ങൾ കടന്നുപോകാത്തതിനാൽ വൻ ദുരന്തമൊഴിവായി *റോഡിലേക്ക് ചാഞ്ഞ മരം മുറിച്ചുമാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു മുട്ടിൽ: പരിയാരം-പാറക്കൽ റോഡിൽ കൂറ്റൻ അയിനി മരം കടപുഴകി മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലുള്ള മരമാണ് ദേശീയപാതയിൽനിന്ന് 200 മീറ്റർ അകലെ പാറക്കൽ മഖാമിനടുത്ത് ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെ റോഡിന് കുറുകെ വീണത്. മരം വീണ സമയത്ത് ഇതുവഴി വാഹനങ്ങൾ കടന്നുപോകാത്തതിനാൽ വൻ ദുരന്തമൊഴിവായി. മരം വീണതിനെതുടർന്ന് ഇതുവഴി ഇരുചക്രവാഹനങ്ങൾക്കുപോലും പോകാനായില്ല. ഇതുവഴിയുള്ള ബസ് സർവിസും നിർത്തിവെച്ചു. മരം വീണ് വൈദ്യുതിലൈനും പൊട്ടിയതോടെ പ്രദേശത്തെ വൈദ്യുതിബന്ധവും തകരാറിലായി. നാട്ടുകാരും കൽപറ്റ ഫയർഫോഴ്സ് സംഘവും ചേർന്ന് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് മരം മുറിച്ചുനീക്കി ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്. ശനിയാഴ്ച വൈകീേട്ടാടെയാണ് മരം റോഡിലേക്ക് ചാഞ്ഞ നിലയിലായത്. അപകടസാധ്യത മുന്നിൽകണ്ട് നാട്ടുകാർ ഇക്കാര്യം കൽപറ്റ പൊലീസിലും അറിയിച്ചിരുന്നു. മരം അപകടഭീഷണി ഉയർത്തുന്നതായി റവന്യൂ ഉദ്യോഗസ്ഥരെയും അറിയിച്ചിരുന്നു. എന്നാൽ, ഇത് നീക്കംചെയ്യാനുള്ള ഒരു നടപടിയും ഉണ്ടായില്ല. മരം ലൈനിലേക്ക് ചാഞ്ഞതോടെ മണിക്കൂറുകളോളം പ്രദേശത്ത് വൈദ്യുതിയും പോയിരുന്നു. വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ സഞ്ചരിക്കുന്നതും ഒട്ടനവധി വാഹനങ്ങൾ പോകുന്നതുമായ റോഡിലെ അപകടാവസ്ഥ അധികൃതരെ അറിയിച്ചിട്ടും നടപടിയെടുക്കാതിരുന്നതിൽ പ്രതിേഷധത്തിലാണ് നാട്ടുകാർ. ഭാഗ്യംകൊണ്ടുമാത്രമാണ് യാത്രക്കാർ അപകടത്തിൽപെടാതെ രക്ഷപ്പെട്ടതെന്നും ഇവർ പറയുന്നു. SUNWDL22 മരം റോഡിലേക്ക് വീഴാറായ നിലയിൽ SUNWDL23 ചാഞ്ഞുനിന്ന മരം കടപുഴകിയപ്പോൾ നോ പാർക്കിങ് ഭാഗത്ത് വാഹനം നിർത്തിയതിനെതുടർന്ന് പൊലീസ് മർദിച്ചതായി പരാതി *കമ്പളക്കാട് ടൗണിൽ പൊലീസും നാട്ടുകാരും തമ്മിൽ വാഗ്വാദം കമ്പളക്കാട്: ടൗണിൽ നോ പാർക്കിങ് ഭാഗത്ത് വാഹനം നിർത്തിയതിനെതുടർന്ന് പൊലീസ് മർദിച്ചതായി പരാതി. ഐ.എൻ.ടി.യു.സി കണിയാമ്പറ്റ മണ്ഡലം പ്രസിഡൻറ് അഷ്റഫ് പഞ്ചാരക്കാണ് മർദനമേറ്റതായി പരാതിയുള്ളത്. പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലേക്കെന്നു പറഞ്ഞ് 12 മണിക്ക് പൊലീസ് വാഹനത്തിൽ കൽപറ്റ ഭാഗത്തേക്ക് അഷ്റഫിനെ കൊണ്ടുവെന്നങ്കിലും ഒന്നരമണിക്കൂറോളം വൈകിയാണ് കൽപറ്റയിലെത്തിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇതിനിടെ അഷ്റഫിനെ വാഹനത്തിൽവെച്ചും മർദിച്ചെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. കമ്പളക്കാട് ടൗണിൽ ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ദർബാർ ഹോട്ടലിന് സമീപം വണ്ടി നിർത്തിയ ഉടനെ ഹോംഗാർഡെത്തി സ്റ്റിക്കർ പതിച്ചെന്നാണ് അഷ്റഫ് ആരോപിക്കുന്നത്. നോ പാർക്കിങ് സ്ഥലമായതിനാൽ പിഴ അടക്കാൻ താൻ തയാറാണെന്ന് ഹോംഗാർഡിനെ അറിയിച്ച അഷ്റഫ്, ഇത്തരത്തിൽ 'നോ പാർക്കിങ്' ഏരിയയിൽ നിർത്തിയിട്ടിരിക്കുന്ന മറ്റു വണ്ടികൾക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടക്ക് നാട്ടുകാരും സ്ഥലത്തെത്തി ഇതേ ആവശ്യമുന്നയിച്ചു. ഇതോടെ സ്റ്റേഷനിൽനിന്ന് കൂടുതൽ പൊലീസ് സ്ഥലത്തെത്തി. ഇതിനിടെ അഷ്റഫിനെ പൊലീസ് കൈയേറ്റം ചെയ്തതായും നാട്ടുകാർ ആരോപിച്ചു. കമ്പളക്കാട് എസ്.ഐ സ്ഥലത്തെത്തിയതോടെ അഷ്റഫിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇതോടെ പൊലീസ് ഇയാളെ വലിച്ചിഴച്ച് വണ്ടിയിൽ കയറ്റുകയായിരുന്നുവെന്നും 12 മണിയോടെ കമ്പളക്കാടുനിന്ന് പുറപ്പെട്ടിട്ടും ഒന്നര മണിക്കൂറോളം കഴിഞ്ഞാണ് കൈനാട്ടി ആശുപത്രിയിലെത്തിയതെന്നും നാട്ടുകാർ പറയുന്നു. ഇതിനിടയിൽ പൊലീസ് മർദിച്ചുവെന്നാണ് പരാതി. തുടർന്ന് ലിയോ ആശുപത്രിയിലെത്തിച്ച് ആംബുലൻസിൽ മാനന്തവാടി ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെനിന്നാണ് അഷ്റഫിനെ കൂടുതൽ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയത്. അതേസമയം, സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: രാവിലെ 11ഓടെ ടൗണിലെ ബസ്സ്റ്റോപ്പിൽ നിർത്തിയ ആൾട്ടോ കാറിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡ് ഫൈൻ അടക്കണമെന്ന് കാണിച്ച് നോട്ടീസ് പതിച്ചു. ഇതിനിടെ കാറിെൻറ ഉടമസ്ഥൻ സ്ഥലത്തെത്തി തനിക്ക് ഫൈൻ നൽകിയതുപോലെ ടൗണിലെ മറ്റു വാഹനങ്ങൾക്കും നൽകണമെന്ന് പറഞ്ഞു. ഇതിനിടെ ചില നാട്ടുകാരും ഇയാൾക്കൊപ്പം കൂടി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വാഹനത്തെ തടഞ്ഞും കാറിെൻറ ഉടമസ്ഥൻ ഇതേ ആവശ്യമുന്നയിച്ചു. പിന്നീട് ഇയാൾ വാഹനത്തിെൻറ മുന്നിൽ കിടന്ന് പ്രതിഷേധിച്ചു. അൽപസമയത്തിനുശേഷം ഇയാൾ വാഹനത്തിെൻറ അടിയിലേക്ക് കയറിക്കിടക്കുകയായിരുന്നു. ഇതോടെ പൊലീസിന് ഇയാളെ വാഹനത്തിന് അടിയിൽനിന്ന് പുറത്തിറക്കാൻ ബലം പ്രയോഗിക്കേണ്ടിവന്നു. മറ്റു രീതിയിലുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇയാൾക്കെതിരെ പൊലീസിെൻറ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുക്കുമെന്നും കമ്പളക്കാട് പൊലീസ് അറിയിച്ചു. IMPORTANT SUNWDL24 പാർക്കിങ്ങുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തിൽ കമ്പളക്കാട് ടൗണിൽ തടിച്ചുകൂടിയ ജനം ഓണക്കിറ്റും ഓണക്കോടിയും-; കോളനികള്‍ക്ക് സന്തോഷത്തിെൻറ ഓണം കൽപറ്റ: ഇത്തവണ വയനാട്ടിലെ ആദിവാസി കോളനികളില്‍ സന്തോഷത്തിെൻറ തിരുവോണം. സംസ്ഥാന സര്‍ക്കാര്‍ ഓണക്കോടിയും ഓണക്കിറ്റും എല്ലാ ആദിവാസി കുടുംബങ്ങള്‍ക്കും മുന്‍കൂട്ടി എത്തിക്കും. ജില്ലയിലെ 49,681 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കാണ് ഓണക്കിറ്റുകള്‍ ലഭിക്കുക. 17,625 പട്ടികവര്‍ഗക്കാര്‍ക്ക് ഓണക്കോടിയും വിതരണം ചെയ്യുന്നു. പുതുവസ്ത്രമണിഞ്ഞ് ഇത്തവണ ഓണം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് ആദിവാസി കുടുംബങ്ങളെല്ലാം. പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കുള്ള ഓണക്കിറ്റ്, വയോജനങ്ങള്‍ക്കുള്ള ഓണക്കോടി എന്നിവയുടെ വിതരണത്തിെൻറ ജില്ലതല ഉദ്ഘാടനം മാനന്തവാടി കെ. കരുണാകരന്‍ സ്മാരക ഹാളില്‍ നടന്നു. സി.കെ. ശശീന്ദ്രന്‍ എം.എൽ.എ ഓണക്കിറ്റ് വിതരണവും ഒ.ആർ. കേളു എം.എൽ.എ ഓണക്കോടി വിതരണവും നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്് പ്രസിഡൻറ് പ്രീത രാമന്‍ അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട പഞ്ചായത്ത്് പ്രസിഡൻറ് പി. തങ്കമണി, എടവക പഞ്ചായത്ത് പ്രസിഡൻറ് ഉഷ വിജയന്‍, കൗണ്‍സിലര്‍ ശോഭ രാജന്‍, ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ പി. വാണിദാസ്, എസ്. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. SUNWDL19 ആദിവാസികള്‍ക്കുള്ള ഓണക്കിറ്റ് വിതരണം സി.കെ. ശശീന്ദ്രന്‍ എം.എൽ.എ നിര്‍വഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story