Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2017 2:13 PM IST Updated On
date_range 27 Aug 2017 2:13 PM ISTവന്മുകം- എളമ്പിലാട് എം.എൽ.പി സ്കൂൾ വിദ്യാർഥികൾക്കിത് നന്മയുടെ ഒാണവും പെരുന്നാളും
text_fieldsbookmark_border
നന്തിബസാർ: വന്മുകം- എളമ്പിലാട് എം.എൽ.പി സ്കൂൾ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഓണം-ബക്രീദ് ആഘോഷം നന്മയുടെ ആഘോഷമാക്കി. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലെ പാവങ്ങൾക്കായി വസ്ത്രങ്ങളെത്തിക്കുന്ന 'സാന്ത്വനം' ഡ്രസ് ബാങ്ക് പ്രതിനിധികൾക്ക് വിദ്യാലയത്തിലെ മുഴുവൻ കൂട്ടുകാരും ചേർന്ന് ശേഖരിച്ച വസ്ത്രങ്ങൾ കൈമാറിയാണ് വേറിട്ട ആഘോഷ പരിപാടി സംഘടിപ്പിച്ചത്. കുട്ടികൾ ശേഖരിച്ച വസ്ത്രങ്ങൾ സാന്ത്വനം ഡ്രസ് ബാങ്ക് പ്രതിനിധികളായ സഹൽ പുറക്കാട്, അമീർ ഹാജി എന്നിവർക്ക് മൂടാടി പഞ്ചായത്ത് പ്രസിഡൻറ് ഷീജ പട്ടേരി കൈമാറി. പി.ടി.എ വൈസ് പ്രസിഡൻറ് കെ. സുജില അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ വി.വി. സുരേഷ്, മുൻ പ്രധാനാധ്യാപകൻ വീക്കുറ്റിയിൽ രവി, സ്കൂൾ ലീഡർ ദിയലിനീഷ്, സ്റ്റാഫ് സെക്രട്ടറി സി. ഖൈറുന്നിസാബി, അഫ്നാസ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എന്ന് കെ. സീനത്ത് സ്വാഗതവും എസ്.ആർ.ജി കൺവീനർ പി.കെ. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു. ---- ---- ---- -- -- --
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story