Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2017 2:13 PM IST Updated On
date_range 27 Aug 2017 2:13 PM ISTയൂത്ത് ലീഗ് സമര സായാഹ്നം
text_fieldsbookmark_border
നന്മണ്ട: ഗ്രാമസഭകളിലൂടെ അർഹരായവരെ കണ്ടെത്തി പഞ്ചായത്തുകൾ തയാറാക്കിയ ഭവന രഹിതരുടെ പട്ടിക പരിഗണിക്കാതെ സമാന്തരമായ മാർഗത്തിലൂടെ സ്വന്തക്കാർക്ക് വീടുകൾ നൽകാനുള്ള ലൈഫ് ഭവന പദ്ധതി തട്ടിപ്പ് നിർത്തിവെക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.ജി. മുഹമ്മദ് ആവശ്യപ്പെട്ടു. ലൈഫ് ഭവന പദ്ധതി തട്ടിപ്പിനെതിരെ കാക്കൂർ, നന്മണ്ട മേഖല മുസ്ലിം യൂത്ത് ലീഗ് കാക്കൂരിൽ സംഘടിപ്പിച്ച സമര സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജുനൈസ് പാവണ്ടൂർ അധ്യക്ഷത വഹിച്ചു. മുസ്തഫ കമാൽ, ഷാഹിർ കുട്ടമ്പൂർ, മൻസൂർ ചീക്കിലോട്, ടി.പി. മുഹമ്മദ്, എം.ടി. ഗഫൂർ, ഷറീജ്, ഫർസിൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story