Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2017 2:13 PM IST Updated On
date_range 27 Aug 2017 2:13 PM ISTമണ്ണൂരിൽ ബസുകൾ കൂട്ടിയിടിച്ച് 60ലേറെ പേർക്ക് പരിക്ക്
text_fieldsbookmark_border
കടലുണ്ടി: മണ്ണൂർ പൂച്ചേരിക്കുന്നിന് സമീപം സ്വകാര്യബസുകൾ കൂട്ടിയിടിച്ച് 60ലേറെ യാത്രക്കാർക്ക് പരിക്ക്. ശനിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. പരപ്പനങ്ങാടി--കോഴിക്കോട് റൂട്ടിലോടുന്ന കെ.എൽ 11 എസ് 4599 കുന്നത്ത് ബസും കോഴിക്കോട്-മണ്ണൂർ റൂട്ടിലെ കെ.എൽ II എ.ജി 4066 മുർത്തജിൽ ബസുമാണ് ബോധിനി കയറ്റത്തിൽ കൂട്ടിയിടിച്ചത്. സാരമായി പരിക്കേറ്റ 17 പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 30 യാത്രക്കാർക്ക് കോട്ടക്കടവ് ടി.എം.എച്ച് ആശുപത്രിയിലും 15 പേർക്ക് കല്ലമ്പാറ ശിഫ ആശുപത്രിയിലും ചികിത്സ നൽകി. ജിജിൽ ചേലക്കൽ (25) കടലുണ്ടി, ഇമ്പിച്ചിക്കോയക്കുട്ടി (75) അത്താണിക്കൽ, സുരേഷൻ (40) മണ്ണൂർ, അപ്പുട്ടി (63), ആനന്ദവല്ലി (53) അരിയല്ലൂർ, അക്ഷയ (27) വള്ളിക്കുന്ന്, കീർത്തന (17) കടലുണ്ടി നഗരം, മൂസ (67) പരപ്പനങ്ങാടി, ഫസീല (27), കുഞ്ഞുമോൾ (55), ഉണ്ണി (46) ചെട്ടിപ്പടി, പുഷ്പ (52), അവർണ (15), നസീമ (38) ആനങ്ങാടി, ചോയി (70) കടലുണ്ടി, അനീഷ് (31) വയനാട്, അജിത് കുമാർ (38) പാലാഴി എന്നിവരെയാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. സിറ്റി ട്രാഫിക്, ഫറോക്ക്, നല്ലളം പൊലീസ് എന്നിവർ സ്ഥലത്തെത്തി. മീഞ്ചന്ത ഫയർ സ്റ്റേഷൻ ഓഫിസർ പനോത്ത് അജിത് കുമാർ, ലീഡിങ് ഫയർമാന്മാരായ സി. ദിനേഷ് കുമാർ, ടി.കെ. ഹംസക്കോയ, കെ.പി. സുരേഷ് എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് റിക്കവറി വാൻ ഉപയോഗിച്ച് ബസുകൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. റോഡിൽ ചിതറിയ ചില്ല്, ഓയിൽ മുതലായവ വെള്ളം പമ്പുചെയ്ത് നീക്കംചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story