Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2017 2:13 PM IST Updated On
date_range 27 Aug 2017 2:13 PM ISTഅപൂർവ രോഗത്തോട് പൊരുതി ശക്തീശ്വരി യാത്രയായി
text_fieldsbookmark_border
കക്കോടി: ഡോക്ടറാകണമെന്ന മോഹം സഫലമാകാതെ ശക്തീശ്വരി യാത്രയായി. ജന്മനാ മസ്കുലർ ഡിസ്ട്രോഫി ബാധിച്ച് തളർന്ന കോട്ടുപാടം പുളിങ്കൂട്ടത്തിൽ ശിവശങ്കരെൻറ മകൾ പത്താം ക്ലാസുകാരി ശക്തീശ്വരി (15) ഇത്രയുംകാലം മനോബലംകൊണ്ട് രോഗത്തെ അതിജീവിക്കുകയായിരുന്നു. ശ്വാസസംബന്ധമായ അസുഖത്തെ തുടർന്ന് വെള്ളിയാഴ്ച ചെന്നൈയിലായിരുന്നു അന്ത്യം. പഠനത്തിൽ മിടുക്കിയായ ശക്തീശ്വരിക്ക് തെൻറ അവസാന കാലത്ത് സ്കൂളിലെത്താൻ കഴിയാതിരുന്നത് മനഃപ്രയാസം സൃഷ്ടിച്ചു. പട്ടിണിയും ദാരിദ്ര്യവും രോഗവും വേട്ടയാടിയപ്പോൾ മാതാവ് വിശാലാക്ഷി രോഗികളായ രണ്ടു മക്കളെയും എടുത്ത് ചെന്നൈയിലെ ബന്ധുവിെൻറ ആശ്രയം തേടുകയായിരുന്നു. സഹോദരൻ വിനയനും സമാനരോഗം ബാധിച്ച് വീൽചെയറിൽ ദുരിതം പേറുകയാണ്. വിഘ്നേഷാണ് മറ്റൊരു സേഹാദരൻ. ശക്തീശ്വരി തെൻറ വൈഭവത്തിലൂടെ വിദ്യാഭ്യാസ വകുപ്പിെൻറ ഗിഫ്റ്റഡ് സ്റ്റുഡൻസ് യോഗ്യത നേടിയിരുന്നു. എല്ലാ വിഷയങ്ങളിലും മുഴുവൻ മാർക്കും വാങ്ങി. തിരിച്ചെത്തി പഠനം തുടരണമെന്ന ആഗ്രഹം നിറവേറ്റാൻ മുഖ്യമന്ത്രിയെയും ബാലാവകാശ കമീഷനെയും സാമൂഹിക ക്ഷേമ വകുപ്പിനെയും സമീപിച്ചെങ്കിലും ആരും ചെവിക്കൊണ്ടില്ലെന്ന് പരാതി നൽകിയ നൗഷാദ് തെക്കയിൽ പറയുന്നു. ശക്തീശ്വരിയുടെയും സഹോദരൻ വിനയെൻറയും വിവരം അറിഞ്ഞ എം.കെ. രാഘവൻ എം.പി വീട് സന്ദർശിച്ച് സഹായം വാഗ്ദാനം ചെയ്തെങ്കിലും ഉപകാരപ്പെടാതെ പോവുകയായിരുന്നു. മൃതദേഹം വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story